2021, ഡിസംബർ 20, തിങ്കളാഴ്‌ച

വൈദ്യുതി ബിൽ കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ

 



എല്ലാ സർക്കാരുകളും തിരഞ്ഞെടുപ്പുവേളയിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുമെന്ന് വാഗ്ദാനം ചെയ്യും എന്നിട്ടും ജനങ്ങൾക്ക് പരാതി തങ്ങളുടെ വൈദ്യുതി ബില്ല് കൂടുതലാണെന്നാണ്.  വൈദ്യുതി ഉപഭോഗവും അതിനായി ചെലവഴിക്കുന്ന പണവും ഓരോ വ്യക്തിയുടെയും വരുമാനത്തെ ബാധിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കാൻ തന്റെ വൈദ്യുതി ബിൽ കുറയ്ക്കണമെന്ന ആഗ്രഹം ഏവരിലും ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.   അതുകൊണ്ടുതന്നെ ഒരു സൗകര്യവും കുറയ്ക്കാതെ എല്ലാ മാസവും നിങ്ങളുടെ വൈദ്യുതി ബിൽ കുറയ്ക്കാൻ കഴിയുന്ന ചില ടിപ്പുകൾ നമുക്കൊന്ന് നോക്കാം.

വീടുകളിൽ ബൾബ്, ഫാൻ, കൂളർ, എസി, മൈക്രോവേവ്, ഫ്രിഡ്ജ്, ഹീറ്റർ, ഗീസർ തുടങ്ങി എല്ലാ ഇലക്ട്രോണിക് സാധനങ്ങളുമുണ്ടായിരിക്കും. ഇവിടെ ഇപ്പോൾ നിങ്ങൾ അറിയാൻ പോകുന്ന ഈ നുറുങ്ങുകൾ പ്രവർത്തികമാറ്റാൻ മിനിറ്റുകൾ എടുക്കുമെങ്കിലും നിങ്ങളുടെ വീട്ടിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ഇത് ശ്രദ്ധിക്കുക 

നിങ്ങളുടെ റഫ്രിജറേറ്ററിന്റെ താപനില കുറച്ച് വർദ്ധിപ്പിച്ച് നിങ്ങൾക്ക് വൈദ്യുതി ഉപഭോഗം കുറയ്ക്കാം. പുതിയ ഭക്ഷണത്തിന് 36-38 ഡിഗ്രി ഫാരൻഹീറ്റ് താപനില മതിയാകും. സാധാരണയായി ഫ്രിഡ്ജുകളിൽ ആവശ്യമുള്ളതിലും 5-6 ഡിഗ്രി കുറഞ്ഞ താപനിലയാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഫ്രീസർ സെറ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡം പൂജ്യം മുതൽ 5 ഡിഗ്രി ഫാരൻഹീറ്റ് വരെ സജ്ജീകരിച്ചിരിക്കുന്നു.

ഇതുകൂടാതെ ഫ്രിഡ്ജും ഫ്രീസറും എപ്പോഴും നിറഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.  ഇതിലൂടെ സാധനങ്ങൾ തണുപ്പിക്കുന്നതിന് കുറഞ്ഞ ഊർജ്ജം മതിയാകും. ഇതിലൂടെ കുറഞ്ഞ ഊർജ ഉപഭോഗത്തിൽ കൂടുതൽ നേരം ഫ്രിഡ്ജ് തണുപ്പിക്കാനാകും. കൂടാതെ ഫ്രിഡ്ജ് വാങ്ങുമ്പോൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ഒന്നാണ് എനർജി സേവർ കപ്പാസിറ്റി.

വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ ശ്രെദ്ധിക്കേണ്ടത് 

നിങ്ങളുടെ വാഷിംഗ് മെഷീൻ വൃത്തിയായി സൂക്ഷിക്കുക. അതുവഴി ഡ്രയർ ഉയർന്ന വേഗതയിൽ പ്രവർത്തിക്കുകയും വസ്ത്രങ്ങൾ കുറച്ച് സമയമെടുത്ത് കഴുകിയെടുക്കുകയും ചെയ്യാം.വസ്ത്രങ്ങൾ കഴുകാൻ രാത്രി സമയമാണ് കൂടുതൽ അനുയോജ്യം. എന്തുകൊണ്ടെന്നാൽ പകൽ സമയങ്ങളിൽ ഊർജച്ചെലവ് കൂടുതലായിരിക്കും.  

കൂടാതെ വസ്ത്രങ്ങൾ എപ്പോഴും തണുത്ത വെള്ളത്തിൽ കഴുകുന്നതാണ് നല്ലതാണ്.  ഇത് ചെയ്യുന്നതിലൂടെ വാഷറിന്റെ താപനില ക്രമീകരിക്കേണ്ട ആവശ്യമില്ല ഒപ്പം വസ്ത്രങ്ങൾ വേഗത്തിൽ വൃത്തിയാ കുകയും ചെയ്യും.വലിയ വസ്ത്രങ്ങൾക്കായി മാത്രം ഡ്രയർ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.  അതായത് സോക്സ്, അടിവസ്ത്രങ്ങൾ, തൂവാലകൾ തുടങ്ങിയ ചെറിയ വസ്ത്രങ്ങൾ ഡ്രയറിൽ ഇടാതേയും നമുക്ക് എളുപ്പത്തിൽ ഉണക്കിയെടുക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് കുറഞ്ഞ സമയത്തേക്ക് മെഷീൻ പ്രവർത്തിപ്പിക്കാനും വൈദ്യുതി ഉപഭോഗം കുറയ്ക്കാനും കഴിയും.

എൽഇഡി ബൾബുകൾ വൈദ്യുതി ലാഭിക്കുന്നു

വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ബൾബുകൾ LED ആണെന്ന വസ്തുത പൂർണ്ണമായും ശ്രദ്ധിക്കുക.  കാരണം ഇതിലൂടെ നിങ്ങൾക്ക് വൈദ്യുതി ലാഭിക്കാം. സാധാരണ ബൾബുകളെ അപേക്ഷിച്ച് LED ബൾബുകൾ വൈദ്യുതി ഉപഭോഗം 80 ശതമാനം വരെ കുറയ്ക്കാനാകും. 

വീടിന്റെ ഇലക്‌ട്രിക് ബോർഡിൽ സ്‌മാർട്ട് പവർ സ്ട്രിപ്പ് 

അതുപോലെ വീടിന്റെ ഇലക്‌ട്രിക് ബോർഡിൽ സ്‌മാർട്ട് പവർ സ്ട്രിപ്പ് ഉപയോഗിക്കുക. ഇത് ചെയ്‌താൽ വീടിന് പുറത്തിറങ്ങുമ്പോൾ ഓരോ സ്വിച്ചും ഓഫ് ചെയ്യേണ്ടി വരില്ല. മാത്രമല്ല വീടിന്റെ മുഴുവൻ വൈദ്യുതിയും ഒറ്റയടിക്ക് വിച്ഛേദിക്കപ്പെടുകയും  ചെയ്യും. 

എസി ഉപയോഗിക്കുമ്പോൾ 

വേനൽക്കാലത്ത് വിൻഡോ ഷേഡ് ഉപയോഗിക്കുന്നത് നിങ്ങളുടെ വീടിനെ തണുപ്പിക്കുകയും തണുപ്പിന്റെ ആവശ്യകത കുറയ്ക്കുകയും ചെയ്യും. പുറത്തുനിന്നുള്ള ചൂടുവായു അകത്തേക്ക് കടക്കാതിരുന്നാൽ AC യിലോ കൂളറിലോ ഉള്ള അന്തരീക്ഷം തണുപ്പിക്കാൻ കുറഞ്ഞ ഊർജം ഉപയോഗിച്ചാൽ മതിയാകും. ചൂട് ഒഴിവാക്കാൻ വീട്ടിൽ ചെടികൾ നട്ടുപിടിപ്പിക്കുന്നതും ഗുണം ചെയ്യും. ഇത് വീട്ടിൽ തണുപ്പ് നിലനിർത്താൻ സഹായകമാകും.

നിങ്ങൾ വീട്ടിൽ ഒരു വാട്ടർ ഹീറ്റർ ഉപയോഗിക്കുകയാണെങ്കിൽ ആവശ്യാനുസരണം താപനില നിയന്ത്രിക്കേണ്ടത് ആത്യാവശ്യമാണ്. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ ക്രമീകരിക്കുന്നതിലൂടെയും വൈദ്യുതി ലാഭിക്കാം. കിടക്കയും സോഫയും വീട്ടിലെ എസിയുടെ നേരെ അടിയിൽ വയ്ക്കരുത്.  കൂടാതെ വീടുമുഴുവൻ വായുപ്രവാഹം അനുവദിക്കുക. 

ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ എസിയ്ക്ക് ലോഡ് കുറയുകയും തണുപ്പ് പ്രക്രിയ വേഗത്തിൽ നടത്തുകയും ചെയ്യും. വീട്ടിലെ ഫർണിച്ചറുകളും വായുപ്രവാഹം തടസ്സപ്പെടാത്ത വിധത്തിൽ ക്രമീകരിക്കുക.

സോളാർ പാനലുകൾ സ്ഥാപിക്കുക 

ഇതിന് പുറമെ വീടിന് പുറത്ത് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെയും വൈദ്യുതി ലാഭിക്കാം. സോളാർ പാനലിലേക്ക് പുറത്തെ വെളിച്ചമോ വിളക്കോ ബന്ധിപ്പിക്കുക. അതുവഴി പകൽ ചാർജ്ജ് ചെയ്ത ശേഷം രാത്രി ഇതിനെ ഉപയോഗിക്കാനാകും. ഇതുകൂടാതെ മോഷൻ സെൻസ് സോളാർ ലൈറ്റും ഈ ജോലിയിൽ സഹായകമാകും.


0 comments: