2021, ഡിസംബർ 12, ഞായറാഴ്‌ച

കൊച്ചി മെട്രോയില്‍ ഒഴിവ്

 


കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. ചീഫ് എന്‍ജിനീയര്‍, അസിസ്റ്റന്റ് മാനേജര്‍ /എക്സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികകളിലാണ് ഒഴിവുകളുള്ളത്.ചീഫ് എന്‍ജിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനമാണ്. മറ്റു തസ്തികകളിലെല്ലാം റെഗുലര്‍ നിയമനമാണ്. 

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബി.ഇ / ബി.ടെക് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kochimetro.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

0 comments: