2021, ഡിസംബർ 12, ഞായറാഴ്‌ച

(December 12) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 

ഐ.എച്ച്.ആര്‍.ഡി കോഴ്സുകളില്‍ അപേക്ഷിക്കാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ആഭിമുഖ്യത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാമും വിശദവിവരവും www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം 31ന് വൈകുന്നേരം നാല് മണിക്കു മുന്‍പ് അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.

40 സർവകലാശാല, ലക്ഷക്കണക്കിനു സീറ്റ്; വരുന്നു രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷ

ബിരുദ പ്രവേശനത്തിനു പൊതു പ്രവേശന പരീക്ഷ നടത്താൻ ഡൽഹി സർവകലാശാല അക്കാദമിക് കൗൺസിൽ  വെള്ളിയാഴ്ച തീരുമാനിച്ചതോടെ ഒരു കാര്യം ഉറപ്പായി. രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷയ്ക്കാണ്കളമൊരുങ്ങാൻ  പോകുന്നത്.രാജ്യത്തെ 40 കേന്ദ്രസർവകലാശാലകളിലായി  ലക്ഷക്കണക്കിനു ബിരുദ സീറ്റുകളിലേക്കുള്ള  പ്രവേശനം  വരുന്ന അധ്യായന വർഷം മുതൽ പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഫലത്തിൽ പ്രവേശന പരീക്ഷയ്ക്കും 12–ാം ക്ലാസ് പരീക്ഷയുടെ മാർക്കിലും  തുല്യ വെയിറ്റേജ് നൽകിയാകും  പ്രവേശനത്തിനുള്ള പട്ടിക തയാറാക്കുക.

ഡല്‍ഹി സര്‍വകലാശാല പൊതു പ്രവേശനപരീക്ഷ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായകം

ബിരുദപ്രവേശനത്തിന് പൊതുപരീക്ഷ മാനദണ്ഡമാക്കാനുള്ള ഡല്‍ഹി സര്‍വകലാശാലയുടെ തീരുമാനം കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായകം.പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ കേന്ദ്ര സംസ്ഥാന ബോര്‍ഡുകളിലെ വ്യത്യസ്ത മൂല്യനിര്‍ണയരീതി ബിരുദപ്രവേശനത്തിന്റെ നടപടികള്‍ സങ്കീര്‍ണമാക്കുന്നു.ഈ വര്‍ഷത്തെ കണക്കെടുത്താല്‍ സി.ബി.എസ്.ഇ. (37,767)കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ കേരള ബോര്‍ഡില്‍ (1,890)നിന്ന് പ്രവേശനം നേടിയെന്നതിനാല്‍ത്തന്നെ മാറ്റം കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായകമാണ്. കേരളത്തിലെ വിദ്യാര്‍ഥികള്‍ ഡി.യു.വിലേക്ക് കൂടുതലെത്തുന്നത് മാര്‍ക്ക് ജിഹാദിന്റെ ഭാഗമാണെണെന്ന ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ജർമനിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ സ്‌കിൽ സെന്ററിൽ പ്ലസ്ടു പൂർത്തിയായ വിദ്യാർഥികൾക്ക് ജർമനിയിൽ നഴ്‌സിങ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ പഠനത്തോടൊപ്പം ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സൗജന്യ ജർമൻ ഭാഷാ പരിശീലനവും നൽകും. പ്രായപരിധി 18 മുതൽ 26 വരെ. ഫോൺ: 8138025058.

എം.എസ്‌സി. നഴ്‌സിങ് പ്രവേശനം: ഡിസംബര്‍ 16 വരെ അപേക്ഷിക്കാം

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ സര്‍ക്കാര്‍ നഴ്‌സിങ് കോളേജുകളിലും വിവിധ സ്വാശ്രയ നഴ്‌സിങ് കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും എം.എസ്‌സി. നഴ്‌സിങ് 2021 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 16ന് വൈകീട്ട് മൂന്നുവരെ അപേക്ഷിക്കാം. യോഗ്യത, ഓണ്‍ലൈന്‍ അപേക്ഷ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്ക്: www.cee.kerala.gov.in

ജിപ്മറില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍; കോഴ്‌സ് ഫീസ് 130 രൂപ.

ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) പുതുച്ചേരി വിവിധ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 130 രൂപയാണ്. പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് 300 രൂപ. ഇന്റേണ്‍ഷിപ്പ് കാലയളവില്‍ പ്രതിമാസം 3713 രൂപ സ്‌റ്റൈപ്പന്‍ഡായി ലഭിക്കും. വിശദമായ വിജ്ഞാപനവും അപേക്ഷാമാതൃകയും jipmer.edu.in/whatsnewല്‍നിന്ന് ഡൗണ്‍ലോഡു ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ഡിസംബര്‍ 20ന് വൈകീട്ട് 4.30നകം അക്കാദമിക് ഡീനിന് ലഭിച്ചിരിക്കണം. .

0 comments: