2022, ജനുവരി 31, തിങ്കളാഴ്‌ച

ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഫെബ്രുവരി 8


ഇന്ത്യൻ നേവി 2022 ജൂലൈയിൽ ആരംഭിക്കുന്ന 10+2 (ബി ടെക്) കേഡറ്റ് എൻട്രി സ്‌കീം (35 ഒഴിവ്) കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 8 ഫെബ്രുവരി 2022 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് joinindiannavy.gov.in-ൽ അപേക്ഷിക്കാവുന്നതാണ്. 

ഒഴിവുകളുടെ എണ്ണം 

എജ്യൂക്കേഷണൽ ബ്രാഞ്ച്: 05 തസ്തികകൾ

എക്സിക്യൂട്ടീവ് & ടെക്നിക്കൽ ബ്രാഞ്ച്: 30 തസ്തികകൾ. 

യോഗ്യതാ മാനദണ്ഡം

  • ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് (പിസിഎം) എന്നിവയിൽ കുറഞ്ഞത് 70% മാർക്കോടെയും ഇംഗ്ലീഷിൽ കുറഞ്ഞത് 50% മാർക്കോടെയും (പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ) ഏതെങ്കിലും ബോർഡിൽ നിന്നുള്ള സീനിയർ സെക്കൻഡറി പരീക്ഷ (10+2 പാറ്റേൺ) അല്ലെങ്കിൽ തത്തുല്യ പരീക്ഷകൾ വിജയിച്ചിരിക്കണം. 
  • പന്ത്രണ്ടാം ക്ലാസ്) കൂടാതെ JEE (മെയിൻ) -2021 (BE/ B.Tech) പരീക്ഷയിൽ പങ്കെടുക്കുകയും ചെയ്യണം. .

പ്രായപരിധി

02 ജനുവരി 2003 നും 01 ജൂലൈ 2005 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ). 

എങ്ങനെ അപേക്ഷിക്കാം ?

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.‌ അഭിമുഖത്തെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. 

0 comments: