2021, ഡിസംബർ 12, ഞായറാഴ്‌ച

ഡി.ടി.പി ഓപ്പറേറ്റര്‍ ഒഴിവ്

 ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴിലുള്ള വാര്‍ഷിക പ്രോജക്ടുകളിലേക്ക് ഡിടിപി ഓപ്പറേറ്ററിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിസംബര്‍ 15ന് ഉച്ചകഴിഞ്ഞ് 2.30ന് തൊടുപുഴ തരണി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വച്ചാണ് ഇന്റര്‍വ്യൂ.

യോഗ്യത 

  • ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സിയും, സര്‍ക്കാര്‍ അംഗീകൃത ഡിടിപി കോഴ്സ് പാസായവരും ആയിരിക്കണം. 
  • മലയാളം ടൈപ്പ് റൈറ്റിംഗ് നിര്‍ബന്ധം. 

ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയും വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകളും തെളിയിക്കുന്നതിന് ആവശ്യമായ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.


0 comments: