2021, ഡിസംബർ 7, ചൊവ്വാഴ്ച

പാമ്പിനെ ഓടിക്കാൻ തീയിട്ടു, 13 കോടി രൂപയുടെ വീട് കത്തി നശിച്ചു

 


സ്വന്തം ജീവൻ രക്ഷിക്കാൻ ആളുകൾ ഏതറ്റം വരെയും പോകാറുണ്ട്. ആ ശ്രമങ്ങൾ ചിലപ്പോൾ വലിയ നഷ്ടം വരുത്തി വയ്ക്കാനും സാധ്യതയുണ്ട്. അത്തരമൊരു സംഭവമാണ് അമേരിക്കയിലെ മെറിലാന്റിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങൾ. വീട്ടിനുള്ളിൽ കയറിയ പാമ്പുകളെ ഓടിക്കാൻ പുകയിട്ടതാണ് മെറിലാന്റ്  സ്വദേശി,എന്നാൽ സംഭവിച്ചതോ 10000 സ്ക്വയ‍ഫീറ്റുള്ള വീട് അ​ഗ്നിക്കിരയായി .

പാമ്പുകൾ ഇയാൾക്ക് നിരന്തര ശല്യമായിരുന്നു. ശല്യം സഹിക്കാതായപ്പോൾ പുകയിട്ട് പാമ്പുകളെ ഓടിക്കാനായിരുന്നു ശ്രമം. എന്നാൽ കൂട്ടിയിട്ട ചവറുകൾക്ക് സമീപത്തുവച്ചാണ് ഇയാൾ പുകയിട്ടത്. ഇത് ആളിപ്പട‍ർന്നു. ഇത് വീട്ടിലെ ബാക്കി വസ്തുക്കളിലേക്കും പടരുകയും വീട് മൊത്തത്തിൽ തീപിടിക്കുകയുമായിരുന്നു. ട്വിറ്ററിലൂടെ തീ പട‍ന്ന വീടിന്റെ നിരവധി ചിത്രങ്ങലാണ് പ്രചരിക്കുന്നത്. എന്നാൽ വീട്ടിനുള്ളിലുണ്ടായിരുന്ന പാമ്പുകൾ പോയോ എന്ന് വ്യക്തമല്ല. അ​ഗ്നിബാധയിൽ ആ‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോ‍‍ർട്ടുകൾ. തീ പിടുത്തത്തിൽ 7.52 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. 13.55 കോടി രൂപയ്ക്കാണ് നിലവിലെ ഉടമ അടുത്തകാലത്തായി ഈ വീട് വാങ്ങിയത്. പാമ്പുകളെ പിടികൂടാൻ മറ്റ് പല സുരക്ഷിത മാ‍​ർ​ഗങ്ങൾ ഉണ്ടായിട്ടും എന്തിനാണ് ഇത്തരമൊന്ന് ചെയ്തതെന്ന് അത്ഭുതപ്പെടുകയാണ് സോഷ്യൽ മീഡിയയിൽ പലരും. 


0 comments: