2022, ജനുവരി 31, തിങ്കളാഴ്‌ച

(January 31) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


വിക്ടേഴ്‌സില്‍ പത്താം ക്ലാസുകളുടെ സംപ്രേഷണം തിങ്കളാഴ്ച അവസാനിക്കും

കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ പത്താം ക്ലാസുകളുടെ സംപ്രേഷണം തിങ്കളാഴ്ച പൂര്‍ത്തിയാകും .പൊതുവിഭാഗത്തിന് പുറമേ പ്രത്യേകമായുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഒരാഴ്ച കൂടി തുടരും. പ്രത്യേക റിവിഷന്‍ ക്ലാസുകള്‍ ഫെബ്രുവരി 14 മുതല്‍ സംപ്രേഷണം ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ. ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

കോവിഡ് സമയത്തെ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ആശങ്കയുളവാക്കുന്നതെന്ന് ആരോപണം.

കോവിഡ് വ്യാപനം അതിരൂക്ഷമായ സമയത്ത് പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുന്നത് പരീക്ഷണമാകുമെന്ന് ആശങ്ക. കോവിഡ് ചട്ടങ്ങള്‍ പാലിക്കാതെയാണ് പരീക്ഷാക്രമീകരണം നടത്തിയിട്ടുള്ളതെന്ന് അധ്യാപകസംഘടനകള്‍ ആരോപണമുന്നയിച്ചിട്ടുണ്ട് .രോഗവിവരം അറിയാതെയോ മറച്ചുവെച്ചോ കുട്ടികള്‍ പരീക്ഷയെഴുതാനെത്തുമെന്നാണ് പ്രധാന ആശങ്ക. കോവിഡ് ബാധിക്കുന്ന വലിയൊരു വിഭാഗം ഇപ്പോള്‍ പരിശോധന നടത്താറില്ല..

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപേക്ഷകളുടെ കണക്കെടുക്കും

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപേക്ഷകളുടെ കണക്കെടുക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. സര്‍ട്ടിഫിക്കറ്റിറ്റിന് അപേക്ഷിച്ച വിദ്യാര്‍ഥിനിക്ക് അത് വേഗത്തില്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയ സെക്ഷന്‍ അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടിയ സാഹചര്യത്തിലാണ് നടപടി.

സ്‌കോള്‍ കേരള: ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ പ്രൈവറ്റ്, റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ മാറ്റത്തിന് അപേക്ഷിക്കാം

2021-23 ബാച്ചില്‍ ഹയര്‍സെണ്ടറി ഓപ്പണ്‍ പ്രൈവറ്റ്, റഗുലര്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവേശനത്തിനായി നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കു പഠന/പരീക്ഷാ കേന്ദ്രം അനുവദിക്കും മുമ്ബ് സബ്ജക്‌ട് കോമ്ബിനേഷന്‍, ഉപഭാഷ എന്നിവയില്‍ മാറ്റം ആവശ്യമായി വരുന്നുണ്ടെങ്കില്‍ ഫെബ്രുവരി രണ്ടിനകം scolekerala@gmail.comഎന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കണം.

സെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ഈ വർഷം നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (SET) ഫലം പ്രസിദ്ധീകരിച്ചു. 2022 ജനുവരി ഒമ്പതിനാണ് പരീക്ഷ നടന്നത്. പരീക്ഷാഫലം പി.ആർ.ഡി(PRD) യുടെ prd.kerala.gov.inwww.lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 19,347 പേർ പരീക്ഷ എഴുതിയതിൽ 3,928 പേർ വിജയിച്ചു.

'അധ്യാപകര്‍ പഠിപ്പിച്ചാല്‍ മാത്രം മതി'; വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി

ഫോക്കസ് ഏരിയയെ എതിര്‍ക്കുന്ന അധ്യാപകരെ വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അധ്യാപകരുടെ ജോലി പഠിപ്പിക്കലാണ്. അത് മാത്രം ചെയ്താല്‍ മതി. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ഓരോ ചുമതല നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേര്‍ന്നുകൊണ്ട് ഒരു ചുമതല നിര്‍വഹിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.കോവിഡ് മഹാമാരിക്കാലത്ത് ഒട്ടേറെ പ്രയാസങ്ങള്‍ മറികടന്നാണ് ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വന്നു. സര്‍ക്കാര്‍ എന്നും വിദ്യാര്‍ഥി പക്ഷത്താണ്. ഏതു കാര്യത്തെയും കണ്ണുമടച്ച് വിമര്‍ശിക്കുന്നവരെ പൊതുജനം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ പുനഃക്രമീകരിച്ചു.

എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതികസര്‍വ്വകലാശാല പരീക്ഷകള്‍ പുനഃക്രമീകരിച്ചു. ജനുവരി 31, ഫെബ്രുവരി 2, ഫെബ്രുവരി 7, തീയ്യതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് പുനഃക്രമീകരിച്ചത്. കോവിഡ് വ്യാപനം സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെയും, വിദ്യാര്‍ത്ഥിസംഘടനകളുടെയും , പ്രിന്‍സിപ്പല്‍മാരുടെയും പരാതികള്‍ പരിഗണിച്ച സിന്‍ഡിക്കേറ്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവാന്‍ പരീക്ഷാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു.

ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെകീഴില്‍ ഡല്‍ഹി ആസ്ഥാനമായുള്ള ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ്‌ െഡവലപ്‌മെന്റ് (ബി.പി.ആര്‍.ഡി.) 2022-23 ലെ ഇന്റേണ്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം.വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും: bprd.nic.in/ (ഇമ്പോര്‍ട്ടന്റ് നോട്‌സ്). അവസാന തീയതി: ഫെബ്രുവരി 28..

രാമന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷിക്കാം

ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.) ഗവേഷകര്‍ക്ക് നല്‍കുന്ന രാമന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന്റെ ഭാഗമാകാന്‍ അവസരം.ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എമിനന്‍സ് (ഐ.ഒ.ഇ.) പോസ്റ്റ് - ഡോക് പ്രോഗ്രാമിലേക്കും അപേക്ഷിക്കാം.അപേക്ഷ എപ്പോള്‍ വേണമെങ്കിലും നല്‍കാം. അടുത്ത ത്രൈമാസ സൈക്കിളില്‍ പരിഗണിക്കാനുള്ള അപേക്ഷ മാര്‍ച്ച് 31-നകം നല്‍കണം. വിവരങ്ങള്‍ക്ക്: iisc.ac.in/post-docs.

വിദ്യാർത്ഥികൾക്ക് അനായാസം വിദേശ സ്ഥാപനങ്ങളിൽ പഠിക്കാം;GEEBEE എഡ്യൂക്കേഷൻ

വിദ്യാർത്ഥികൾക്ക് അനായാസം വിദേശത്തെ മുൻനിര സർവകലാശാലകളിൽ അഡ്മിഷൻ നേടാൻ സഹായിക്കുകയാണ് GEEBEE എഡ്യൂക്കേഷൻ.ഏകദേശം പതിനഞ്ചിലധികം രാജ്യങ്ങളിൽ 650 ന് മുകളിൽ യൂണിവേഴ്‌സിറ്റിയും കോളജിൻറെയും അംഗീകൃത പ്രതിനിധിയാണ് GEEBEE .ഇരുപത് വർഷത്തെ പരിചയ സാമ്പത്തിലൂടെ മുപ്പതിന് മുകളിൽ ബ്രാഞ്ചസുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിദേശ പഠന കൺസൾട്ടന്റ് ആയി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇന്ന് GEEBEE . GEEBEE എഡ്യൂക്കേഷൻ യാതൊരു സർവീസ് ചാർജും സ്ഥാപനം ഈടാക്കുന്നില്ല. 

55,000 രൂപ പ്രതിമാസ സ്‌റ്റൈപെൻഡ്; ഭാഭ ആറ്റമിക് റിസർച് സെന്റർ ബാർക്കിൽ പരിശീലനവും മികച്ച ജോലിയും

കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ ആറ്റമിക് റിസർച് സെന്റർ (BARC) നടപ്പാക്കുന്ന ന്യൂക്ലിയർ സയൻസ് / എൻജിനീയറിങ് / ടെക്നോളജി പരിശീലനത്തിനും തുടർന്ന് സയന്റിഫിക് ഓഫിസർ  നിയമനത്തിനും രണ്ടു സ്‌കീമുകളിൽ അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ജിയോളജി വിഷയങ്ങളിലും ഗവേഷണമാകാം.ബിടെക് അഥവാ സയൻസ് പിജി യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ  താത്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും ഡി.എം.ഇ യുടെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ഫെബ്രുവരി 4, 5 തീയതകളിൽ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. വിശദ വിവരങ്ങൾക്ക്: www.dme.kerala.gov.in.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ മെയ് 2021 (എസ്.ഡി.ഇ – 2019 അഡ്മിഷന്‍ റഗുലര്‍,2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 & 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2022 ഫെബ്രുവരി 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എംജി സർവകലാശാല

പരീക്ഷാ ഫലം

2020 ഒക്ടോബറിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ. മോഡൽ I (പ്രൈവറ്റ് രജിസ്‌ട്രേഷൻ) സി.ബി.സി.എസ്.എസ്. (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

2020 ഒക്ടോബറിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ. മോഡൽ I (പ്രൈവറ്റ് രജിസ്‌ട്രേഷൻ) സി.ബി.സി.എസ്.എസ്. (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

കാലിക്കറ്റ് സർവകലാശാല

എം.എ. ഉറുദു സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠനവിഭാഗത്തില്‍ എം.എ. ഉറുദുവിന് ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫെബ്രുവരി 4-ന് രാവിലെ 10.15-ന് പഠനവിഭാഗം ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.

പരീക്ഷാ അപേക്ഷ

അഫ്‌സലുല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ മാര്‍ച്ച് 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 15 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 10 വരെയും 170 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

യു.ജി. അഞ്ചാം സെമസ്റ്റര്‍ ഓപ്പണ്‍ കോഴ്‌സ് നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ ഫെബ്രുവരി 5-ന് തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എസ് സി. മൂന്നാം സെമസ്റ്റര്‍ അപ്ലൈഡ് ജിയോളജി നവംബര്‍ 2020 പരീക്ഷയുടെയും കമ്പ്യൂട്ടര്‍ സയന്‍സ് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ എൻറോൾമെന്റ് നമ്പർ

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ പ്രോഗ്രാമിൽ (2020 പ്രവേശനം) രജിസ്റ്റർ ചെയ്തവരുടെ എൻറോൾമെൻറ് നമ്പർ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ ക്ഷണിച്ചു

2021-22 അധ്യയന വർഷത്തേക്കുള്ള ശ്രീമതി സുധാകൃഷ്ണൻ എൻഡോവ്മെൻറ് സ്കോളർഷിപ്പിനായി കണ്ണൂർ സർവകലാശാല അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്‌ഡഡ്‌ കോളേജുകളിൽ പഠിക്കുന്ന ഒന്നാം സെമസ്റ്റർ ഡിഗ്രി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ കുട്ടികൾക്കാണ് സ്കോളർഷിപ്പിന് അർഹത. പ്ലസ് ടുവിന് 60 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം . 2022 ഫെബ്രുവരി 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി . കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഹാൾടിക്കറ്റ്

മൂന്നാം സെമസ്റ്റർ ബിരുദ (മേഴ്‌സി ചാൻസ് -2009-2013 അഡ്മിഷൻ) നവംബർ 2019 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. കണ്ണൂർ സർവ്വകലാശാലാ താവക്കര ക്യാമ്പസ് ആണ് പരീക്ഷാ കേന്ദ്രം.

പരീക്ഷ പുനഃക്രമീകരിച്ചു

മൂന്നാം സെമസ്റ്റർ ബിരുദ (മേഴ്‌സി ചാൻസ് -2009-2013 അഡ്മിഷൻ ) നവംബർ 2019 ൻറെ 3A05ENG-Literature and Contemporary Issues പേപ്പറിന്റെ പരീക്ഷ 09.02.2022 ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.

പ്രായോഗിക പരീക്ഷ

രണ്ടാം സെമസ്റ്റർ ബി ബി എ ഏവിയേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി, ബി ബി എ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് (റെഗുലർ / സപ്ളിമെന്ററി) ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി 3, 4 തീയതികളിൽ അതാതു കോളേജുകളിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.

രണ്ടാം സെമസ്റ്റർ ബി.ടി.ടി.എം ഡിഗ്രി (റെഗുലർ / സപ്ളിമെന്ററി) ഏപ്രിൽ 2021 പ്രായോഗിക/ വാചാ പരീക്ഷകൾ ഫെബ്രുവരി 4 ന് അതാതു കോളേജുകളിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

പരീക്ഷാഫലം

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസം ബി എ (റഗുലർ/സപ്ലിമെന്ററി/ ഇപ്രൂവ്മെൻറ്-2011 അഡ്മിഷൻ മുതൽ ) ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ റിസൾട്ട് കോപ്പി എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഫലം ഒരു മാസം സൈറ്റിൽ ലഭ്യമായിരിക്കും. പുനഃപരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ 15/02/2022 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.

2016 അഡ്മിഷൻ വരെയുള്ള വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

0 comments: