2022, ജനുവരി 30, ഞായറാഴ്‌ച

നിയമ ബിരുദക്കാര്‍ക്ക് ആര്‍മിയില്‍ അവസരം : ഫെബ്രുവരി 17 വരെ അപേക്ഷിക്കാം

 ഇന്ത്യന്‍ ആര്‍മിയുടെ 29-മത്തെ ജൂനിയര്‍ അഡ്വക്കേറ്റ് ജനറല്‍ എന്‍ ടി സ്പീം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദക്കാര്‍ക്കാണ് അവസരം. 9 ഒഴിവാണുള്ളത്. ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ വ്യവസ്ഥയിലാണ് നിയമനം. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈയിലാണ് പരിശീലനം.വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി https://joinindianarmy.nic.in/ എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 17.


0 comments: