2021, ഡിസംബർ 6, തിങ്കളാഴ്‌ച

(December 6) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-


പ്ലസ്​ വൺ: കോവിഡ്​ മൂലം പരീക്ഷ മുടങ്ങിയവർക്ക്​ പകരം അവസരമായില്ല

കോ​വി​ഡ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ പ്ല​സ്​ വ​ൺ പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​തി​രു​ന്ന അ​യ്യാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​പ​ക​രം പ​രീ​ക്ഷ​യും ഇം​പ്രൂ​വ്​​മെൻറ്​ പ​രീ​ക്ഷ​യും ന​ട​ത്തു​ന്ന​തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം വൈ​കു​ന്നു. പ്ല​സ്​ വ​ൺ പ​രീ​ക്ഷ എ​ഴു​താ​നാ​യില്ലെ​ങ്കി​ൽ ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​ർ​ച്ച്​/ ഏ​പ്രി​ൽ മാ​സ​ത്തി​ൽ  ന​ട​ത്തേ​ണ്ട പ്ല​സ്​ ടു ​പ​രീ​ക്ഷ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നു​മാമാ​കി​ല്ല. ഫ​ല​ത്തി​ൽ ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ര​ണ്ട്​ വ​ർ​ഷം ന​ഷ്​​ടപ്പെ​ടും.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഡി.ആര്‍.ഡി.ഒ. ഡിസൈന്‍ മത്സരം

യുവപ്രതിഭകള്‍ക്ക് അവരുടെ മികവ് തെളിയിക്കാന്‍ അവസരമൊരുക്കുന്ന ഡിജിറ്റല്‍ വോള്‍ പേപ്പര്‍ ഡിസൈന്‍, ഷോര്‍ട്ട് ആനിമേഷന്‍ ഫിലിം ഡിസൈന്‍ മത്സരങ്ങള്‍ ഡിഫന്‍സ്റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) നടത്തുന്നു.ഡി.ആര്‍.ഡി.ഒ. ഉത്പന്നങ്ങള്‍, ഡി. ആര്‍.ഡി.ഒ.യുടെ സംഭാവന, പ്രതിരോധ സാങ്കേതികവിദ്യകള്‍ എന്നിങ്ങനെ മൂന്നു പ്രമേയങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.എങ്ങനെ തയ്യാറാക്കണമെന്നത് www.contest.drdolms.in ല്‍ നല്‍കിയിട്ടുണ്ട്.  എന്‍ട്രികള്‍ ഡിസംബര്‍ 15-നകം അപ്ലോഡ് ചെയ്യണം.

പ്രസംഗ മത്സരം

തിങ്ക് സസ്‌റ്റെനബിലിറ്റി ഫൗണ്ടേഷൻ സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാർഥികൾക്കായി സൗജന്യ പ്രസംഗമത്സരം സംഘടിപ്പിക്കും. എല്ലാ മത്സരാർഥികൾക്കും സൗജന്യ ക്ലാസുകളും സർട്ടിഫിക്കറ്റും നൽകും. അപേക്ഷ 15 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.thinksustainability.in വെബ്‌സൈറ്റിൽ.

ഫിംഗര്‍ പ്രിന്റിങ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സില്‍ റിസര്‍ച് സ്‌കോളേഴ്‌സ് പ്രോഗ്രാം

ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിങ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് (സിഡിഎഫ്ഡി) റിസര്‍ച് സ്‌കോളേഴ്‌സ്  പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.ഡിസംബര്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും. 2022 ഫെബ്രുവരിയില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ വഴിയാകും തിരഞ്ഞെടുപ്പ്. മാര്‍ച്ചില്‍ ഗവേഷണം ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം http://www.cdfd.org.in/.

ബിരുദപഠനത്തിന്റെ ഒരു സെമസ്റ്റര്‍ യു.എസില്‍: ഗ്ലോബല്‍ യുഗ്രാഡ് പ്രോഗ്രാം.

ബിരുദവിദ്യാര്‍ഥികള്‍ക്ക് അമേരിക്കയിലെ സര്‍വകലാശാലകളിലോ കോളേജുകളിലോ സ്‌കോളര്‍ഷിപ്പോടെ ഒരു സെമസ്റ്റര്‍ പഠിക്കാനും ഇന്ത്യയുടെ കള്‍ച്ചറല്‍ അംബാസഡര്‍ ആകാനും അവസരം. യു.എസ്. സര്‍ക്കാരിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് ആണ് ഗ്ലോബല്‍ അണ്ടര്‍ഗ്രാജ്വേറ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം (ഗ്ലോബല്‍ യുഗ്രാഡ്) സംഘടിപ്പിക്കുന്നത്. . ഇന്ത്യയിലെ യു.എസ്. എംബസി പബ്ലിക് അഫയേഴ്‌സ് സെക്ഷനോ ഫുള്‍ബ്രൈറ്റ് കമ്മിഷനോ ആണ് അപേക്ഷയില്‍ തീരുമാനമെടുക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി ആറ്. 

ഇ​ഗ്നോ പി.എച്ച്.ഡി പ്രവേശന പരീക്ഷ : ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ (ഇഗ്നോ) പി.എച്ച്.ഡി പ്രവേശന പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടക്കുന്നത്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ nta.ac.in സന്ദർശിക്കാം.ഡിസംബർ 22 ആണ് ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി. 2022 ജനുവരി 16നാണ് പി.എച്ച്.ഡി പ്രവേശന പരീക്ഷ.

സി.ടെറ്റ് അഡ്മിറ്റ് കാർഡ്  ഡൗൺലോഡ് ചെയ്യാം

സി .ബി .എസ് .ഇ .നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ സി.ടെറ്റ് അഡ്മിറ്റ് കാർഡ് ഉടൻ ഡൗൺലോഡ് ചെയ്യാം (CTET 2021 Admit Card). എന്നാൽ അഡ്മിറ്റ് കാർഡ് ലഭ്യമാക്കുന്നത് സംബന്ധിച്ച തീയതി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മുൻ വർഷങ്ങളിലെ രീതിയനുസരിച്ച് ഉടൻ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകും. പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ ctet.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

NIOS : പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതികൾ വന്നു; രജിസ്ട്രേഷൻ ഇന്നു മുതൽ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിലെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഓൺ ഡിമാൻഡ് പരീക്ഷകളുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. 2022 ജനുവരി 4 മുതൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ആരംഭിക്കും.സീനിയർ, സീനിയർ സെക്കൻഡറി പരീക്ഷകൾക്കായുള്ള രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. എൻ.ഐ.ഒ.എസ് ഔദ്യോഗിക വെബ്സൈറ്റായ nios.ac.in സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

നിഫ്​റ്റ് പ്രവേശന പരീക്ഷ ഫെ​ബ്രുവരിയിൽ, ഓൺലൈൻ രജിസ്​ട്രേഷൻ ജനുവരി 17നകം 

നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫാഷൻ ടെക്​നോളജിയുടെ (നിഫ്​റ്റ്​) 2022 വർഷത്തെ അണ്ടർ ഗ്രാജ്വേറ്റ്​ പോസ്​റ്റ്​ ഗ്രാജ്വേറ്റ്​ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി ആറിന്​ ദേശീയ തലത്തിൽ നടത്തും. http:://niftadmissions.in ൽ ജനുവരി 17നകം ഓൺലൈനായി രജിസ്​റ്റർ ചെയ്യാം.അപേക്ഷാഫീസ്​ 3000 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക്​ 1500 രൂപ. എൻട്രൻസ്​ വിജ്​ഞാപനവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്​പെക്​ടസും www.nift.ac.inൽ നിന്നും ഡൗൺലോഡ്ചെയ്​ത്​ അപേക്ഷിക്കാവുന്നതാണ്​.

അഞ്ചു ലക്ഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്ന ശിക്ഷോദയ സ്കോളർഷിപ്പിന് തുടക്കം കുറിച്ച് അൺ അക്കാദമി

ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തോടുള്ള അൺ അക്കാദമിയുടെ പ്രതിബദ്ധതയാണ് ശിക്ഷോദയ സ്കോളർഷിപ്പ്. സ്കൂളുകളിലും കോളേജുകളിലും നിന്നു പുറത്താകുന്ന പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്കു തിരിച്ചു വരാന് ഇത് സഹായകമാകും. അഞ്ചു ലക്ഷം പെൺകുട്ടികൾക്ക്  മാത്രമല്ല അവരുടെ കുടുംബത്തിനും സമൂഹത്തിനും ഇതിന്റെ ഗുണം ലഭിക്കുമെന്ന് ഇതേക്കുറിച്ച് സംസാരിച്ച നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. 
 

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ


കേരളസര്‍വകലാശാല

പ്രോജക്ട് ആന്റ് വൈവ

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ എം.സി.എ. പ്രോജക്ട് ആന്റ് വൈവ റെഗുലര്‍ ആന്റ് സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷ ഡിസംബര്‍ 13, 14, 15, 16 തീയതികളില്‍ അതാത് കോളേജുകളില്‍ വച്ച് നടക്കുന്നതാണ്. 

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ. (വീണ) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 21 മുതല്‍ ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് ആരംഭിക്കുന്നതാണ്. 

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (ഹിയറിംഗ് ഇംപയേര്‍ഡ്)/ബി.കോം. (ഹിയറിംഗ് ഇംപയേര്‍ഡ്) (2013 സ്‌കീം) നാലാം സെമസ്റ്റര്‍ ഡിസംബര്‍ 2021 (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. 

പരീക്ഷാഫീസ്

കേരളസര്‍വകലാശാല വിദൂരവിദ്യഭ്യാസകേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. (2019 അഡ്മിഷന്‍ – റെഗുലര്‍, 2017, 2018 അഡ്മിഷന്‍ – സപ്ലിമെന്ററി) ഡിസംബര്‍ 2021 പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 24 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ 31 വരെയും ഓണ്‍ലൈനായി ഡിസംബര്‍ 10 മുതല്‍ അപേക്ഷിക്കാം. പരീക്ഷാത്തീയതി പിന്നീട് അറിയിക്കുന്നതാണ്.

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ ഇക്കണോമിക്‌സ് പഠനവകുപ്പില്‍ എം.എ. ഇക്കണോമിക്‌സ് പ്രാഗ്രാമിന് 2021 – 23 ബാച്ച് അഡ്മിഷന് എസ്.സി., എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 7 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാല പഠനവകുപ്പില്‍ എം.കോം. ബ്ലൂ ഇക്കോണമി ആന്റ് മാരിടൈം ലോ, എം.എസ്‌സി. അപ്ലൈഡ് സൈക്കോളജി എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 7 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

 എംജി സർവകലാശാല

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2021 ഒക്ടോബറിൽ നടത്തിയ 2017-2019 ബാച്ച് മൂന്നാം സെമസ്റ്റർ എം.എസ്.സി. ഡിസെബിലിറ്റി സറ്റഡീസ് ആൻഡ് റീഹാബിലിറ്റേഷൻ സയൻസസ് സപ്ലിമെന്ററി (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഐ.ഐ.ആർ.ബി.എസ്. 2021 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സപ്ലിമെന്ററി -സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

ഐ.ഐ.ആർ.ബി.എസ്. 2021 സെപ്റ്റംബറിൽ നടത്തിയ ഒൻപത്, പത്ത് സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. ടെക്‌സ്റ്റൈൽസ് & ഫാഷൻസ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് 2021 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ. (ജനറൽ സോഷ്യൽ സയൻസ്, സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഫെബ്രുവരിയിൽ നടന്ന എം.എഡ്. (രണ്ട് വർഷം) രണ്ടാം സെമസ്റ്റർ റെഗുലർ / സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2020 ജൂണിൽ നടന്ന മൂന്നാം സെമസ്റ്റർ ഐ.എം.സി.എ – 2018 അഡ്മിഷൻ – റെഗുലർ, 2017 അഡ്മിഷൻ – സപ്ലിമെന്ററി ആന്റ് ഡി.ഡി.എം.സി.എ. – 2014 മുതൽ 2016 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.


0 comments: