2022, ജനുവരി 30, ഞായറാഴ്‌ച

കോവിഡ് കേസുകള്‍ കുറഞ്ഞു : സ്‌കൂളുകള്‍ ജനുവരി 31ന് തുറക്കും

 കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യു പിന്‍വലിച്ചു. ജനുവരി 31 മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനും തീരുമാനമായി. ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്.

സ്വിമ്മിംഗ് പൂള്‍, ജിം, സ്‌പോര്‍ട്‌സ് കോപ്ലക്‌സ്, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ അമ്പത് ശതമാനം ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചു. അതേസമയം മതപരമായ ചടങ്ങുകള്‍, രാഷ്ട്രീയ സമ്മേളനങ്ങള്‍ എന്നിവയ്ക്ക് അനുമതിയില്ല.

അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്  മൂന്നാം തരംഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതേതുടര്‍ന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ വെള്ളിയാഴ്ച ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ നാല് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് രണ്ട് ദിവസത്തെ സാവകാശത്തില്‍ നൈറ്റ് കര്‍ഫ്യു പിന്‍വലിക്കാനും ധാരണയായത്.

0 comments: