2021, ഡിസംബർ 5, ഞായറാഴ്‌ച

(December 5) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


ഡിസംബർ 13 മുതൽ സ്കൂളുകളിൽ യൂനിഫോം നിർബന്ധമാക്കും - മന്ത്രി

ഡിസംബർ 13 മുതൽ സ്കൂളുകളിൽ യൂനിഫോം നിർബന്ധമാക്കുമെന്ന്​ മന്ത്രി വി. ശിവൻകുട്ടി. നവംബർ ഒന്നിന്​ സ്​കൂൾ തുറന്നപ്പോൾ യൂനിഫോം നിർബന്ധമാക്കിയിരുന്നില്ല. ബസ് കൺസെഷൻ അടക്കം കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാൻ കൂടിയാണ്​ യൂനിഫോം നിർബന്ധമാക്കുന്നത്​.

സിലബസ് പരിഷ്‌കരണത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകും: മന്ത്രി വി. ശിവൻകുട്ടി

കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രബോധം വളർത്തുന്നതിനും ഉതകുന്നതരത്തിൽ പാഠ്യേതര വിഷയങ്ങൾക്കുകൂടി പ്രാധാന്യം നൽകിയാകും സിലബസ് പരിഷ്‌കരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദേശീയ ഊർജ്ജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ബ്യുറോ ഓഫ് എനർജി എഫിഷ്യൻസിയുടെയും കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ലാസ് മുറിക്കപ്പുറമുള്ള അറിവ് വിദ്യാർഥികളിലെത്തിക്കാൻ നൂതന പദ്ധതികൾ നടപ്പാക്കും: മന്ത്രി

ക്ലാസമുറികൾക്കപ്പുറമുള്ള അറിവ് വിദ്യാർഥികളിലെത്തിക്കാൻ  നൂതന പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൈറ്റ് വിക്റ്റേഴ്സ് ചാനലിൽ പുതുതായി സംപ്രേഷണം തുടങ്ങുന്ന 10 പരമ്പരകൾ ഈ ലക്ഷ്യംവച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു. കൈറ്റ് വിക്ടേഴ്സിലെ പുതിയ പരമ്പരകളുടെ ഉദ്ഘാടനവും ‘തിരികെ വിദ്യാലയത്തിലേക്ക്’ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവേഷണ പ്രോഗ്രാമുകൾക്ക് അപേക്ഷ ഡിസംബർ 10 വരെ

കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഡിസീസ് ബയോളജി, പ്ലാന്റ് സയൻസ് വിഷയങ്ങളിലെ പിഎച്ച്‌ഡി പ്രവേശനത്തിനു ഡിസംബർ 10 വരെ അപേക്ഷ സ്വീകരിക്കും.ജനുവരി 17 നു കോഴ്സ് തുടങ്ങും. https://rgcb.res.in/

ഫിംഗർ പ്രിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്സ് 

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ഹൈദരാബാദിലെ സെന്റർ ഫോർ ഡിഎൻഎ ഫിംഗർ പ്രിന്റിങ് ആൻഡ് ഡയഗ്‌നോസ്റ്റിക്സ് (സിഡിഎഫ്‌ഡി) റിസർച് സ്‌കോളേഴ്സ് പ്രോഗ്രാമിലേക്കു ഡിസംബർ 10 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.  www.cdfd.org.in, 

 ബി.പി.ടി. ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

ജനുവരി അഞ്ചിന് നടക്കുന്ന നാലാംവര്‍ഷ ബി.പി.ടി. ഡിഗ്രി സപ്ലിമെന്ററി (2010, 2012 ആന്‍ഡ് 2016 സ്‌കീം) പരീക്ഷക്ക് 2021 ഡിസംബര്‍ ആറു മുതല്‍ 13 വരെ ഓണ്‍ലൈന്‍ആയി രജിസ്റ്റര്‍ചെയ്യാം

എം.എസ്സി. നഴ്‌സിങ് ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാംവര്‍ഷ എം.എസ്സി. നഴ്‌സിങ് ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 28 മുതല്‍ ജനുവരി ഏഴുവരെ നടത്തുന്നു.

 ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

ഡിസംബര്‍ ആറിന് ആരംഭിക്കുന്ന മെഡിക്കല്‍ പി.ജി. ഡിപ്ലോമ സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ, ഡിസംബര്‍ ആറിന് തുടങ്ങുന്ന മെഡിക്കല്‍ പി.ജി. ഡിഗ്രി (എം.ഡി.//എം.എസ്.) സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ, ഡിസംബര്‍ 13-ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.ഫാം.ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി (2017.ആന്‍ഡ് 2019 സ്‌കീം) പ്രാക്ടിക്കല്‍ പരീക്ഷ, ഡിസംബര്‍ 13-ന് ആരംഭിക്കുന്ന ഒന്നാംവര്‍ഷ ബി.എസ്സി. മെഡിക്കല്‍ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

മെഡിക്കല്‍ പ്രവേശനം; സര്‍ട്ടിഫിക്കറ്റുകളിലെ അപാകങ്ങള്‍ പരിഹരിക്കാന്‍ അവസരം

മെഡിക്കല്‍ / മെഡിക്കല്‍ അനുബന്ധ കോഴ്സ് പ്രവേശനത്തിന് അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും വിവിധ സംവരണാനുകൂല്യങ്ങള്‍ തെളിയിക്കുന്നതിനായി അപേക്ഷയോടൊപ്പം സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളിലെ അപാകങ്ങള്‍ പരിഹരിക്കാനും കാറ്റഗറി പട്ടിക പ്രസിദ്ധീകരിക്കുംമുമ്പ് അവസാനമായി ഒരു അവസരംകൂടി നല്‍കും. നാലു മുതല്‍.10-ന് വൈകീട്ട് അഞ്ചുവരെ ഇതിന് അവസരം ഉണ്ടാകും. വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റില്‍ കാണുക.

യു.ജി.സി നെറ്റ് പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

യു.ജി.സി നെറ്റ്പരീക്ഷയ്ക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (National Testing Agency). 2022 ജനുവരി 2 ന് രാത്രി 11.50 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഔദ്യോഗിക വെബ്സൈറ്റായ csirnet.nta.nic.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.


0 comments: