2021, ഡിസംബർ 23, വ്യാഴാഴ്‌ച

(December 23) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


വിക്ടേഴ്സിൽ വെള്ളി മുതൽ ക്രിസ്മസ് അവധി

കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ ഹയര്‍സെക്കന്ററി വിഭാഗവും എസ്.എസ്.എല്‍.സി ഇംഗ്ലീഷ് മീഡിയം വിഭാഗവും ഒഴികെയുള്ള ക്ലാസുകള്‍ക്ക് അവധി. വെള്ളി മുതല്‍ ഞായര്‍ വരെ ആര്‍ക്കും ക്ലാസുകളില്ല. 

എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി വാർഷിക പരീക്ഷ എന്ന്? അനിശ്ചിതത്വം

എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക്‌ പാഠഭാഗങ്ങളുടെ 60% ഫോക്കസ്‌ ഏരിയ ആയി നിശ്‌ചയിച്ച്‌ ഉത്തരവിറങ്ങിയെങ്കിലും വാർഷിക പരീക്ഷ എന്നു നടക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം.10, 12 ക്ലാസുകളുടെ പൊതു പരീക്ഷ മാർച്ചിൽ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമമെങ്കിലും 12–ാം ക്ലാസ് പാഠഭാഗങ്ങൾ അതിനു മുൻപു പഠിപ്പിച്ച് റിവിഷൻ നടത്താൻ സമയം ലഭിക്കില്ലെന്ന് അധ്യാപകർ പറയുന്നു.ഫോക്കസ് ഏരിയ സംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങി ഒരാഴ്ചയായെങ്കിലും പാഠഭാഗങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിച്ചിട്ടില്ല. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ രണ്ടാം വർഷക്കാരുടെ പാഠഭാഗങ്ങൾ പകുതി പോലും പഠിപ്പിച്ചു തീർന്നട്ടില്ല .

ടിസ്സിൽ പിജി പ്രോഗ്രാമുകൾ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിസ്സ്) പിജി വിഷയങ്ങൾക്കുള്ള പ്രവേശനത്തിന് ഫെബ്രുവരി 7 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. എൻട്രൻസ് ഫെബ്രുവരി 26ന്.  അപേക്ഷാരീതിയടക്കം വിവരങ്ങൾക്ക്:  www.tiss.edu.

അസിം പ്രേംജി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

ബെംഗളൂരുവിലെ അസിം പ്രേംജി സര്‍വകലാശാല നടത്തുന്ന ബിരുദാനന്തര ബിരുദ ഫുള്‍ ടൈം പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു.വെബ്‌സൈറ്റ് : www.azimpremjiuniversity.edu.in/pg...

സൈക്യാട്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎച്ച്.ഡി., എം.ഫില്‍. ഡിപ്ലോമ അപേക്ഷകള്‍ ക്ഷണിച്ചു 

മാനസിക ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി (സി.ഐ.പി.) റാഞ്ചി പിഎച്ച്.ഡി., എം.ഫില്‍,ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷ www.cipranchi.nic.in വഴി ഡിസംബര്‍ 31 വരെ നല്‍കാം. മേയ് 15-നകം യോഗ്യത നേടുമെന്നു പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

പ്ലസ്​ വൺ പ്രവേശനം: ഷിഫ്​റ്റ്​ ചെയ്യുന്ന ബാച്ചുകൾ നാലാക്കി കുറച്ചു,പുതിയ ബാച്ച്​ 75

പ്ല​സ്​ വ​ൺ സീ​റ്റ്​ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ, കു​ട്ടി​ക​ളി​ല്ലാ​ത്ത 19 ബാ​ച്ചു​ക​ൾ മ​റ്റു സ്കൂ​ളു​ക​ളി​ലേ​ക്ക്​ ഷി​ഫ്​​റ്റ്​ ചെ​യ്​​തും60 താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ചു​മു​ള്ള ഡി​സം​ബ​ർ 13ലെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി. പ​ക​രം നാ​ല്​ ബാ​ച്ചു​ക​ൾ ഷി​ഫ്​​റ്റ്​ ചെ​യ്​​തും 75 താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ചും പു​തി​യ ഉ​ത്ത​ര​വി​റ​ക്കി.

പൈത്തണ്‍ പ്രോഗ്രാമിങ് പരിശീലനത്തിന് പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പും സി-ഡിറ്റും സംയുക്തമായി നടത്തുന്ന സൈബര്‍ശ്രീ പരിശീലന പദ്ധതിയില്‍ പൈത്തണ്‍ പ്രോഗ്രാമിങ് പരിശീലനത്തിനായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. നാല് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. ബി.ടെക്, എം.സി.എ, എം.

എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിജയിച്ചവര്‍ക്കും പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളടക്കം സൈബര്‍ശ്രീ സി-ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല.പി.ഒ, തിരുവനന്തപുരം 695015 എന്ന വിലാസത്തില്‍ അപേക്ഷിക്കാം. അപേക്ഷ ഫോം www.cybersri.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ cybersricdit@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അയക്കാം. ഫോണ്‍: 0471 2933944, 9895788334, 9447401523, 9947692219.

യു.ജി.സി നെറ്റ് : മൂന്നാംഘട്ട പരീക്ഷകളുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ച് എൻ.ടി.എ
യു.ജി.സി നെറ്റ് മൂന്നാംഘട്ട പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ ആദ്യ ഘട്ടത്തിൽ റീ-ഷെജ്യൂൾ ചെയ്യപ്പെട്ട പേപ്പറുകളുടെ പുതിയ തീയതിയും വന്നിട്ടുണ്ട്. പരീക്ഷകൾ 2022 ജനുവരി 4നും 5നും നടക്കും. വിശദ വിവരങ്ങൾക്കായി ugcnet.nta.nic.in സന്ദർശിക്കുക.
ഇ​ഗ്നോ പി.എച്ച്.ഡി പ്രവേശന പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നീട്ടി
ഇഗ്നോ പി.എച്ച്.ഡി പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആക്കി. പരീക്ഷയ്ക്കായി അപേക്ഷിക്കാത്തവർക്ക് എൻ.ടി.എ യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. രജിസ്ട്രേഷന് ശേഷം ജനുവരി 1 മുതൽ ജനുവരി 3 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്.രജിസ്റ്റർ ചെയ്യാനായി ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ ignou.nta.ac.in സന്ദർശിക്കുക.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല ഓഗസ്റ്റില്‍ നടത്തിയ ബി.കോം അന്വല്‍ സ്‌കീം പ്രൈവറ്റ് സ്റ്റഡി പാര്‍ട്ട് കകക ഏപ്രില്‍ 2021 പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, അഡീഷണല്‍ ഇലക്ടീവ് -കോ-ഓപ്പറേഷന്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായും ഓഫ് ലൈനായും 2022 ജനുവരി 4 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല സെപ്റ്റംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി പരീക്ഷ (2011-12 അഡ്മിഷന് മുന്‍പുള്ളത്) (മേഴ്‌സി/ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഡിസംബര്‍ 31. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല യുണിറ്ററി എല്‍.എല്‍.ബി മൂന്നാം സെമസ്റ്റര്‍ ഫെബ്രുവരി 2021, ആറാം സെമസ്റ്റര്‍ മെയ് 2021 സ്‌പെഷ്യല്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി 2021 ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.സി.എ ഡിഗ്രി (2015 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എംജി സർവകലാശാല

അപേക്ഷാതീയതി നീട്ടി

സ്‌കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ടിന്റെ നാലാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) – 2017 അഡ്മിഷൻ റെഗുലർ / 2016 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. പിഴയില്ലാതെ ഡിസംബർ 24 വരെയും, 525 രൂപ പിഴയോടു കൂടി ഡിസംബർ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 28 നും അപേക്ഷിക്കാം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയിൽ എം.ടെക്, എം.എസ് സി – (നാനോ സയൻസ് ആൻ്റ് നാനോ ടെക്നോളജി) യുടെ പുതുതായി ആരംഭിക്കുന്ന ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നാല് സെമസ്റ്ററുകളായി നടത്തുന്ന കോഴ്‌സുകളിൽ അവസാന രണ്ട് സെമസ്റ്ററുകൾ വിദേശ സർവ്വകലാശാലകളിൽ സ്‌റ്റൈപ്പന്റോടെ ഗവേഷണം നടത്തുന്നതിന് വരെ അവസരം ലഭിക്കുന്നതാണ്. 

വോക്ക്-ഇൻ ഇന്റർവ്യു

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി വകുപ്പിൽ ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി, ഫുഡ് മൈക്രോബയോളജി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള വോക്ക്-ഇൻ ഇന്റർവ്യു ജനുവരി നാലിന് രാവിലെ 11.00 മണിക്ക് സർവ്വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ റൂം നം. 21 -ൽ നടക്കും. 

പരീക്ഷാഫലം

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് മൈാക്രോബയോളജി റെഗുലർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ആറ് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി ഫുഡ് ആന്റ് ഇന്റസ്ട്രിയൽ മൈാക്രോബയോളജി റെഗുലർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ആറ് വരെ അപേക്ഷിക്കാം.

2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം. റെഗുലർ/ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 ആഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ എൽ.എൽ.എം. റെഗുലർ/ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് 2021 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി (ഓണേഴ്‌സ്) – ലോ ഫാക്കൽറ്റി, സി.എസ്.എസ് – 2020-2025 ബാച്ച്, റെഗുലർ & സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്‌സിദ്ധീകരിച്ചു.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ജിയോളജി (റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ് – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി – കെമിസ്ട്രി സി.എസ്.എസ് – റെഗുലർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണ യത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ആറ് വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

ലേറ്റ് രജിസ്‌ട്രേഷന്‍ – റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍, സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, ജനറല്‍ ബയോടെക്‌നോളജി, എം.എ. ഫോക്‌ലോര്‍, എം.എസ്.ഡബ്ല്യു., എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, എം.എ. സംസ്‌കൃതം, ഫിലോസഫി, ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, എല്‍.എല്‍.എം. എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്‌ട്രേഷന്‍ ചെയ്തവരുടെ റാങ്ക്‌ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ സി.യു.സി.എസ്.എസ്.-പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ജനുവരി 5-ന് തുടങ്ങും.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി ഇന്റേണല്‍ പരീക്ഷ ജനുവരി 4-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2020 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി മൈക്രോബയോളജി നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ ലിസ്റ്റ്

നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് -19 സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും രണ്ടാം സെമസ്റ്റര്‍ ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ജനുവരി 4 വരെയും 170 രൂപ പിഴയോടെ 6 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ സര്‍വകാലാശാല വിദൂര വിദ്യാഭ്യാസം അഡീഷണല്‍ ഓപ്ഷന്‍ (കോ ഓപ്പറേഷന്‍ ) സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് (2021-22) അപേക്ഷ ക്ഷണിച്ചു. പിഴയില്ലാതെ ജനുവരി 10 വരെയും പിഴയോട് കൂടി ജനുവരി 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം . വിശദ വിവരങ്ങള്‍ സര്‍വകാലാശാല വെബ്‌സൈറ്റില്‍ ലഭ്യം. 0497-2715 183,184,149,185,189 നമ്പറുകളില്‍ ബന്ധപ്പെടാം.

വിദൂര വിദ്യാഭ്യാസം

കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ രണ്ടാം വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് 2020-21 അധ്യയന വര്‍ഷം ട്യൂഷന്‍ ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്ക്, രണ്ടും മൂന്നും വര്‍ഷ ട്യൂഷന്‍ ഫീസ് ഒടുക്കി രണ്ടാം വര്‍ഷ ഏപ്രില്‍ 2021 പരീക്ഷയ്ക്ക് ടോക്കണ്‍ രജിസ്‌ട്രേഷന്‍ നല്‍കികൊണ്ട് മൂന്നാം വര്‍ഷ ബിരുദ പ്രോഗ്രാമില്‍ പഠനം തുടരാം. അര്‍ഹരായ വിദ്യാര്‍ഥികള്‍ രണ്ടും മൂന്നും വര്‍ഷ ബിരുദ പ്രോഗ്രാം ട്യൂഷന്‍ ഫീസ് ഫൈനോട് കൂടി ഒടുക്കി രണ്ടാം വര്‍ഷ ഏപ്രില്‍ 2021 പരീക്ഷയ്ക്ക് ടോക്കണ്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിന് അപേക്ഷ, ഫീസ് ഒടുക്കിയ ചലാന്‍ സഹിതം , വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2022 ജനുവരി 15നകം സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 04972715183 എന്ന മ്പറില്‍ ബന്ധപ്പെടുക.

പ്രൊജക്റ്റ് റിപ്പോർട്ട്

വിദൂര വിദ്യാഭ്യാസ വിഭാഗം എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥികളുടെ പ്രൊജക്റ്റ് റിപ്പോർട്ട് കണ്ണൂർ സർവകലാശാല (താവക്കര) വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 31.12.2021 നകം സമർപ്പിക്കേണ്ടതാണ്

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം എ. ആന്ത്രപ്പോളജി, നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 04.01.2022 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ നവംബർ 2020 ബിരുദ പരീക്ഷകളുടെയും നാലാം സെമസ്റ്റർ (കോവിഡ് സ്പെഷ്യൽ) ഏപ്രിൽ 2020 ബിരുദപരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. മൂന്നാം സെമസ്റ്റർ നവംബർ 2020 ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്. മാർക്ക് മാറ്റമുളള പക്ഷം റെഗുലർ വിദ്യാർത്ഥികൾ ഒഴികെ മറ്റുളളവർ അവരുടെ മാർക്ക് ലിസ്റ്റും റിസൽട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും സഹിതം മാർക്ക് ലിസ്റ്റ് പുതുക്കി ലഭിക്കുന്നതിനുളള അപേക്ഷ ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്.

0 comments: