2022, ജനുവരി 31, തിങ്കളാഴ്‌ച

പൊതുപരിപാടികളിൽ 1000 പേർ; വീടു കയറിയുള്ള പ്രചരണത്തിന് 20 പേർ; ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ


രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടെ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കൂടുതൽ ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊതുപരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മീഷൻ വർധിപ്പിച്ചു. വീടുകൾ കയറിയിറങ്ങിയുള്ള തെരഞ്ഞെടുപ്പ് ക്യാമ്പയിന് പുതിയ ഇളവ് പ്രകാരം 20 പേർക്ക് പങ്കെടുക്കാം. നേരത്തെ 10 പേർക്ക് മാത്രമായിരുന്നു അനുമതി. പൊതുയോ​ഗങ്ങളിൽ 1000 പേർക്ക് വരെ പങ്കെടുക്കാം. ഇൻഡോർ യോ​ഗങ്ങളിൽ പങ്കെടുപ്പിക്കാവുന്നവരുടെ എണ്ണം 300 ൽ നിന്നും 500 ആയി ഉയർത്തുകയും ചെയ്തു. പ്രചരണത്തിൽ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി. അതേസമയം കൊവിഡ് പ്രചരണ പരിപാടികളിലെ റോഡു ഷോകൾക്കും റാലികൾക്കുമുള്ള വിലക്ക് ഫെബ്രുവരി 11 വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. വാഹന റാലികൾക്കുള്ള നിരോധനവും നീട്ടിയിട്ടുണ്ട്. 

0 comments: