2021, ഡിസംബർ 11, ശനിയാഴ്‌ച

(December 11) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


പ്ലസ് വണ്‍ ഇംപ്രൂമെന്റ് പരീക്ഷ; വിജ്ഞാപനം ഇറങ്ങി

പ്ലസ് വണ്‍  ഇംപ്രൂമെന്റ് പരീക്ഷ വിജ്ഞാപനം ഇറങ്ങി. ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെയാണ് പരീക്ഷ. പിഴകൂടാതെ ഈ മാസം 15 വരെ പരീക്ഷ ഫീസ് അടയ്ക്കാം. അപേക്ഷ ഫോമുകള്‍ എല്ലാ ഹയര്‍സെക്കന്ററി സ്‌കൂളുകളിലും ഹയര്‍ സെക്കന്ററി പോര്‍ട്ടുകളിലും ലഭിക്കും.

ഐ.എച്ച്.ആര്‍.ഡി കോഴ്സുകളില്‍ അപേക്ഷിക്കാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ആഭിമുഖ്യത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാമും വിശദവിവരവും www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം 31ന് വൈകുന്നേരം നാല് മണിക്കു മുന്‍പ് അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.

കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം

എല്‍.ബി.എസ്സ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് ഭിന്നശേഷിയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫോം സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ നിന്ന് നേരിട്ടും ceds.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോം 20നകം സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2345627, 8289827857, 9539058139.

ഐസിഫോസ്സ് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്: 17 വരെ അപേക്ഷിക്കാം

സംസ്ഥാനത്ത് ആദ്യമായി സ്വതന്ത്രസോഫ്റ്റ്വെയറിലൂടെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് കേരളസര്‍ക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയര്‍ കേന്ദ്രം (ഐസിഫോസ്സ്) നടത്തുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ https://icfoss.in/events എന്ന വെബ്സൈറ്റിലൂടെ ഡിസംബര്‍ 17 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക്: +91 7356610110, +91 2700012 /13, +91 471 2413013, +91 9400225962.

പരാതി തീരാതെ സിബിഎസ്‌ഇ പരീക്ഷ

സിബിഎസ്ഇ പരീക്ഷയെക്കുറിച്ചു വീണ്ടും പരാതി. കഴിഞ്ഞ ദിവസം നടന്ന 10–ാം ക്ലാസ് ഹിന്ദി പരീക്ഷയിലെ ചോദ്യങ്ങൾ പലതും മനസ്സിലാക്കാൻ പ്രയാസമുള്ളതായിരുന്നെന്നും വാക്കുകളുടെ അർഥം പോലും  അറിയാത്തവ ആയിരുന്നെന്നും വിദ്യാർഥികൾ പറയുന്നു. ഇന്നലെ നടന്ന 12–ാം ക്ലാസ്ഫിസിക്സ് പരീക്ഷയും കടുപ്പമേറിയതായിരുന്നു. ഇതിലെ എ, സി സെക്‌ഷനുകൾ താരതമ്യേന എളുപ്പമായിരുന്നെങ്കിലും സെക്‌ഷൻ ബി വലച്ചു.  

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്.ഡി.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) 2021 - 22ല്‍ നടത്തുന്ന പിഎച്ച്.ഡി. പ്രവേശനത്തിനുള്ള എഴുത്തുപരീക്ഷയ്ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട് ടൈം, ഫുള്‍ ടൈം രീതികളില്‍ പ്രോഗ്രാം നടത്തുന്നുണ്ട്. കുറഞ്ഞത് മൂന്നും പരമാവധി ആറും വര്‍ഷമെടുത്ത് ഗവേഷണം പൂര്‍ത്തിയാക്കാന്‍ എട്ടു വര്‍ഷം വരെ ലഭിക്കും.അപേക്ഷ ignou.nta.ac.in വഴി ഡിസംബര്‍ 22ന് വൈകീട്ട് അഞ്ചു വരെ നല്‍കാം.

അണ്ണാമലൈ സർവകലാശാല സെമസ്റ്റർ പരീക്ഷയുടെ ഫലം പരിശോധിക്കാം

അണ്ണാമലൈ സർവകലാശാല 2021 മേയിൽ നടത്തിയ വിവിധ ബിരുദ ബിരുദാനന്തര ബിരുദ കോഴ്സ് പരീക്ഷകളുടെ ഫലം ഇപ്പോൾ പരിശോധിക്കാം. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ coe.annamalaiuniversity.ac.in സന്ദർശിച്ച് ഫലമറിയാം.


0 comments: