2022, ജനുവരി 15, ശനിയാഴ്‌ച

(January 15) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 

എസ്എസ്എൽസി, പ്ലസ്ടു ചോദ്യപ്പേപ്പർ തയാറാക്കാൻ നടപടി തുടങ്ങി

പരിഷ്കരിച്ച ഫോക്കസ് ഏരിയ സമ്പ്രദായം അനുസരിച്ച് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ ചോദ്യപ്പേപ്പറുകൾ തയാറാക്കുന്നതിനുള്ള നടപടികൾ  തുടങ്ങി. കഴിഞ്ഞ വർഷത്തേതിൽനിന്നു വ്യത്യസ്തമായി ഇത്തവണ ചോദ്യപ്പേപ്പറിൽ ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങൾ 70% ആയി പരിമിതപ്പെടുത്തും .ബാക്കി 30% ചോദ്യങ്ങൾ‌ മറ്റു പാഠഭാഗങ്ങളിൽ നിന്നാവും. ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തുന്ന പാഠഭാഗങ്ങൾ 40 ശതമാനത്തിൽ നിന്ന് 60% ആയി വർധിപ്പിച്ചിട്ടുമുണ്ട്.വിദ്യാർഥികൾക്ക് യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന തരത്തിൽ ഉത്തരം എഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങൾ (200%) കഴിഞ്ഞ തവണത്തെ ചോദ്യപ്പേപ്പറുകളിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്തവണ 50% ചോദ്യങ്ങൾ മാത്രമേ ഇത്തരത്തിൽ അധികമായി ഉൾപ്പെടുത്തൂ.

എസ്​.എസ്​.എൽ.സി, പ്ലസ്​ ടു മൂല്യനിർണയം: നിയന്ത്രണം വന്നേക്കും

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന പാ​ഠഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​ (ഫോ​ക്ക​സ്​ ഏ​രി​യ) ചോ​ദ്യ​ങ്ങ​ൾ 70 ശ​ത​മാ​മാ​ന​ത്തി​ൽ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​ പി​ന്നാ​ലെ, ​ മൂ​ല്യ​നിർ​ണ​യ​ത്തി​ലും നി​യ​ന്ത്ര​ണം വ​ന്നേ​ക്കും. നി​ർ​ദേ​ശി​ച്ച​തി​ലും കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​രം എ​ഴു​തി​യാ​ൽ അ​വ​ക്കും മാ​ർ​ക്ക്​ ന​ൽ​കി​യ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ രീ​തി​യാ​ണ്​ ഇ​ത്ത​വ​ണ തി​രു​ത്താ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്​.പാ​ർ​ട്ട്​​ തി​രി​ച്ച്​ നി​ർ​ദേ​ശി​ച്ച എ​ണ്ണം ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ൾ മാ​ത്രം മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ്​ പു​തി​യ നി​ർ​ദേ​ശം.

സംസ്ഥാനത്ത് എസ്എസ്എല്‍സി ,പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് എസ്എസ്എല്‍സി ,പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി പാഠ്യഭാഗം ഫെബ്രുവരി ഒന്നിന് പൂര്‍ത്തിയാവും. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പരീക്ഷകളുടെ നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം തിങ്കളാഴ്ച ചേരും. സ്‌കൂളുകളുടെ മാര്‍ഗരേഖ പരിഷ്‌കരണം ഉള്‍പ്പെടെ ചര്‍ച്ചയാവുമെന്നും മന്ത്രി അറിയിച്ചു.

പോസ്റ്റ് മട്രിക് സ്കോളർഷിപ്: തീരുമാനം വൈകുന്നു; അന്വേഷണം തുടങ്ങി

പിന്നാക്ക വികസന ‍‍ക്ഷേമ വകുപ്പിലെയും പട്ടികജാതി വികസന വകുപ്പിലെയും ഉദ്യോഗസ്ഥരുടെ തമ്മിലടിയെയെത്തുടർന്ന് പോസ്റ്റ് മട്രിക് വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷകളി‍ൻമേൽ തീരുമാനം വൈകുന്നുവെന്ന പരാതിയിൽ പിന്നാക്ക വികസന കോർപറേഷൻ അന്വേഷണം തുടങ്ങി.വകുപ്പുകളുടെ തർക്കത്തെത്തുടർന്ന് 2.5 ലക്ഷം വിദ്യാർഥികളുടെ അപേക്ഷകളാണ് അവഗണിച്ച‍തെന്ന് ആരോപണം ഉയർന്നു.

എയിംസില്‍ പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഋഷികേശ്, പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് (പി.ഡി.സി.) കോഴ്‌സുകള്‍, ഫെലോഷിപ്പ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. രണ്ടു കോഴ്‌സുകളുടെയും ദൈര്‍ഘ്യം ഒരുവര്‍ഷമാണ്.പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷന്‍. അപേക്ഷാ ഫോറം aismrishikesh.edu.in ല്‍ നിന്നു (എക്‌സാംസ് > എന്‍ട്രന്‍സ് എക്‌സാം ആന്‍ഡ് റിസല്‍ട്ട്‌സ് ലിങ്കുകള്‍ വഴി) ഡൗണ്‍ലോഡുചെയ്യാം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയില്‍ ഗവേഷണം

ന്യൂഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി (എന്‍.ഐ.ഐ.) പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഇമ്യൂണോളജി, ഇന്‍ഫക്ഷന്‍സ് ആന്‍ഡ് ക്രോണിക് ഡിസീസ് ബയോളജി, മോളിക്യുളാര്‍ ആന്‍ഡ് സെല്ലുലാര്‍ ബയോളജി, കെമിക്കല്‍ ബയോളജി, സ്ട്രക്ചറല്‍ ബയോളജി, കംപ്യൂട്ടേഷണല്‍ ബയോളജി തുടങ്ങിയ ഇന്റര്‍ഡിസിപ്ലിനറി മേഖലകളിലെ ഗവേഷണങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.അപേക്ഷ www.nii.res.in വഴി ജനുവരി 18 വരെ നല്‍കാം.

തൊഴിലധിഷ്ഠിക കോഴ്‌സുകളിൽ സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി/ +2/ ഡിഗ്രി/ ഡിപ്ലോമ/ ബി.ടെക്/ എം.സി.എ കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ 2022 ജനുവരി 21നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991, 9995898444.

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഹോമിയോപ്പതി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ 2021 സെപ്റ്റംബറിലെ സി.സി.പി.(ഹോമിയോ) കോഴ്സിന്റെ റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടേയും എൻ.സി.പി.(ഹോമിയോ) 2021 സെപ്റ്റംബറിലെ സപ്ലിമെന്ററി പരീക്ഷയുടേയും ഫലങ്ങൾ പ്രസിദ്ധീകരിച്ചു.

ഒ.ഇ.സി വിഭാഗങ്ങൾക്ക് സ്‌കോളർഷിപ്പ്

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന സംസ്ഥാനത്തെ ഒ.ഇ.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് നൽകുന്ന ഒ.ഇ.സി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.www.egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കാം.  

ഇന്ത്യൻ സിവിൽ സർവീസസിലേക്ക് ഒരു വഴികാട്ടി" വെബിനാർ ജനുവരി 23–ന്

ഇന്ത്യൻ സിവിൽ സർവീസസിലേക്ക് ഒരു വഴികാട്ടി എന്ന വിഷയത്തിൽ ശങ്കർ ഐഎഎസ് അക്കാദമി,  ജനുവരി 23–ന് രാവിലെ 11 മണി മുതൽ  1 മണി വരെ  വെബിനാർ സംഘടിപ്പിക്കുന്നു. ഇന്ത്യൻ സിവിൽ സർവീസസ് മേഖലയിൽ 14 വർഷത്തെ സമ്പത്തുള്ള ശോഭൻ ജോർജ്ജ് എബ്രഹാം ആണ് വെബിനാർ നയിക്കുന്നത്.വെബിനാറിൽ റജിസ്റ്റർ ചെയ്യുന്നതിനായി  https://digitalconferences.co.in/ShankarIAS_Academywebinar/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 8714603300 എന്ന നമ്പരിലേക്ക് വിളിക്കാം.

പരിസ്ഥിതിആരോഗ്യം മുഖ്യവിഷയമാക്കി ഇഗ്‌നോയില്‍ കോഴ്‌സുകള്‍

പരിസ്ഥിതിആരോഗ്യം മുഖ്യവിഷയമാക്കി ഇഗ്‌നോയില്‍ പുതിയ എം.എ. കോഴ്‌സുകള്‍ ആരംഭിച്ചു.എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് ഒക്കുപ്പേഷണല്‍ ഹെല്‍ത്തില്‍ എം.എ., പി.ജി. ഡിപ്ലോമ (ഓണ്‍ലൈന്‍) കോഴ്‌സുകളാണ് തുടങ്ങിയത്. ഈ വിഷയങ്ങളില്‍ രാജ്യത്താദ്യമായാണ് എം.എം.എ., പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ തുടങ്ങുന്നത്. വിശദ വിവരങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:ignouadmission.samarth.edu.in

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സര്‍വകലാശാലാ

ബി.ടെക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 17-ന് തുടങ്ങും. സര്‍വകലാശാലാ കാമ്പസാണ് പരീക്ഷാ കേന്ദ്രം. ഹാള്‍ടിക്കറ്റില്‍ പരീക്ഷാകേന്ദ്രത്തില്‍ മാറ്റമുണ്ടെങ്കില്‍ ഹാള്‍ടിക്കറ്റ് വീണ്ടും ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്. 

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

ജനുവരി 17-ന് തുടങ്ങുന്ന അദീബി ഫാസില്‍ (ഉറുദു) പ്രിലിമിനറി ഒന്നാം വര്‍ഷ ഏപ്രില്‍ / മെയ് 2021 പരീക്ഷയുടെ മലപ്പുറം ഗവണ്‍മെന്റ് കോളേജ് കേന്ദ്രം മലപ്പുറം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററി (ബി.എഡ്. സെന്റര്‍) ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാ തീയതിയിലും സമയത്തിലും മാറ്റമില്ല. 

സാമ്പത്തികശാസ്ത്ര പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്റര്‍ സാമ്പത്തികശാസ്ത്ര പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 21-ന് മുമ്പായി പഠനവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. 

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 17-ന് തുടങ്ങും. സര്‍വകലാശാലക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും 17 മുതല്‍ ക്യാമ്പ് അവസാനിക്കുന്നതു വരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ല. അധ്യാപകര്‍ നിര്‍ബന്ധമായും ക്യാമ്പില്‍ പങ്കെടുക്കണം. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയുന്നതിനായി ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടുക. മറ്റു വിശദാംശങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 24-ന് തുടങ്ങും.ബി.ആര്‍ക്ക്. അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 25-നും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2020 പരീക്ഷകളും നവംബര്‍ 2019 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും 24-നും തുടങ്ങും. 

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. 

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2019 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. 

കണ്ണൂർ സർവകലാശാല

പരീക്ഷ പുനഃക്രമീകരിച്ചു

11.01.2022 ൽ നിന്നും മാറ്റിവെച്ച ആറാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (മെയ് 2021) പരീക്ഷകളും ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ പി. ജി. (ജൂൺ 2021) പരീക്ഷകളും 18.01.2022 (ചൊവ്വ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തിൽ മാറ്റമില്ല.

തീയതി നീട്ടി

2020 അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ ബി. എ./ ബി. എ. അഫ്സൽ ഉൽ ഉലമ/ ബി.കോം./ ബി. ബി. എ. റെഗുലർ (നവംബർ 2020) പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 20.01.2022 വരെയുംപിഴയോടുകൂടെ 25.01.2022 വരെയും നീട്ടി. നിശ്ചിത തീയതിക്കുള്ളിൽ തന്നെ അപേക്ഷകളുടെ പകർപ്പും ചലാനും സർവകലാശാലയിൽ സമർപ്പിക്കണം.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എ. ട്രൈബൽ & റൂറൽ സ്റ്റഡീസ്, എം. എസ് സി. അപ്ലൈഡ് സുവോളജി (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മ പരിശോധനയ്ക്കും 25.01.2022 വരെ അപേക്ഷിക്കാം.

പ്രായോഗിക/ വാചാ പരീക്ഷകൾ

അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം. എ. ജേണലിസം & മാസ് കമ്യൂണിക്കേഷൻ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) എപ്രിൽ 2021 പ്രായോഗിക/ വാചാ പരീക്ഷകൾ 21.01.2022 മുതൽ അതാത് കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.


0 comments: