2021, ഡിസംബർ 23, വ്യാഴാഴ്‌ച

വനിതകൾ ആദ്യമായി പങ്കെടുത്ത എൻഡിഎ പരീക്ഷ; മുൻനിരയിൽ സ്ഥാനമുറപ്പിച്ച് വനിതകൾ‌

 


യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻനടത്തുന്ന UPSC NDA II പരീക്ഷയില്‍ പങ്കെടുത്തത് 1.7 ലക്ഷത്തിലധികം വനിതാ ഉദ്യോഗാർത്ഥികൾ. ആദ്യമായിട്ടാണ് എൻഡിഎ പരീക്ഷയിൽ വനിതകൾ പങ്കെടുക്കുന്നത്. upsc.gov.in വെബ്‌സൈറ്റിൽ  പരീക്ഷഫലം പ്രസിദ്ധീകരിച്ചപ്പോൾ മുൻപന്തിയിൽ സ്ഥാനമുറപ്പിച്ച് വിജയിച്ചിരിക്കുന്നതും വനിതാ ഉദ്യോഗാർത്ഥികളാണ്. മുന്‍നിരയിലെത്തിയ ആദ്യത്തെ 10 ഉദ്യോ​ഗാര്ത്ഥി‍കളിൽ  6 സ്ത്രീകള്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം മുതൽ തന്നെ സ്ത്രീകൾക്ക് എൻഡിഎയിൽ പ്രവേശനം നൽകണമെന്ന് സെപ്റ്റംബറിൽ സുപ്രീം കോടതി വിധിച്ചിരുന്നു.

വിശദമായ പരീക്ഷാ സ്ഥിതിവിവരക്കണക്കുകൾ യുപിഎസ്‌സിയിൽ നിന്ന്  എത്തുന്നതേയുള്ളൂ.. പുരുഷ അപേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ കൂടുതൽ പുരുഷൻമാർ യോഗ്യത നേടിയിരിക്കാൻ സാധ്യതയുണ്ടെങ്കിലും, ആദ്യ 10 സ്ഥാനങ്ങളിൽ വനിതാ ഉദ്യോഗാർത്ഥികളെ കാണാൻ കഴിയും. നിഭാ ഭാരതി ഒന്നാം സ്ഥാനത്തും പൂർണിമ കുമാരി മൂന്നാം സ്ഥാനത്തും മനീഷ പട്ടേൽ നാലാം സ്ഥാനത്തുമാണ് എത്തിയിരിക്കുന്നത്. .

UPSC NDA II പരീക്ഷ 2021 ലെ വനിതാ ഉദ്യോഗാർത്ഥികൾ ഹാജരാകുന്നത് സംബന്ധിച്ച് സുപ്രീം കോടതി വാദം കേട്ടിരുന്നു. 'അവസാന നിമിഷം' തീരുമാനമെന്ന നിലയിൽ ഇത് അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കാൻ നിർദ്ദേശമുണ്ടായി. പാഠ്യപദ്ധതിയിൽ മാറ്റം വരുത്താനുള്ള സമയക്കുറവ്, പരിശീലനത്തിൽ മാറ്റങ്ങൾ കൊണ്ടുവരിക, മറ്റ് ക്രമീകരണങ്ങൾ ഉണ്ടാക്കുക എന്നിവയാണ് കാരണങ്ങൾ പറഞ്ഞത്. ഇവ പരിഗണിക്കാതെ, ഈ വർഷം മുതൽ വനിതാ ഉദ്യോഗാർത്ഥികളെ ഹാജരാകാൻ അനുവദിക്കണമെന്ന തീരുമാനത്തിൽ സുപ്രീം കോടതി ഉറച്ചുനിന്നു. പലരും ഈ നടപടിയെ 'ശ്രദ്ധേയമായ തീരുമാനം' എന്നും ലിംഗസമത്വത്തിനായുള്ള പോരാട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നായും വിശേഷിപ്പിച്ചു. 

യു‌പി‌എസ്‌സി എൻ‌ഡി‌എ II പരീക്ഷ 2021 നവംബർ 14 നാണ് നടത്തിയത്. രജിസ്റ്റർ ചെയ്ത ഏകദേശം 5 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾക്കായി പരീക്ഷ നടത്തി. 2021 ഡിസംബർ 15-നാണ് എഴുത്തുപരീക്ഷാ ഫലം റോൾ നമ്പർ  അനുസരിച്ച് പ്രഖ്യാപിച്ചത്. ആകെ 8,009 ഉദ്യോഗാർത്ഥികളാണ് ഇത്തവണ യോഗ്യത നേടിയത്.

0 comments: