2022, ജനുവരി 24, തിങ്കളാഴ്‌ച

ഇന്ത്യൻ നേവിയിൽ ജോലി വേണോ ,ഇപ്പോൾ അപേക്ഷിക്കാം -Job Vacancy available In Indain Navy-Apply Now

ഇന്ത്യൻ നേവിയിൽ ഒഴിവുകൾ.ഇന്ത്യൻ നേവി എസ് എസ് സി ഓഫീസേഴ്സിന് (എക്സിക്യൂട്ടീവ് ബ്രാഞ്ച് - ഐടി) വേണ്ടിയുള്ള നേവൽ ഓറിയന്റേഷൻ കോഴ്സിലേക്കാണ് നിയമന വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 

ഒഴിവുകളുടെ എണ്ണം 

50

എസ് എസ് സി ഓഫീസർ ഫോർ ഇൻഫർമേഷൻ ടെക്നോളജി, എക്സിക്യൂട്ടീവ് ബ്രാഞ്ചിലാണ് ഒഴിവുകൾ.

ശമ്പളസ്കെയിൻ 

56100-110700 ലെവൽ 10. 

യോഗ്യത 

കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ കംപ്യൂട്ടർ എൻജിനീയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിഇ/ബിടെക് പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ ഐടി/എംഎസ്‌സി (കമ്പ്യൂട്ടർ / ഐടി) അല്ലെങ്കിൽ എംസിഎ/എംടെക് (കമ്പ്യൂട്ടർ സയൻസ് / ഐടി) എന്നിവയാണ് യോ​ഗ്യത. 

പ്രായപരിധി

1997 ജൂലൈ രണ്ടിനും  2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. 

അപേക്ഷിക്കേണ്ട വിധം

ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്  joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. 

പ്രധാന തീയതികൾ 

ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: ജനുവരി 27, 2022. 

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 10. 

 


0 comments: