2021, ഡിസംബർ 10, വെള്ളിയാഴ്‌ച

ലോകത്തെ ഒന്നാം നമ്പർ ധനികനായ എലോൺ മസ്ക് രാജിക്ക് ഒരുങ്ങുന്നു

 


ലോകത്തെ ഒന്നാം നമ്പർ ധനികനായ എലോൺ മസ്ക്ജോലി മതിയാക്കാൻ ആഗ്രഹിക്കുന്നതായി  ട്വീറ്റ്. ലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ കുറിപ്പ്. ഇനി ഒരു ഇൻഫ്ലുവൻസർ മാത്രമായിരിക്കാനാണ് താത്പര്യം എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ടെസ്ല കമ്പനിയുടെ സിഇഒയാണ് ഇദ്ദേഹം. ട്വിറ്ററിലാണ് അദ്ദേഹം തന്റെ താത്പര്യം അറിയിച്ചത്. ട്വിറ്ററിൽ സജീവമായ ഒരാളെന്ന നിലയിൽ എലോൺ മസ്കിത് കാര്യമായാണോ കളിയായാണോ പറഞ്ഞതെന്ന് ഇപ്പോഴും ബിസിനസ് ലോകത്തിന് വ്യക്തമായിട്ടില്ല. ടെസ്ലയ്ക്ക് പുറമെ സ്പേസ് എക്സ് എന്ന റോക്കറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ് ഇദ്ദേഹം. 

നേരത്തെ തന്റെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തെ കുറിച്ച് ഇദ്ദേഹം പറഞ്ഞിരുന്നു. രാവു പകലും നീളുന്ന തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരൽപ്പ സമയം വെറുതെയിരിക്കാനായെങ്കിൽ നന്നായിരുന്നേനെ എന്നായിരുന്നു അന്നത്തെ വാക്കുകൾ.കഴിഞ്ഞ മാസം ടെസ്ലയിലെ തന്റെ 10 ശതമാനം ഓഹരികൾ വിൽക്കണോയെന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചിരുന്നു. ഇതിന് നിരവധിയാളുകൾ വേണമെന്ന് മറുപടി കുറിച്ചിരുന്നു. പിന്നാലെ 12 ബില്യൺ ഡോളർ മൂല്യം വരുന്ന ഓഹരികൾ ഇദ്ദേഹം വിൽക്കുകയും ചെയ്തിരുന്നു.


0 comments: