2022, ജനുവരി 8, ശനിയാഴ്‌ച

തിങ്കളാഴ്ച മുതല്‍ കരുതല്‍ ഡോസ് വാക്സിനേഷന്‍ , എങ്ങനെ ബുക്ക് ചെയ്യാം?

 കേരളത്തിൽ കരുതല്‍ ഡോസ് കൊവിഡ് വാക്സിനേഷന്‍ ജനുവരി 10 മുതൽ ആരംഭിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ അറിയിപ്പ് എത്തിയിരിക്കുകയാണ് .ഞായറാഴ്ച മുതലാണ് കരുതല്‍ ഡോസിനായുള്ള ബുക്കിംഗ് ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നവർക്ക് സമയം നഷ്ടപ്പെടുന്നത് കുറവായിരിക്കും.

ആര്‍ക്കൊക്കെ ലഭിക്കും?

ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്സിന്‍ എടുത്തുകഴിഞ്ഞ് ഒന്‍പതുമാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് ലഭിക്കുക.

ഒമിക്രോണ്‍ കൂടി വരുന്ന പശ്ചാത്തലത്തിൽ ഈ വിഭാഗക്കാർ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച്‌ കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കരുതല്‍ ഡോസ്: ബുക്ക് ചെയ്യേണ്ട രീതി

കരുതല്‍ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല

  • ആദ്യം www.cowin.gov.in എന്ന സൈറ്റിൽ പോകുക.
  •  നേരത്തെ രണ്ട് ഡോസ് വാക്സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുക
  • രണ്ട് ഡോസ് വാക്സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രികോഷന്‍ ഡോസ്(PRECAUTION DOSE) എന്ന ഐകണിന്‍റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രികോഷന്‍ ഡോസ് (SCHDULE PRECAUTION DOSE)എന്ന ഐകണില്‍ ക്ലിക് ചെയ്യുക.
  •  അവിടെ സെന്‍ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്. 

0 comments: