2021, ഡിസംബർ 24, വെള്ളിയാഴ്‌ച

(December 24) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


പ്ലസ്​വൺ മൂന്നാം സപ്ലിമെന്‍ററി അലോട്ട്​മെന്‍റ്​; അപേക്ഷ ഇന്ന്​ മുതൽ 29 വരെ

പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ സ്കൂ​ൾ കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​റി​നു​ശേ​ഷ​മു​ള്ള വേ​ക്ക​ൻ​സി മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെൻറി​നാ​യി അപേക്ഷ ഇന്ന്​ മുതൽ 29 വരെ . വി​വി​ധ അ​ലോ​ട്ട്മെൻറു​ക​ളി​ൽ അ​പേ​ക്ഷി​ച്ചി​ട്ടും ഇ​തു​വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ഒ​ഴി​വു​ക​ളി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ പു​തു​ക്കാ​നും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പിക്കാ​നും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10​ മു​ത​ൽ 29ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​വ​രെ അ​വ​സ​രം ല​ഭി​ക്കും.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ​ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2022 ജനുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവിധ തസ്തികകളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിക്കാം. ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in-ല്‍ കൂടുതല്‍ വിശദാംശങ്ങള്‍ നേടുകയും ചെയ്യാം.

ഐഐഎം–ഐഐടി സംയുക്ത പ്രോഗ്രാം എംഎസ് ഡേറ്റാ സയൻസ് ആൻഡ് മാനേജ്മെന്റ്

ഇൻഡോറിലെ 2 ശ്രേഷ്ഠസ്ഥാപനങ്ങൾ ചേർന്ന് ഓൺലൈൻ രീതിയിൽ നടത്തുന്ന 2 വർഷത്തെ എംഎസ് ഡേറ്റാ സയൻസ് & മാനേജ്മെന്റ് പ്രോഗ്രാമിനു ജനുവരി 7 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ 1770 രൂപ. എൻആർഐ 2300 രൂപ.പ്രോഗ്രാം ഫീ 12 ലക്ഷം രൂപ; എൻആർഐ വിദ്യാർഥികൾക്ക് 15.6 ലക്ഷവും. ഐഐഎമ്മും ഐഐടിയും ചേർന്ന് ബിരുദം നൽകും.ബന്ധപ്പെടാവുന്ന വിലാസം: Indian Institute of Technology Indore - 453552; ഫോൺ: 0731-6603333, msdsm-offfice@iiti.ac.in.

സാമ്പത്തിക പിന്നാക്കവിഭാഗക്കാര്‍ക്ക് എല്‍.ഐ.സി. സ്‌കോളര്‍ഷിപ്പ്

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി.) ഗോള്‍ഡന്‍ ജൂബിലി ഫൗണ്ടേഷന്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിവിധ പ്രൊഫഷണല്‍/നോണ്‍ പ്രൊഫഷണല്‍ പ്രോഗ്രാമുകളിലെ ഉന്നതപഠനത്തിന് നല്‍കുന്ന എല്‍.ഐ.സി. ഗോള്‍ഡന്‍ ജൂബിലി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ www.licindia.in വഴി (ഗോള്‍ഡണ്‍ ജൂബിലി ഫൗണ്ടേഷന്‍ സ്‌കീം 2021 ലിങ്ക് വഴി) ഡിസംബര്‍ 31 വരെ നല്‍കാം.

വിദേശ ഭാഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ച് നോര്‍ക്ക

കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി നോര്‍ക്ക റൂട്ട്സ് അസാപ്പുമായി ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്ന  വിദേശഭാഷാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ തൊഴില്‍ സാധ്യതകളുടെ പശ്ചാത്തലത്തിലാണ് പരിശീലന പരിപാടി. ജാപ്പനീസ്, ജര്‍മ്മന്‍, ഇംഗ്ലീഷ് ( ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി), ഫ്രഞ്ച് എന്നീ ഭാഷകളിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കാന്‍ ചുവടെ കാണുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക.

https://asapkerala.gov.in/course/japanese-language/

https://asapkerala.gov.in/course/german-language/

https://asapkerala.gov.in/course/french-language/

ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യി​​​​​​ല്‍ ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ല്‍ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് കോ​​​​​​​ഴ്സ്

ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​ടെ 135-ാമത് ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ല്‍ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് ഇ​​​​​​​പ്പോ​​​​​​​ള്‍ അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം.എ​​​​​​​ന്‍​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ബി​​​​​​​രു​​​​​​​ദ​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ളാ​​​​​​​യ പു​​​​​​​രു​​​​​​​ഷ​​​​​​​ന്‍​​​​​​​മാ​​​​​​​ര്‍​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.അ​​​​​​​പേ​​​​​​​ക്ഷ ഓ​​​​​​​ണ്‍​ലൈ​​​​​​​നാ​​​​​​​യി മാ​​​​​​​ത്രം സ​​​​​​​മ​​​​​​​ര്‍​​​​​​​പ്പി​​​​​​​ക്കു​​​​​​​ക. അ​​​​​​​പേ​​​​​​​ക്ഷ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​വ​​​​​​​സാ​​​​​​​ന തീ​​​​​​​യ​​​​​​​തി: ജനുവരി നാല്.ഓ​​​​​​​ണ്‍​ലൈ​​​​​​​ന്‍ അ​​​​​​​പേ​​​​​​​ക്ഷ അ​​​​​​​യ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും വി​​​​​​​ജ്ഞാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ പൂ​​​​​​​ര്‍​​​​​​​ണ​​​​​​​രൂ​​​​​​​പ​​​​​​​ത്തി​​​​​​​നും www. joinindianarmy.ni c.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റ് കാ​​​​​​​ണു​​​​​​​ക.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി.എസ്‌സി. നഴ്‌സിംഗ് (മേഴ്‌സിചാന്‍സ് – 2006 മുതല്‍ 2009 വരെയുളള അഡ്മിഷന്‍) (2206 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2022 ജനുവരി 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ എം.ബി.എല്‍. ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2022 ജനുവരി 3 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ ഒന്‍പത്, പത്ത് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിഗ്രി (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി (2019 സ്‌കീം – റെഗുലര്‍/ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2022 ജനുവരി 3 വരെ അപേക്ഷിക്കാം.

പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല കമ്പൈന്‍ഡ് ഒന്ന് രണ്ട് സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍, നാലാം സെമസ്റ്റര്‍, അഞ്ചാം സെമസ്റ്റര്‍ ബി. ആര്‍ക്ക് ഡിഗ്രി (സപ്ലിമെന്ററി 2013 സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ 2021 ഡിസംബര്‍ 31 വരെയും 150 രൂപ പിഴയോടുകൂടി 2022 ജനുവരി 4 വരെയും 400 രൂപ പിഴയോടുകൂടി ജനുവരി 6 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ (റഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2015-2018 അഡ്മിഷന്‍സ് – 2015 സ്‌കീം), രണ്ടാം സെമസ്റ്റര്‍ (സപ്ലിമെന്ററി – 2015 സ്‌കീം) എം.സി.എ ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ 2021 ഡിസംബര്‍ 31 വരെയും 150 രൂപ പിഴയോടുകൂടി 2022 ജനുവരി 4 വരെയും 400 രൂപ പിഴയോടുകൂടി ജനുവരി 6 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍

ഗവേഷണരീതിശാസ്ത്രം ഹ്രസ്വകാല കോഴ്‌സ് അധ്യാപകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല യു.ജി.സി ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റുമായി സഹകരിച്ച് കേരളസര്‍വകലാശാല കേരളപഠനവിഭാഗം 2022 ഫെബ്രുവരി അവസാനവാരം നടത്തുന്ന ഗവേഷണരീതിശാസ്ത്രം ഹ്രസ്വകാല കോഴ്‌സിലേക്ക് സര്‍വകലാശാല/ കോളേജ് അധ്യാപകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. കോഴ്‌സിനെ സംബന്ധിച്ച വിവരങ്ങള്‍ക്ക് 9447552856, 9446370168 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

എംജി സർവകലാശാല

പരീക്ഷാഫലം

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. മലയാളം (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ഏഴ് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി.- ബയോഇൻഫോർമാറ്റിക്‌സ് (പി.ജി.സി.എസ്.എസ്. – റെഗുലർ)് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ഏഴ് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി. – മൈക്രോബയോളജി (സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി പത്ത് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി. – ബയോടെക്‌നോളജി (സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി പത്ത് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി. എൻവയോൺമെന്റ് സയൻസ് ആന്റ് മാനേജ്‌മെന്റ് (സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി പത്ത് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി. ബോട്ടണി (സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ഏഴ് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. മ്യൂസിക് വീണ (റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ഏഴ് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. മ്യൂസിക് വയലിൻ (റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ഏഴ് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. മോഹിനിയാട്ടം (റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ഏഴ് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഭരതനാട്യം (റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ഏഴ് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. മൃദംഗം (റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ഏഴ് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. കഥകളി വേഷം (റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ഏഴ് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. മദ്ദളം (റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ഏഴ് വരെ അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് 2021 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എഡ്. എഡ്യുക്കേഷൻ ഫാക്കൽറ്റി (സി.എസ്.എസ്. 2019-2021 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

ആറാം സെമസ്റ്റര്‍ ബി.എസ്. സി./ ബി.സി.എ. (സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2021 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി ഒന്നുവരെ അപേക്ഷിക്കാം.

ബി.വോക്. ജെമ്മോളജി, ജ്വല്ലറി ഡിസൈനിങ് എന്നിവയുടെ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് നവംബര്‍ 2020 പരീക്ഷാഫലം വെബ്‌സൈറ്റില്‍.

എല്‍.എല്‍.എം. പുനര്‍മൂല്യനിര്‍ണയം

നവംബര്‍ 19-ന് ഫലം പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. (ഒരുവര്‍ഷം) ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ എഴുതിയവര്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി ആറിനകം അപേക്ഷിക്കാം. അപേക്ഷകള്‍ നിശ്ചിത ഫീസടച്ച ചലാന്‍ സഹിതം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നേരിട്ടാണ് അയക്കേണ്ടത്.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ ജനുവരി അഞ്ചിന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ (യു.ജി.) സി.ബി.സി.എസ്.എസ്. നവംബര്‍ 2021 ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ (2021 പ്രൈവറ്റ് രജിസ്‌ട്രേഷന്‍) എടുത്തവര്‍ക്കുള്ള പരീക്ഷാ രജിസ്‌ട്രേഷന്‍ ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ ജനുവരി മൂന്ന് വരെയും 170 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം.

തൃശ്ശൂര്‍ ഗവ. ഫൈനാര്‍ട്‌സ് കോളേജിലെ അവസാന വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2021 പരീക്ഷ ജനുവരി 7ന് തുടങ്ങും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷ

ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷ (സെപ്റ്റംബര്‍ 2021) നടത്തുന്നു. 1995 മുതല്‍ 2004 വരെ പ്രവേശനം നേടിയതും അവസരം കഴിഞ്ഞതുമായവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി ഏഴ്. ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പറുള്ളവര്‍ തപാലിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റൗട്ട് ചലാന്‍ സഹിതം ജനുവരി 13-നകം പരീക്ഷാഭവനില്‍ ലഭ്യമാക്കണം. ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ മാര്‍ക്ക് ലിസ്റ്റുകളുടെ പകര്‍പ്പുകളും അപേക്ഷയ്‌ക്കൊപ്പം നല്‍കണം. പരീക്ഷാതീയതി, കേന്ദ്രം, ടൈം ടേബിള്‍ എന്നിവ വെബ്‌സൈറ്റില്‍ അറിയിക്കും. വിശദമായ ഫീസ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എ ഹിസ്റ്ററി/ എക്കണോമിക്സ്/ മലയാളം, ഒന്നാം സെമസ്റ്റർ എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി/ മോളികുലാർ ബയോളജി ഡിഗ്രി (സി ബി സി എസ് എസ്-റെഗുലർ) നവംബർ 2020 പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ് .പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 07.01.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) സപ്പ്ളിമെന്ററി /ഇമ്പ്രൂവ്മെന്റ് ഏപ്രിൽ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു . ഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, ഫോട്ടോകോപ്പി , സൂക്ഷ്മപരിശോധന എന്നിവക്കുള്ള അപേക്ഷകൾ 07.01.2022 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കുന്നതാണ്.

ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ഇമ്പ്രൂവ്മെന്റ് ) നവംബർ 2020 പരീക്ഷാഫലം പ്രസിദ്ധികരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 06.01.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പരീക്ഷാവിജ്ഞാപനം

രണ്ടാം സെമസ്റ്റർ എം. ഫിൽ. കന്നഡ, ജൂൺ 2019 പരീക്ഷകൾക്ക് 27.12.2021 വരെ പിഴയില്ലാതെയും 29.12.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

രണ്ടാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി., മെയ് 2021 പരീക്ഷകൾക്ക് 18.01.2022 മുതൽ 20.01.2022 വരെ പിഴയില്ലാതെയും 22.01.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 25.01.2022 നകം സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

04.01.2022, 05.01.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന എട്ടും ആറും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (മെയ് 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.


0 comments: