അസംഘടിത തൊഴിലാളികളുടെ ദേശീയ വിവര ശേഖരണം നടത്തുന്ന ഇ-ശ്രം പോര്‍ട്ടലില്‍ ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡുമാണ് ആവശ്യമായ രേഖകള്‍.
സ്വന്തമായി എങ്ങനെ അപേക്ഷിക്കാം?
- ഗൂഗിളില്‍ ഇ-ശ്രം (eshram) എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ https://register.eshram.gov.in ല്‍ വിലാസം ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുകയോ ചെയ്താല്‍ വെബ്‌സൈറ്റ് തുറക്കും.
- സെല്‍ഫ് രജിസ്‌ട്രേഷന്‍ എന്നതിന് താഴെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കി തന്നിരിക്കുന്ന ‘ക്യാപ്ച്ച’ ശരിയായിയായി ടൈപ്പ് എന്റര്‍ ചെയ്യുക.
- പി.എഫ്, ഇ.എസ്.ഐ എന്നിവയില്‍ അംഗം അല്ലെന്ന് ഉറപ്പുവരുത്തുന്നതിന് ‘നോ’ എന്ന് ടിക്ക് മാര്‍ക്ക് നല്‍കി സെന്റ് ഒടിപി ക്ലിക്ക് ചെയ്ത് ഫോണില്‍ വരുന്ന ഒടിപി നമ്പര്‍ എന്റര്‍ ചെയ്തു നല്‍കുക.
- ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ വീണ്ടും ഫോണില്‍ ലഭിക്കുന്ന ഒടിപി നല്‍കി മുന്നോട്ടുപോവുക, ഇതോടെ ആധാറിലെ ചിത്രവും വിവരങ്ങളും ദൃശ്യമാകും. അവ ഉറപ്പു വരുത്തി എന്റര്‍ ചെയ്യുക.
- തുടര്‍ന്ന് ഇ-മെയില്‍ വിലാസം, പിതാവിന്റെ പേര്, രക്തഗ്രൂപ്പ്, നോമിനി തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.
- സ്ഥിരമായ വിലാസവും നിലവില്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസവും നല്‍കുക. എത്ര വര്‍ഷമായി ഈ സ്ഥലത്ത് ഉണ്ടെന്നും വ്യക്തമാക്കണം. മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളിയെങ്കില്‍ അതും അറിയിക്കണം.
- വിദ്യാഭ്യാസ യോഗ്യതയും പ്രതിമാസ വരുമാനവും രേഖപ്പെടുത്താം. ശേഷം ജോലി വിവരങ്ങള്‍ നല്‍കണം.
- ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും ചേര്‍ക്കണം. മേല്‍ വിവരങ്ങള്‍ നല്‍കി എന്റര്‍ ചെയ്താല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും.
- തുടര്‍ന്ന് യുഎഎന്‍ നമ്പറുള്ള കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. യുഎഎന്‍ നമ്പര്‍ ഫോണിലും എസ്എംഎസ് ആയി എത്തുകയും ചെയ്യും.
സംശയ നിവാരണത്തിന് 14434 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. ആധാര്‍ മൊബൈലുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് അക്ഷയ/കോമണ്‍ സര്‍വീസ് കേന്ദ്രങ്ങള്‍ വഴി ഫിംഗര്‍ പ്രിന്റ് (ബയോമെട്രിക്‌സ്) ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ മൊബൈലുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് അക്ഷയ/കോമണ്‍ സര്‍വീസ് കേന്ദ്രങ്ങള്‍/പോസ്റ്റോഫീസുകള്‍ വഴി മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്ത ശേഷം 48 മണിക്കൂര്‍ കഴിഞ്ഞു സ്വയം രജിസ്റ്റര്‍ ചെയ്യാം.
ഇ-ശ്രം രജിസ്ട്രേഷന്റെ നേട്ടങ്ങള്‍
· രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സ് ആനുകൂല്യം
· ഭാവിയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് മുന്‍ഗണന ലഭിക്കും
· അസംഘടിത തൊഴിലാളി തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും
· ഭാവിയിലെ എല്ലാ ആനുകൂല്യങ്ങള്‍ക്കും തിരിച്ചറിയല്‍ രേഖയായി ഇ-ശ്രം കാര്‍ഡ് ഉപയോഗിക്കാം
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
പ്രായപരിധി 16നും 59നും ഇടയില്‍ ഉള്ളവര്‍ക്ക്, പി.എഫ്, ഇ.എസ്.ഐ എന്നീ പദ്ധതികളില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക്, ആദായ നികുതി അടക്കുന്നവരാകരുത്, ഏത് തരത്തിലുള്ള ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം.
അസംഘടിത തൊഴിലാളികള്‍ ആരൊക്കെ?
എല്ലാ വിഭാഗത്തിലുംപെട്ട കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, കൂലി/നാടന്‍ പണിക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീയുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍,ബീഡി റോളിങ്, ലേബലിങും, പാക്കിങും, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, തുകല്‍ തൊഴിലാളികള്‍, നെയ്ത്തുകാര്‍,ആശാരിമാര്‍, ഉപ്പ് തൊഴിലാളികള്‍, ഇഷ്ടിക ചൂളകളിലും, കല്ല് ക്വാറി തൊഴിലാളികള്‍, മില്ലുകളിലെ തൊഴിലാളികള്‍, മിഡ് വൈഫുകള്‍, വീട്ടുജോലിക്കാര്‍, ബാര്‍ബര്‍മാര്‍, പഴം, പച്ചക്കറി കച്ചവടക്കാര്‍, ന്യൂസ് പേപ്പര്‍ വെണ്ടര്‍മാര്‍, റിക്ഷാ വലിക്കുന്നവര്‍,ഓട്ടോ ഡ്രൈവര്‍മാര്‍,സെറികള്‍ച്ചര്‍ തൊഴിലാളികള്‍, മരപ്പണിക്കാര്‍, ടാറിങ് തൊഴിലാളികള്‍, പൊതു സേവന കേന്ദ്രങ്ങള്‍ നടത്തുന്നവരും, ജോലിക്കാരും, തെരുവ് കച്ചവടക്കാര്‍, പാല്‍ പകരുന്ന/ വിതരണം നടത്തുന്നവര്‍, കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങിയവര്‍.
0 comments: