2021, ഡിസംബർ 31, വെള്ളിയാഴ്‌ച

(December 31) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


ഒമിക്രോൺ: എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷകൾ മാറ്റില്ല -മന്ത്രി

ഒമിക്രോൺ ഭീതിയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂൾ പൊതുപരീക്ഷകൾ മാറ്റാൻ ആലോചനയില്ലെന്ന്​ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആരോഗ്യവകുപ്പുമായി ആലോചിച്ചാണ്​ പരീക്ഷ തീയതി തീരുമാനിച്ചത്​.എസ്​.എസ്​.എൽ.സി പരീക്ഷ മാർച്ച്​ 31 മുതൽ ഏപ്രിൽ 29 വരെയും രണ്ടാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്​.എസ്​.ഇ പരീക്ഷ മാർച്ച്​ 30 മുതൽ ഏപ്രിൽ 22 വരെയും നടത്താനാണ് തീരുമാനം​.

ജി.എൻ.എം സ്‌പോട്ട് അഡ്മിഷൻ മാറ്റി വച്ചു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2021-22 അധ്യയന വർഷത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം (സ്‌പോട്ട് അഡ്മിഷൻ) മാറ്റി വച്ചു. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.

സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡാറ്റ എൻട്രി കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 2490670.

ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

ഡിസംബര്‍ 18ന് നടന്ന യു.എസ്.എസ് പരീക്ഷയുടെ താല്‍ക്കാലിക ഉത്തരസൂചിക www.keralapareekshabhavan.in ല്‍ പ്രസിദ്ധീകരിച്ചു. ഉത്തരങ്ങളെ സംബന്ധിച്ചുള്ള പരാതികള്‍ നിശ്ചിത ഫോമില്‍ അനുബന്ധ രേഖകള്‍ സഹിതം ജനുവരി അഞ്ചിനു വൈകിട്ട് അഞ്ചിനു മുമ്പായി നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. വൈകി ലഭിക്കുന്നതും മാതൃകാ ഫോമില്‍ അല്ലാത്തതുമായ പരാതികള്‍ സ്വീകരിക്കുന്നതല്ല. അപേക്ഷയുടെ മാതൃക പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ശല്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ജനുവരി 11ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം 10.30ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഹാജരാകണം.

നീറ്റ് പിജി കൗൺസലിങ് 2022 ജനുവരി 6ന് മുമ്പ് ആരംഭിക്കും

2022 ജനുവരി ആറിന് മുമ്പ് തന്നെ നീറ്റ്-പിജി കൗൺസലിങ് ആരംഭിക്കുമെന്ന്ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഉറപ്പ് നൽകിയതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്‍റ് അറിയിച്ചു. മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഡല്‍ഹിയിലെ റസിഡന്‍റ് ഡോക്ടർമാർ 14 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിക്കുന്നതായും മെഡിക്കൽ അസോസിയേഷൻ പ്രസിഡന്‍റ് സഹജാനന്ദ് പ്രസാദ് സിങ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

എസ്.സി.ഇ.ആർ.ടി ഗവേഷണ പ്രോജക്ടുകൾ ക്ഷണിച്ചു

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യുമായി ചേർന്ന് ഗവേഷണ പ്രോജക്ടുകൾ നടത്തുന്നതിന് യൂണിവേഴ്‌സിറ്റികൾ, കോളേജുകൾ, ഡയറ്റുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രൊപ്പോസലുകൾ ജനുവരി 10ന് മുമ്പ് scertresearch@gmail.com ൽ സ്ഥാപനമേധാവിയുടെ ശുപാർശയോടെ സമർപ്പിക്കണം. 

ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കുട്ടികൾ കേരളത്തിനകത്തുള്ള സർക്കാർ / എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. വിവിധ പരീക്ഷകളിൽ നിശ്ചിത ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർഥികളുടെ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ജിനുവരി 10ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, സർട്ടിഫിക്കറ്റ് (പ്രൊഫഷണൽ/ ഒറിജിനൽ പകർപ്പ്) സ്വയം സാക്ഷ്യപ്പെടുത്തിയ അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവയും  സമർപ്പിക്കണം. . വിശദവിവരങ്ങൾക്ക്: 0471-2729175.

ഐ.എച്ച്.ആർ.ഡി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കുവാനുള്ള തീയതി ജനുവരി 15 വരെ നീട്ടി.  കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in.

ആട്ടം പാട്ട്:വിഡിയോ അപ്‌ലോഡ് ഇന്നുകൂടി

മലയാള മനോരമ, ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവത്തിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് അവരുടെ മത്സര ഇനങ്ങളുടെ വിഡിയോ അപ്‍ലോഡ് ചെയ്യാനുള്ള അവസരം ഇന്നുകൂടി മാത്രം. വെബ്സൈറ്റ്: www.manoramakalolsavam.com സഹായത്തിന് വിളിക്കാം: +91 9446003717, 0481 2587642

ബിരുദപഠനത്തിന് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പ്

ബിരുദപഠനത്തിനു നല്‍കുന്ന ഉന്നതവിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് സംസ്ഥാന ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്‍മെന്റ്/എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലോ ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജുകളിലോ 2021'22ല്‍ ബിരുദതല കോഴ്‌സില്‍ ഒന്നാംവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.അപേക്ഷ www.kshec.kerala.gov.in വഴി ജനുവരി 10 വരെ നല്‍കാം.

എല്‍എല്‍.എം. ഓപ്ഷന്‍ രജിസ്‌ട്രേഷനുള്ള തീയതി നീട്ടി

എല്‍എല്‍.എം. പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്ട്‌മെന്റിന് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം  നാലിന് ഉച്ചയ്ക്ക് രണ്ടുമണി വരെയായി നീട്ടി.സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും പ്രോസ്‌പെക്ടസ് ക്ലോസ് 4 പ്രകാരമുള്ള യോഗ്യത നേടിയിട്ടുള്ളതുമായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓപ്ഷന്‍ നല്‍കാം. ഫോണ്‍: 0471 2525300

സംസ്‌കൃത സര്‍വകലാശാലാ പ്രവേശന വിവാദം: എട്ടുവിദ്യാര്‍ഥികളെ പുറത്താക്കി

ബി.എ. തോറ്റിട്ടും എം.എ.യ്ക്ക് പ്രവേശനം നേടിയ എട്ട് വിദ്യാര്‍ഥികളെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പുറത്താക്കി. ബി.എ. തോറ്റവര്‍ക്ക് എം.എ.യ്ക്ക് പ്രവേശനം നേടിയ എട്ട് വിദ്യാര്‍ഥികളെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പുറത്താക്കി. ബി.എ. തോറ്റവര്‍ക്ക് എം.എ.യ്ക്ക് പ്രവേശനം നല്‍കിയെന്ന ആരോപണം വിവാദമായിരുന്നു.ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സര്‍വകലാശാലയുടെ നിലപാട്. എന്നാല്‍, വിഷയം ചൂടുപിടിച്ചതോടെ വൈസ് ചാന്‍സലര്‍ ഇതേക്കുറിച്ച്അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എല്‍.എല്‍.ബി., ബി.കോം.എല്‍.എല്‍.ബി., ബി.ബി.എ.എല്‍.എല്‍.ബി., എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി., ബി.കോം.എല്‍.എല്‍.ബി., ബി.ബി.എ.എല്‍.എല്‍.ബി സെപ്റ്റംബര്‍ 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ. (ഇന്റഗ്രേറ്റഡ്)/ഇന്റഗ്രേറ്റഡ് ബി.എം.-എം.എ.എം. (2015 സ്‌കീം റെഗുലര്‍ & സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. ഡിഗ്രി (മേഴ്‌സി ചാന്‍സ് 2010, 2011, 2012 അഡ്മിഷന്‍) പരീക്ഷക്ക് പിഴകൂടാതെ 2022 ജനുവരി 3 വരെയും 150 രൂപ പിഴയോടെ ജനുവരി 6 വരെയും 400 രൂപ പിഴയോടെ ജനുവരി 10 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷങ്ങളിലെ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്) ജനുവരി 2022 പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി 4 വരെയും 150 രൂപ പിഴയോടെ ജനുവരി 7 വരെയും 400 രൂപ പിഴയോടെ ജനുവരി 11 വരെയും ഫീസടയ്ക്കാം. 2003 മുതല്‍ 2008 വരെ അഡ്മിഷന്‍ നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അധിക തുക അടയ്‌ക്കേണ്ടതാണ്. പരീക്ഷകള്‍ ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയിലെ ‘സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്റ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്’ നടത്തുന്ന ഒരുവര്‍ഷ ‘ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്’ കോഴ്‌സിലേക്ക് ജനറല്‍ വിഭാഗത്തിലും എസ്.സി./എസ്.ടി. വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്.കൂടുതല്‍വിവരങ്ങള്‍ക്ക് Hon.Director, Centre for Translation and Translation Studies ല്‍ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെടുക.

അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ കീഴിലുള്ള തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം പാറശാല സി.എസ്.ഐ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.എല്‍.ഐ.എസ്‌സി.) യോഗ്യത: പ്ലസ്ടു, പ്രീ-ഡിഗ്രി, കാലാവധി: 6 മാസം,  അപേക്ഷാഫോം കോളേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2202533, 2200525, 9496797409, 9495244278.

 കാലിക്കറ്റ് സർവകലാശാല

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്., ബി.ടെക്. അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

നാല്, ആറ് സെമസ്റ്റർ ബി ടെക് ഡിഗ്രി മെയ് 2020 സപ്ലിമെൻററി (പാർട്ട് ടൈം ഉൾപ്പെടെ)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റ് ലഭ്യമാകുന്ന തിയ്യതി പിന്നീട് അറിയിക്കും. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവക്കുള്ള അപേക്ഷകൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത മാർക്ക് ലിസ്റ്റിൻറെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനോടൊപ്പം സർവകലാശാലയിൽ സമർപ്പിക്കേണ്ട അവസാന തീയ്യതി 13.01.2022,

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം എസ് സി ബയോടെക്നോളജി സി ബി സി എസ് എസ് – റഗുലർ നവംബർ 2020 , ഒന്നാം സെമസ്റ്റർ എം എസ് സി മൈക്രോബയോളജി സി ബി സി എസ് എസ് – റഗുലർ നവംബർ 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്‌ക്ക് അപേക്ഷിക്കേണ്ട അവസാന തീയ്യതി 13.01.2022 5 മണി വരെ.



 



0 comments: