2022, ജനുവരി 30, ഞായറാഴ്‌ച

പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്; ഡിഗ്രി കോഴ്സിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്


പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുന്നു. 2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റുമാണ് നടക്കുന്നത്.

പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പുതിയതായി കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 1, 2 തീയതികളിൽ സമർപ്പിക്കണം.

മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും No objection Certificate  ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. അലോട്ട്‌മെന്റ് ഫെബ്രുവരി മൂന്നിന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


0 comments: