2022, ജനുവരി 3, തിങ്കളാഴ്‌ച

നിങ്ങളുടെ ഗൂഗിൾ, ഫേസ്ബുക്ക്,ട്വിറ്റർ പാസ്സ്‌വേർഡുകൾ സുരക്ഷിതമാണോയെന്ന് എങ്ങനെ പരിശോധിക്കാം?


നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ്സ്‌വേർഡുകൾ,  ,നിങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ജിമെയിൽ എന്നിങ്ങനെയുള്ളവയുടെ പാസ്സ്‌വേർഡുകൾ,വളരെയേറെ ശ്രദ്ധിക്കേണ്ടതാണ് . എളുപ്പത്തിൽ കണ്ടുപിടിക്കാൻ പറ്റാത്ത അല്പം സങ്കീർണമായ ഒരു പാസ്സ്‌വേർഡ് നിങ്ങളുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും അനിവാര്യമാണ്. ഒരു ഹാക്കർക്ക് നിങ്ങളുടെ അക്കൗണ്ടുകളുടെ പാസ്സ്‌വേർഡ് കണ്ടെത്താൻ പറ്റിയാൽ ഉണ്ടാകുന്ന പ്രത്യകതങ്ങൾ വളരെയേറെയാണ്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലുള്ള സുപ്രധാന വിവരങ്ങൾ ഇമെയിൽ അക്കൗണ്ടിൽ സേവ് ചെയ്തിട്ടുണ്ടെങ്കിൽ പാസ്സ്‌വേർഡ് ഹാക്ക് ചെയ്താൽ സംഭവിക്കാവുന്ന പ്രത്യഘാദങ്ങൾ പ്രതീക്ഷിക്കുന്നതിലും അധികമാണ്.

 പാസ്സ്‌വേർഡുകൾ സുരക്ഷിതമാണോ എന്ന് എങ്ങനെ ഉറപ്പിക്കാം?

ഇതിനായി ബ്രൗസറിൽ സേവ് ചെയ്തതും സമന്വയിപ്പിച്ചതുമായ എല്ലാ പാസ്‌വേഡുകളുടെയും സ്റ്റാറ്റസിനെക്കുറിച്ച് ഉപയോക്താക്കളോട് വിവരം നൽകുന്ന പാസ്‌വേഡ് ചെക്കർ ടൂൾ പോലുള്ള ചില അധിക സുരക്ഷാ ഫീച്ചർ ഗൂഗിൾ ക്രോം വെബ് ബ്രൗസറിൽ ചേർത്തിട്ടുണ്ട്. ക്രോമിൽ സേവ് ചെയ്‌തിരിക്കുന്ന പാസ്‌വേഡുകൾക്ക് മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കൂവെങ്കിലും, ഡാറ്റാ ലംഘനങ്ങളുടെ കാര്യത്തിൽ ഈ സംവിധാനം ഏറെ പ്രയോജനപ്രദമാണ്.

ബിൽറ്റ്-ഇൻ ആയ പാസ്‌വേഡ് ചെക്കർ, ക്രോമിൽ സേവ് ചെയ്തിരിക്കുന്ന പാസ്സ്‌വേർഡുകൾ സുരക്ഷിതമാണോ എന്ന് സ്കാൻ ചെയ്യും. മാത്രമല്ല, പാസ്‌വേഡിന്റെ ശക്തിയെയും കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

എങ്ങനെ പാസ്‌വേഡ് ചെക്കർ ഉപയോഗിക്കാം?

1. ഗൂഗിൾ ക്രോം തുറന്ന് സെറ്റിങ്സിലേക്ക് പോകുക.

2. ഓട്ടോഫിൽ ക്ലിക്ക് ചെയ്ത് പാസ്‌വേഡുകൾ തിരഞ്ഞെടുക്കുക.

3. ചെക്ക് പാസ്‌വേഡ്സ് ക്ലിക്ക് ചെയ്യുക

ഇത്രയും ചെയ്താൽ എല്ലാ പാസ്‌വേഡുകളും സ്കാൻ ചെയ്യുകയും സുരക്ഷിതമല്ലാത്ത പാസ്‌വേഡുകളുടെയോ ദുർബലമായ പാസ്‌വേഡുകളുടെയോ അടിസ്ഥാനത്തിൽ അവയെ തരംതിരിക്കുകയും ചെയ്യും. സുരക്ഷിമല്ലാത്ത പാസ്‌വേഡുകൾ ഉണ്ടെങ്കിൽ, എത്രയും വേഗം അവ മാറ്റുന്നതാണ് ഉചിതം.

0 comments: