2022, ജനുവരി 30, ഞായറാഴ്‌ച

കൈറ്റ് വിക്ടേഴ്സ്: പത്താം ക്ലാസുകളുടെ സംപ്രേഷണം ഇന്ന് പൂര്‍ത്തിയാകും, റിവിഷന്‍ ക്ലാസ് 14 മുതല്‍

പൊതുവിഭാഗത്തിന് പുറമെ പ്രത്യേകമായുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഒരാഴ്ച കൂടി തുടരും. പത്താം ക്ലാസിലെ പൊതുപരീക്ഷ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കുട്ടികളെ സജ്ജമാക്കുന്ന പ്രത്യേക റിവിഷന്‍ ക്ലാസുകളാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍. ഫെബ്രുവരി 14 മുതല്‍ റിവിഷന്‍ ക്ലാസുകള്‍ സംപ്രേഷണം ആരംഭിക്കും.

ഓരോ വിഷയവും അര മണിക്കൂര്‍ ദൈ‍ര്‍ഘ്യമുള്ള ശരാശരി മൂന്നു ക്ലാസുകളായാണ് റിവിഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. മാര്‍ച്ച്‌ ആദ്യവാരം തത്സമയ സംശയ നിവാരണത്തിനായി ഫോണ്‍-ഇന്‍ പരിപാടികളും സംപ്രേഷണം ചെയ്യും.എം.പി3 ഫോ‍ര്‍മാറ്റില്‍ കുട്ടികള്‍ക്ക് പല തവണ കേട്ടു പഠിക്കാന്‍ സഹായകമാകുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോ ബുക്കുകളും കൈറ്റ് പുറത്തിറക്കും. മുഴുവന്‍ ക്ലാസുകളും firstbell.kite.kerala.gov.in എന്ന പോര്‍ട്ടലില്‍ ലഭ്യമാണ്.

0 comments: