2021, ഡിസംബർ 12, ഞായറാഴ്‌ച

സംസ്ഥാനത്ത് 20 ലക്ഷം തൊഴിൽ അവസരം; ആദ്യ ഘട്ടമെന്ന നിലയിൽ പതിനായിരം പേർക്ക് തൊഴിൽ

 

സംസ്ഥാനത്ത് 20 ലക്ഷം തൊഴിൽ അവസരം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് . കെ.ഡിസ്കിന്റെ സഹായത്തോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലായിരിക്കും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക. ആദ്യ ഘട്ടമെന്ന നിലയിൽ പതിനായിരം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ , നാഷണൽ എംപ്ലോയ്മെൻറ് സർവീസ്, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സംയുക്തമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ നിയുക്തി – 2021 കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാർച്ച് മാസത്തോടെ കെ-ഫോൺ പദ്ധതിയിലൂടെ കൂടുതൽ ശക്തമായ ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും കോമൺ ഫെസിലിറ്റി സെന്റർ ഉപയോഗിക്കുന്നവർക്കും ഇത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. തൊഴിലവസരങ്ങളോടൊപ്പം ഒരു ലക്ഷം എം എസ് എം ഇ കളും ആരംഭിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി അദ്ദേഹം അറിയിച്ചു .

1 അഭിപ്രായം:

  1. Enne ithil oru avasram tharumo enikk valare athikam bhuthimutt und randu penkuttikal aan ullath ithuvare onnum sambathichittilla husband intte vittile alkkarude keniyil kodugirikkukayan eganagilum enikk oru joli tharumo entta kuttikale engane engilum padippichu oru joli vangi kodukkanam njan ttc kazhinjathaanu njan merit il padichathan athra nalla mark undayirunnu ennit enik igane oru avastha vannu athu entte kuttikalk undavaruth enna parthane ullu ningal enne sahayikkum enn vicharikkunnu ii message ayakkunna gmail thirichu ningalude reply kathu irikkum please help me

    മറുപടിഇല്ലാതാക്കൂ