2022, ജനുവരി 4, ചൊവ്വാഴ്ച

ഒമൈക്രോൺ ;ഡല്‍ഹിയില്‍ കൂടുതൽ നിയന്ത്രണങ്ങൾ

 


ഡല്‍ഹിയില്‍ ഇനി മുതല്‍ വാരാന്ത്യ കര്‍ഫ്യൂ ആയിരിക്കും. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആരംഭിക്കുന്ന കര്‍ഫ്യൂ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് വരെ തുടരും. സര്‍ക്കാര്‍ ഓഫീസുകള്‍ ഭാഗികമായി പ്രവര്‍ത്തിക്കുകയുള്ളൂ .ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അടിയന്തര വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ ഓഫീസില്‍ എത്തണം. സംസ്ഥാനത്തെ കൊവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് മനീഷ് സിസോദിയ പറഞ്ഞു. മാസ്‌ക് നിര്‍ബന്ധമാക്കിയതിന് പുറമെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബസുകളും മെട്രോയും പതിവ് പോലെ സര്‍വീസ് നടത്തും. രാജ്യത്ത് അതിവേഗം കൊവിഡ് പകരുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഡല്‍ഹി. മഹാരാഷ്ട്രയും കേരളവും കഴിഞ്ഞാല്‍ കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ഡല്‍ഹിയിലാണ്.ഡൽഹിയിൽ പുതിയതായി റിപ്പോർട്ട് ചെയുന്ന കോവിഡ് കേസുകളിൽ കൂടുതലും ഒമൈക്രോൺ സ്ഥിതികരിക്കുന്നതുകൊണ്ടാണ് ഈ നിയന്ത്രണങ്ങൾ .

0 comments: