2022, ജനുവരി 24, തിങ്കളാഴ്‌ച

കെഎസ്‌ഇബിയുടെ പേരിൽ വ്യാജ സന്ദേശമയച്ച് പണം തട്ടിപ്പ് : ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം


കെഎസ്ഇ ബിയുടെ പേരിൽ വ്യാജ സന്ദേശമയച്ച് പണം തട്ടുന്ന സംഘം രംഗത്ത്. ലക്ഷങ്ങൾ ഉപഭോക്താക്കൾക്ക് നഷ്ടപ്പെട്ടതായാണ് വിവരമെന്ന് അധികൃതർ അറിയിച്ചു . ഉപഭോക്താക്കളോടു കരുതിയിരിക്കാൻ കെഎസ്ഇബി ആവശ്യപ്പെടുന്നു.എത്രയും വേഗം പണമടച്ചില്ലെങ്കിലോ ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ ചില വ്യാജ മൊബൈൽ സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

സന്ദേശത്തിലെ മൊബൈൽ നമ്പറിൽ ബന്ധപെട്ടാൽ കെഎസ്‌ഇബി യുടെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവിശ്യപ്പെടും. തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുന്ന ശൈലിയാണ് തട്ടിപ്പ്ക്കാർക്ക് ഉള്ളത്. കെഎസ് ഇ ബിയിൽ നിന്നു ലഭിക്കുന്ന ബില്ലിൽ എന്തെങ്കിലും സംശയം തോന്നിയാൽ 9496001912 എന്ന നമ്പറിൽ ബന്ധപ്പെട്ട് ആധികാരികത ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

0 comments: