കേരളത്തിലെ സർക്കാർ / എയ്ഡഡ് ആർട്‌സ്–സയൻസ് / ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിൽ ഈ വർഷം പ്രവേശനം നേടി,എയ്ഡഡ് പ്രോഗ്രാമുകളിൽ പഠിക്കുന്ന സമർഥരായ ഒന്നാംവർഷ ബിരുദവിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സ്‌കോളർഷിപ്പിനു ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
ആർക്കൊക്കെ അപേക്ഷിക്കാം ?
- സയൻസ്, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്‌റ്റഡീസ് വിഷയങ്ങൾ പഠിക്കുന്ന ബിരുദവിദ്യാർഥികൾ
പ്രഫഷനൽ കോഴ്സുകൾക്കും സ്വാശ്രയ കോഴ്സുകൾക്കും പഠിക്കുന്നവർ അപേക്ഷിക്കേണ്ട. .ആകെയുള്ള 1000 സ്‌കോളർഷിപ്പുകൾ താഴെപ്പറയുംവിധം വകയിരുത്തിയിരിക്കുന്നു.
- ജനറൽ 50%
- പട്ടികവിഭാഗം 10%
- പിന്നാക്കം 27%
- ബിപിഎൽ 10%,
- ഭിന്നശേഷിക്കാർ 3%.
സ്കോളർഷിപ് തുക
ബിരുദപഠനത്തിന്റെ 3 വർഷങ്ങളിൽ യഥാക്രമം 12,000 / 18,000 / 24,000 രൂപ പ്രതിവർഷം ലഭിക്കും. തുടർന്ന് ഫസ്‌റ്റ് ഗ്രാജ്വേറ്റ്തലത്തിലെ 2 വർഷം യഥാക്രമം 40,000 / 60,000 രൂപയും ലഭിക്കും
അപേക്ഷ സമർപ്പിക്കുന്നതെങ്ങനെ ?
0 comments: