തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിന് അപേക്ഷിക്കാം
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ വിവിധ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ഡിസംബർ 21 മുതൽ ജനുവരി 10 വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2560333.
എം.എസ്‌സി ഫുഡ് ടെക്‌നോളജി കോഴ്‌സിൽ സ്‌പോട്ട് അഡ്മിഷൻ
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്പ്‌മെന്റിന് (സി.എഫ്.ആർ.ഡി)ന്റെ കീഴിൽ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി-കെ) നടത്തുന്ന എം.എസ്‌സി ഫുഡ് ടെക്‌നോളജി & ക്വാളിറ്റി അഷ്വറൻസ് കോഴ്‌സിലെ (എം.ജി യൂണിവേഴ്‌സിറ്റി അഫിലിയേഷൻ) ഒഴിവുള്ള ഒരു മാനേജ്‌മെന്റ് സീറ്റിലേക്ക് 22ന് രാവിലെ 10.30ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. ഫോൺ: 0468-2240047, 9846585609.
പാർലമെന്ററി പ്രാക്ടീസ് & പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കേരള നിയമസഭയുടെ ‘കേരള ലേജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ’ (പാർലമെന്ററി സ്റ്റഡീസ്) ധകെ-ലാംപ്‌സ് (പിഎസ്)പ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും നടപടിക്രമങ്ങളെയും സംബന്ധിച്ച് നടത്തുന്ന ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ എട്ടാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു., വെബ്‌സൈറ്റ്: www.niyamasabha.org.
സീറ്റൊഴിവ്
ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ സെന്ററിൽ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എൽ.സിയും, 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടുവും ഉള്ളവർക്ക് അപേക്ഷിക്കാം.അവസാന തീയതി ഡിസംബർ 31 ആണ്. അപേക്ഷ അയക്കേണ്ട വിലാസം: പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട. ഫോൺ: 0473 4296496, 8547126028.
റൂറൽ മാനേജ്മെന്റ് പഠനത്തിന് ‘ഇർമ’
ഗ്രാമവികസന രംഗത്ത് പ്രഫഷനൽ മാനേജ്‌മെന്റ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന മേഖലയാണു റൂറൽ മാനേജ്മെന്റ്. ഈ രംഗത്ത് നാലു പതിറ്റാണ്ടിലേറെയായി പരിശീലനം നൽകിവരുന്ന ശ്രേഷ്‌ഠസ്‌ഥാപനമായ ‘ഇർമ’യിൽ (Institute of RuralManagement Anand) പിജിഡിഎം (ആർഎം) പ്രവേശനത്തിനു ജനുവരി 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.irma.ac.in.
ലക്ഷദ്വീപ് സ്‌കൂളുകളിലെ വെള്ളിയാഴ്ച അവധി മാറ്റി; പ്രതിഷേധം
ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ വെള്ളിയാഴ്ചകളിലെ വാരാന്ത്യ അവധി മാറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. രണ്ടാം ശനിയും ഞായറുമാണ് പുതിയ അവധി ദിവസങ്ങള്‍. മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാല്‍ മതപരമായ ആവശ്യങ്ങള്‍ പരിഗണിച്ചായിരുന്നു ദശാബ്ദങ്ങളായി വെള്ളിയാഴ്ചകളില്‍ അവധി നല്‍കിയിരുന്നത്. സ്‌കൂളുകള്‍ ജില്ലാ പഞ്ചായത്തുകള്‍, എംപി ഉള്‍പ്പെടെ ആരോടും ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ആരോപിച്ചു. വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയെ ബാധിക്കാതിരിക്കാന്‍ ഉച്ചയ്ക്ക് പള്ളിയില്‍ പോയി മടങ്ങിയെത്താന്‍ സമയം അനുവദിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള സെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
കേരള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (കേരള സെറ്റ്) അഡ്മിറ്റ് കാർഡ് (Kerala SET Admit Card) എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി (LBS) വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. 2022 ജനുവരി 9 ന് നടക്കാനിരിക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം.പരീക്ഷയെഴുതുന്നവർ ഔദ്യോഗിക വെബ്സൈറ്റായ lbsedp.lbscentre.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.
അവസാന സെമസ്റ്റർ പാഠപുസ്തകം കിട്ടിയില്ലെന്ന് പരാതി
കാലിക്കറ്റ് സർവകലാശാലയിൽ ബി.എ ഇംഗ്ലീഷ് മെയിൻ അവസാന സെമസ്റ്റർ പാഠപുസ്തകം കിട്ടിയില്ല. അടുത്ത മാർച്ചോടെ പരീക്ഷയെഴുതേണ്ട വിദ്യാർഥികളാണ് പാഠപുസ്തകമില്ലാതെ ബുദ്ധിമുട്ടിലായത്.
മെഡിക്കൽ പ്രവേശനം കാറ്റഗറി പട്ടിക പ്രസിദ്ധീകരിച്ചു
മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനത്തിന് വിവിധ കാറ്റഗറി/ കമ്യൂണിറ്റി സംവരണത്തിന് അർഹരായവരുടെ പട്ടിക പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പോണ്ടിച്ചേരി വാഴ്സിറ്റി പ്രവേശനം: ഡിസംബർ 30 വരെ അപേക്ഷിക്കാം
2021-22 വർഷത്തെ പോണ്ടിച്ചേരി യൂനിവേഴ്സിറ്റി പോസ്റ്റ്ഗ്രാജ്വേറ്റ്, ഡിേപ്ലാമ, അഞ്ചുവർഷ ഇൻറഗ്രേറ്റഡ് കോഴ്സുകളിലേക്ക് അപേക്ഷിക്കാവുന്ന അവസാന ദിവസം ഡിസംബർ 30 വരെ നീട്ടി. സ്പോട്ട് അഡ്മിഷൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട ഡിപ്പാർട്മെൻറ് തലവന്മാർക്ക് മുന്നിൽ നേരിട്ട് ഹാജരാകണമെന്നും വാഴ്സിറ്റി അസി. രജിസ്ട്രാർ കെ. മഹേഷ് അറിയിച്ചു.
വിദേശ ഭാഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ച് നോര്‍ക്കറൂട്ട്സ്
ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ തൊഴില്‍ സാധ്യതകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി നോര്‍ക്ക റൂട്ട്സ് അസാപ്പുമായിചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്ന (വിദേശഭാഷാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.ജാപ്പനീസ്, ജര്‍മ്മന്‍, ഇംഗ്ലീഷ് (ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി), ഫ്രഞ്ച് എന്നീ ഭാഷകളിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. 50 ശതമാനം ഫീസ് സബ്‌സിഡിയോടെ നടത്തുന്ന ജാപ്പനീസ്, ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷാപ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. അവസാന തീയതി: ഡിസംബര്‍ 25.
സി-ഡിറ്റില്‍ മാധ്യമ കോഴ്‌സുകളില് സീറ്റ് ഒഴിവ്
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ തിരുവല്ലം മെയിന്‍ കേന്ദ്രത്തില്‍ ഓഫ്‌ലൈന്‍/ഓണ്‍ലൈന് രീതിയില് നടത്തുന്ന റഗുലര് /വാരാന്ത്യ മാധ്യമ കോഴ്‌സുകളില് സീറ്റ് ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ദൃശ്യ മാധ്യമ രംഗത്ത് ജോലി സാധ്യതയുളള കോഴ്‌സുകള്‍ക്ക് താത്പര്യമുളളവര്‍ സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍ 8547720167/6238941788. വെബ്സൈറ്റ് https://mediasstudies.cdit.org.
പാർലമെന്റിന്റെ പ്രവർത്തനം എങ്ങനെയാണു നടക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ ? പുതിയ നിയമങ്ങളും ഭേദഗതികകളും സംബന്ധിച്ച ചർച്ചകളും മറ്റു പാർലമെന്റ് നടപടിക്രമങ്ങളും അടുത്തു കാണാനും പ്രവർത്തനങ്ങളുടെ ഭാഗമാകാകാനും അവസരമൊരുക്കുന്ന ഇന്റേൺഷിപ് ലഭിക്കണമെന്ന് ആഗ്രഹമുണ്ടോ ?അതാണു ലാംപ് ഫെലോഷിപ് (ലെജിസ്ലേറ്റീവ് അസിസ്റ്റന്റ്സ് ഫോർ മെംബേഴ്സ് ഓഫ് പാർലമെന്റ്). ഈ വർഷത്തെ ഫെലോഷിപ്പിന് ജനുവരി 9 വരെ അപേക്ഷിക്കാം. prsindia.org/lamp.2010–11ൽ ആരംഭിച്ച ലാംപ് ഫെലോഷിപ്പിന്റെ 12–ാമത്തെ ബാച്ചിലേക്കാണ് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്.
എൻ.ഐ.ടി.യിൽ ഗവേഷണം: അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 21
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി), റായ്പുർ 2022 സ്പ്രിങ് സെഷനിലെ ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് (ഫുൾ ടൈം/സ്പോൺസേർഡ്/സെൽഫ് ഫിനാൻസ്ഡ്/പാർട് ടൈം) അപേക്ഷിക്കാം. വിവരങ്ങൾക്ക് www.nitrr.ac.in/admission.php അവസാന തീയതി: ഡിസംബർ 21-ന് വൈകീട്ട് അഞ്ച്.
എന്‍.സി.ഇ.ആര്‍.ടി. ഡോക്ടറല്‍ ഫെലോഷിപ്പുകള്‍
ഡോക്ടറല്‍ തലത്തിലെ ഗവേഷണങ്ങള്‍ക്ക് എന്‍.സി.ഇ.ആര്‍.ടി. ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. അപേക്ഷ ncert.nic.in വഴി നല്‍കാം. അവസാന തീയതി ഡിസംബര്‍ 27.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം – 2021ഡിസംബര്‍ 22 ന് കൊല്ലം എസ്.എന്‍ കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന എയ്ഡഡ്/ സ്വാശ്രയ/ കെ.യു.സി.ടി.ഇ കോളേജുകളില്‍ ഒന്നാം വര്‍ഷ ബി.എഡ് കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് 22.12.2021-ല്‍ കൊല്ലം എസ്.എന്‍ കോളേജില്‍ വച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഒഴിവുള്ള സീറ്റുകളുടെ വിവരം സര്‍വകലാശാലവെബ്‌സൈറ്റില്‍http://admissions.keralauniversity.ac.in പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2021ഡിസംബര്‍ 22 ന് സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആര്‍.ഡി. കോളേജുകളില്‍ കോളേജ് തലത്തില്‍ സ്‌പോട്ട് അലോട്ട്‌മെന്റ്
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആര്‍.ഡി. കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് കോളേജ് തലത്തില്‍ സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബര്‍ 22 ന് അതാത് കോളേജുകളില്‍ നടത്തുന്നു. ഒഴിവുള്ള സീറ്റുകളുടെ വിവരം സര്‍വകലാശാലവെബ്‌സൈറ്റില്‍(http://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2021ഡിസംബര്‍ 23 ന് ഗവണ്മെന്റ് /എയ്ഡഡ് /സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആര്‍.ഡി. കോളേജുകളില്‍ കോളേജ് തലത്തില്‍ സ്‌പോര്‍ട്‌സ് ക്വാട്ട അലോട്ട്‌മെന്റ്
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ് /എയ്ഡഡ് /സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആര്‍.ഡി. കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് കോളേജ് തലത്തില്‍ സ്‌പോര്‍ട്‌സ് ക്വാട്ട അലോട്ട്‌മെന്റ് ഡിസംബര്‍ 23 ന് അതാത് കോളേജുകളില്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓപ്ഷന്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം താല്പര്യമുള്ള കോളേജുകളില്‍ രാവിലെ 10 മണിക്ക് ഹാജരാകേണ്ടതാണ്. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
പരീക്ഷ ഫലം
2021 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എം.കോം (മേഴ്സി ചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.
എംജി സർവകലാശാല
പരീക്ഷാ തീയതി
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) – 2017 അഡ്മിഷൻ – റെഗുലർ/ 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ 2022 ജനുവരി നാലിന് ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ 22 വരെയും 525 രൂപ പിഴയോടു കൂടി ഡിസംബർ 23 നും 1050 രൂപ സൂപ്പർ ഫൈനോടു കൂടി ഡിസംബർ 24 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
കരാർ നിയമനം
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ കമ്പ്യൂട്ടർ ലാബ്-ഇൻ-ചാർജ് തസ്തികയിലെ രണ്ട് ഒഴിവുകളിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത, അപേക്ഷിക്കേണ്ട രീതി മുതലായ വിവരങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ (www.mgu.ac.in) ലഭ്യമാണ്.
പരീക്ഷാഫലം
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. സംസ്‌കൃതം (സ്‌പെഷ്യൽ സാഹിത്യ) പി.ജി.സി.എസ്.എസ്. റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് ജനുവരി നാല് വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഒന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. പുനർ മൂല്യനിർണ്ണയത്തിന് 370 രൂപയും, സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപയും ഫീസടക്കണം.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ബയോകെമിസ്ട്രി (സി.എസ്.എസ് – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫസടച്ച് ജനുവരി അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ ലിസ്റ്റ്
രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷ ജനുവരി 5-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ
സര്‍വകലാശാലാ പഠന വിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷ ജനുവരി 5-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2021 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള സെന്ററുകളിലെ എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2017 സപ്ലിമെന്ററി പരീക്ഷകള്‍ 21-നും ജനുവരി 2018 സപ്ലിമെന്ററി പരീക്ഷകള്‍ 22-നും തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 11 വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല
മൂന്നാം സെമസ്റ്റർ പരീക്ഷകൾ
12.01.2022 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി. ജി. (നവംബർ 2021) പരീക്ഷകൾ ഫെബ്രുവരി ആദ്യവാരം ആരംഭിക്കും. വിശദമായ ടൈംടൈബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
മാറ്റിവെച്ച പരീക്ഷ ജനുവരി മൂന്നിന്
16.12.2021 ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റിവെച്ച രണ്ടാം സെമസ്റ്റർ ബിരുദ കോമൺ കോഴ്സ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – ഏപ്രിൽ 2021) പരീക്ഷകൾ 03.01.2022 (തിങ്കൾ) ന് നടക്കും.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ്. സി. സ്റ്റാറ്റിസ്റ്റിക്സ്, നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷമപരിശോധനക്കും 04.01.2022 വരെ അപേക്ഷിക്കാം.
പരീക്ഷാ സമയമാറ്റം
22.12.2021 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എം.എ, എം.എസ് സി, എം.ടി.ടി.എം.(നവംബർ 2020), ഐ. എം. എസ് സി (ജൂലൈ 2021) പരീക്ഷകളുടെ സമയം ഉച്ചയക്ക് 1.30 മുതൽ 4.30 വരെയായി മാറ്റി നിശ്ചയിച്ചിരിക്കുന്നു. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം രാവിലെ തന്നെ നടക്കും
സ്പോട്ട് അഡ്മിഷൻ
കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്‌കൂള്‍ ഓഫ് ബിഹേവിയര്‍ സയന്‍സസ് പഠനവകുപ്പില്‍ എം. എസ്.സി.ക്ലിനിക്കല്‍ ആൻഡ് കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സില്‍ 2021 അഡ്മിഷന് പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന സീറ്റില്‍ ഒരൊഴിവ് ഉണ്ട്.താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 23 -ാം തീയതി 11 മണിക്ക് പഠന വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2782441 എന്ന നമ്പറില്‍ ബന്ധപ്പെടുക.
0 comments: