2021, ഡിസംബർ 23, വ്യാഴാഴ്‌ച

എഞ്ചിനീയറിം​ഗ് ബിരുദധാരികൾക്ക് ഇന്ത്യന്‍ ആര്‍മിയിൽ ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിന് അപേക്ഷിക്കാംഅവസാന തീയതി 2022 ജനുവരി 4

 



അവിവാഹിതരായ പുരുഷന്മാര്‍ക്ക് ഇന്ത്യന്‍ ആര്‍മിയിൽ 135ാം ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിന് അപേക്ഷിക്കാം. എഞ്ചിനീയറിം​ഗ് ബിരുദദാരികൾക്കാണ് അവസരം. 2022 ജൂലായില്‍ ഡെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്കാണ് പ്രവേശനം. സ്ഥിരകമ്മിഷനിങ് ആയിരിക്കും. ആർമിയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജനുവരി 4 വൈകുന്നേരം 3 മണി വരെയാണ്.

യോഗ്യത 

എന്‍ജിനിയറിങ് ബിരുദം.അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. ഇവര്‍ പ്രവേശനസമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

പ്രായം

 1995 ജൂലായ് രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. 

ഒഴിവുകളുടെ വിശദാംശങ്ങൾ

സിവില്‍/ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി 

9

മെക്കാനിക്കല്‍

5

ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്

3

കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/കംപ്യൂട്ടര്‍ ടെക്‌നോളജി/എം. എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് 

8

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 

3

ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ 

1

ടെലികമ്യൂണിക്കേഷന്‍ 

1

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ 

2

എയ്‌റോനോട്ടിക്കല്‍/എയ്‌റോസ്‌പേസ്/ഏവിയോണിക്‌സ്

1

ഇലക്ട്രോണിക്‌സ്

1

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ 

1

പ്രൊഡക്ഷന്‍ 

1

ഇന്‍ഡസ്ട്രിയല്‍/ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ്/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റ്

1

ഒപ്‌ടോ ഇലക്ട്രോണിക്‌സ്

1

ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്  


1

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.joinindianarmy.nic.in സന്ദർശിക്കുക. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 




0 comments: