2021, ഡിസംബർ 17, വെള്ളിയാഴ്‌ച

(December 17) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-


സ്‌കൂളുകളിലെ ക്രിസ്മസ് അവധി 24 മുതൽ

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പത്ത് ദിവസത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്.  2021 ഡിസംബര്‍ 24 മുതല്‍  ജനുവരി രണ്ട് വരെയാണ് അവധി.സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്ന് മുതല്‍ തുറന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ക്രിസ്മസ് അവധി പ്രഖ്യാപിച്ചത്.

 കുട്ടികളുടെ അക്ഷര–സംഖ്യാ പരിജ്ഞാനത്തിൽ കേരളം ഒന്നാമത് 

10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ അക്ഷര–സംഖ്യാ അടിസ്ഥാന പരിജ്ഞാനം സംബന്ധിച്ച പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ റിപ്പോർട്ടിൽ ചെറു സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമത്. ജാർഖണ്ഡാണു പിന്നിൽ.  സംസ്ഥാനങ്ങളെ വലുത്, ചെറുത്, വടക്കു കിഴക്കൻ എന്നീ 3 വിഭാഗങ്ങളായും കേന്ദ്രഭരണ പ്രദേശങ്ങളെ പ്രത്യേകമായും പരിഗണിച്ചാണു റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്'

നീറ്റ് മുൻനിര റാങ്കിൽ കേരള നേട്ടം പകുതിയായി; മെഡിക്കൽ പ്രവേശന സാധ്യത കുറയും

മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ്​ റാ​ങ്ക്​ പ​ട്ടി​ക​യു​ടെ മു​ൻ​നി​ര​യി​ൽ കേ​ര​ള പ്രാ​തി​നി​​ധ്യം പ​കു​തി​യാ​യി കു​റ​ഞ്ഞു. ഇ​ത്​ സം​സ്​​ഥാ​ന​ത്തി​ന്​ പു​റ​ത്ത്​ അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ൽ ഉ​ൾ​പ്പെ​ടെ പ്ര​വേ​ശ​നം നേ​ടു​ന്ന മ​ല​യാളി​ക​ളു​ടെ എ​ണ്ണം കു​റ​യാ​നും സം​സ്​​ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​​ൽ സീ​റ്റി​ന്​ ഡി​മാ​ൻ​റ്​ വ​ർ​ധി​ക്കാ​നും വ​ഴി​വെ​ച്ചേ​ക്കും.

തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷിക്കാം

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഡി.റ്റി.പി, ടാലി, ആട്ടോകാഡ്, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ കോഴ്‌സുകൾക്ക് സീറ്റുകൾ ഒഴിവുണ്ട്.  വിശദവിവരങ്ങൾക്ക്: 9961982403.

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സീറ്റൊഴിവ്

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിച്ച ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ്, ഡിപ്ലോമാ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, സിറ്റിസെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം.  ഫോൺ: 0471-2474720, 0471-2467728, വെബ്‌സൈറ്റ്: www.captkerala.com.

ബിഎ തോറ്റവർക്ക് എംഎ പ്രവേശനം, കാലടി സർവ്വകലാശാല വിവാദത്തിൽ

കാലടി സർവ്വകലാശാലയിൽ ബിഎ തോറ്റവർക്കും എംഎയ്ക്ക് പ്രവേശനം നൽകി എന്ന് പരാതി. ഇത് ​ഗുരുതരമായ ക്രമക്കേടെന്ന് വിസി എംകെ ജയരാജ് പറഞ്ഞു. കാലടി സർവ്വകലാശാലയുടെ ചുമതലയുള്ള കാലിക്കറ്റ് വിസിയാണ് ജയരാജ്. സംഭവത്തിൽ രജിസ്ട്രാറോട് വിശദീകരണം തേടുമെന്നും   സർവ്വകലാശാലയിൽ നേരിട്ടെത്തി അന്വേഷിക്കുമെന്നും വിസി പറഞ്ഞു. 

തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്. തിരുവനന്തപുരം ഡിവിഷനില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ്, ഡിപ്ലോമ ഇന്‍ മള്‍ട്ടി മീഡിയ, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവയിലാണ് ഒഴിവുകള്‍. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് ഹാജരാകണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. വിലാസം-  കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയ്നിംഗ്, സിറ്റിസെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695024. ഫോണ്‍- 0471 2474720, 2467728. വെബ്സൈറ്റ്-www.captkerala.com.

കൗൺസലിങ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്‌സിന് ചേരാം; ഉയർന്ന പ്രായപരിധിയില്ല

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള എസ്.ആർ.സി കമ്യൂണിറ്റി കോളജ് ജനുവരിയിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല 

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്റ്റര്‍ ബി.സി.എ., ബി.ബി.എ. (2018 അഡ്മിഷന്‍) ഫെബ്രുവരി 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഡിസംബര്‍ 24 വരെ ഓഫ്ലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. പരീക്ഷയുടെ ടീച്ചിങ് പ്രാക്ടിക്കല്‍ പരീക്ഷ 2022 ജനുവരി 6 മുതല്‍ ആരംഭിക്കുന്നതാണ് വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റുമായി അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വിമന്‍സ് സ്റ്റഡീസ് ആന്റ് വിമന്‍ എംപവര്‍മെന്റ് റിഫ്രഷര്‍ കോഴ്‌സ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയിലെ യു.ജി.സി. ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ 2022 ജനുവരി 20 മുതല്‍ ഫെബ്രുവരി 2 വരെ യൂണിവേഴ്‌സിറ്റി/കോളേജ് അദ്ധ്യാപകര്‍ക്കു വേണ്ടി നടത്തുന്ന വിമന്‍സ് സ്റ്റഡീസ് ആന്റ് വിമന്‍ എംപവര്‍മെന്റ് റിഫ്രഷര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറവും വിശദവിവരങ്ങളും www. keralauniversity.ac.in/ugcasc എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകള്‍ പ്രിന്‍സിപ്പിലിന്റെ സാക്ഷ്യപത്രത്തോടു കൂടി ദി ഡയറകിടര്‍, യു.ജി.സി. ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്റര്‍, ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗ്, കേരളസര്‍വകലാശാല, കാര്യവട്ടം – 695581 എന്ന വിലാസത്തില്‍ 2021 ഡിസംബര്‍ 31 ന് മുന്‍പ് അയയ്‌ക്കേണ്ടതാണ്.

എംജി സർവകലാശാല

പരീക്ഷാ ഫലം

സെപ്റ്റംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആന്റ് നെറ്റ്‌വർക്ക് ടെക്‌നോളജി (2019 – അഡ്മിഷൻ പി.ജി.സി.എസ്.എസ്., 2019 -ന് മുൻപുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 31 വരെ സ്വീകരിക്കും. പുനർമൂല്യനിർണ്ണയത്തിന് 370 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപയും ആണ് ഫീസ് അടയ്‌ക്കേണ്ടത്.

ജൂലൈയിൽ നടത്തിയ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് – 2016 അഡ്മിഷൻ – റെഗുലർ, 2013-2015 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 31 വരെ സ്വീകരിക്കും. പുനർമൂല്യനിർണ്ണയത്തിന് 370 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപയും ആണ് ഫീസ് അടയ്‌ക്കേണ്ടത്.

 കാലിക്കറ്റ് സർവകലാശാല

മാര്‍ക്ക്‌ലിസ്റ്റ് വിതരണം

മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2019 പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ വിതരണത്തിനായി കോളേജുകളിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം കോളേജുമായി ബന്ധപ്പെട്ട് മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.

പരീക്ഷാ ഫലം

പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

ആറാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല യു ജി സി – എച്ച് ആർ ഡി സി ക്കു 2021-22 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ താഴെ പറയുന്ന കോഴ്സുകൾക്ക് സർവകലാശാല – കോളേജ് അധ്യാപകർക്ക് അപേക്ഷിക്കാവുന്നതാണ്.

ഫാക്കൽറ്റി ഇൻഡക്ഷൻ പ്രോഗ്രാം (ഓഫ്‌ലൈൻ ) 04-01-2022 നു തുടങ്ങി 02-02-2022 നു അവസാനിക്കും. ഈ കോഴ്സിനുള്ള അപേക്ഷകൾ 27-12-2021 വൈകുന്നേരം അഞ്ചു മണി വരെ സമർപ്പിക്കാവുന്നതാണ്.

സമ്മർ സ്കൂൾ ഇൻ സോഷ്യൽ സയൻസ് (ഓഫ്‌ലൈൻ ) 05-01-2022 നു തുടങ്ങി 18-01-2022 നു അവസാനിക്കും. ഈ കോഴ്സിനുള്ള അപേക്ഷകൾ 27-12-2021 വൈകുന്നേരം അഞ്ചു മണി വരെ സമർപ്പിക്കാവുന്നതാണ്

വെബ്‌സൈറ്റിൽ രജിസ്ട്രേഷൻ പേജിൽ ടീച്ചർ രജിസ്‌ട്രേഷൻ നടത്തി ലോഗിൻ ചെയ്ത്, കോഴ്സ് തിരഞ്ഞെടുത്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പരിമിതമായ സീറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫീസ് അടച്ച രസീതിന്റെ വിവരങ്ങൾ നൽകുന്നതിനുള്ള ലിങ്ക് അപേക്ഷകർ നൽകിയ ഇ-മെയിലിലേക്ക് അയച്ചുനല്‍കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www. hrdc.kannuruniversity.ac.in) ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിലിൽ അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രം രജിസ്ട്രേഷൻ ഫീ അടച്ചാൽ മതി. ഒരിക്കൽ നൽകിയ ഫീ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല.

സർക്കുലർ

കോവിഡ് ബാധിതരായ വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കുന്നത് സംബന്ധിച്ച സർക്കുലർ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ എം. എ. ഇംഗ്ലിഷ്, ഇക്കണോമിക്സ്, ഡിവെലപ്മെന്റ് ഇക്കണോമിക്സ്, അറബിക് (ഒക്റ്റോബർ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. സി. എ. എം. എസ്. സി. കംപ്യൂട്ടർ സയൻസ് (ഒക്റ്റോബർ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, ഫോട്ടോകോപ്പി,സൂക്ഷമപരിശോധന എന്നിവക്കുള്ള അപേക്ഷകൾ 28.12.2021വരെ സ്വീകരിക്കും.

0 comments: