2022 ജനുവരി 28, വെള്ളിയാഴ്‌ച

(January 28) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

പി ജി ഡി എം ഇ പി കോഴ്‌സ് അപേക്ഷാ തീയതി നീട്ടി

തൊഴിൽ വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ എംഇപി സിസ്റ്റംസ്  മാനേജ്‌മെന്റ് കോഴ്‌സിലേക്കുള്ള അപേക്ഷാ തീയതി ഫെബ്രുവരി അഞ്ച് വരെ നീട്ടി. വെബ്സൈറ്റ് വഴി അപേക്ഷിക്കാം:  www.iiic.ac.in. ഫോൺ: 8078980000

പത്താംതരം, ഹയർസെക്കൻഡറി  തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷൻ

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം ഹയർസെക്കൻഡറി തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചുകളുടെ രജിസ്‌ട്രേഷൻ ഫെബ്രുവരി ഒന്നു മുതൽ ആരംഭിക്കും.രജിസ്‌ട്രേഷൻ സമയത്ത് 17 വയസ് പൂർത്തിയായിരിക്കണം. പത്താംതരം തുല്യതയോ, ഔപചാരിക വിദ്യാഭ്യാസത്തിൽ പത്താം ക്ലാസോ വിജയിച്ചവർക്കും ഹയർസെക്കൻഡറി തോറ്റവർക്കും ഹയർസെക്കൻഡറി തുല്യതാകോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും സാക്ഷരതാമിഷന്റെ വെബ്‌സൈറ്റിൽ ഫെബ്രുവരി ഒന്നു മുതൽ ലഭ്യമാകും. 

ബെംഗളൂരു പ്ലാന്റേഷന്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി. ഡിപ്ലോമ, പിഎച്ച്.ഡി.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സ്വയംഭരണസ്ഥാപനമായ ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷന്‍ മാനേജ്‌മെന്റ് (ഐ.ഐ.പി.എം.) വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.നിശ്ചിത വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം) ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.അപേക്ഷ ജനുവരി 30 വരെ iipmb.edu.in വഴി നല്‍കാം.

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ.

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കുന്നതിനായി നാലില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് 12ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് നാലുവരെ വിവിധ ജില്ലകളില്‍ മത്സരപരീക്ഷ നടത്തും. കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍മാത്രം ഉള്‍പ്പെടുന്നവരും വാര്‍ഷിക കുടുംബവരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം പഠിക്കുന്ന ജില്ലയിലെ സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസ്/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ഫെബ്രുവരി 21നകം ലഭ്യമാക്കണം.

തമിഴ്നാട്ടിലെ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 1 മുതല്‍

തമിഴ് നാട്ടില്‍ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 1ന് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചത്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ഫെബ്രുവരി 1 മുതല്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഫിസിക്കല്‍ ക്ലാസുകള്‍ നടത്താന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി.

പരീക്ഷാഫലം മികച്ചതാകും; 'നമ്മളെത്തും മുന്നിലെത്തും' പദ്ധതി ഈ വർഷം തന്നെ

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മികച്ചതാക്കുന്നതിൻറെ ഭാഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിൻറെ പുതിയ പദ്ധതി 'നമ്മളെത്തും മുന്നിലെത്തും' ഈ വര്‍ഷം തന്നെ നടപ്പാക്കും.പദ്ധതിയുടെ ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.അച്ചടിക്കുന്ന പഠനസാമഗ്രികള്‍ ജില്ലയിലെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ആവശ്യക്കാരായ കുട്ടികളില്‍ എത്തിക്കും. ഇതിനായി പദ്ധതി അംഗീകരിച്ചു. മുമ്പ് തയാറാക്കിയ പന്ത്രണ്ടാം ക്ലാസുകാര്‍ക്കായുള്ള പഠനസാമഗ്രികള്‍ ഈ വര്‍ഷം പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യും.

കേരള കാര്‍ഷിക സര്‍വ്വകലാശാല ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇപഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇലേണിംഗ്) 'സോയില്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് ',എന്ന ഓണ്‍ലൈന്‍ വിദൂര പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ആണ് പഠന മാധ്യമം . താല്പര്യമുള്ളവര്‍ www.celkau.in എന്ന വെബ്‌സൈറ്റിലെ 'ഓണ്‍ലൈന്‍ കോഴ്‌സ്' എന്ന ലിങ്കില്‍ നിന്നും രജിസ്‌റ്റേഷന്‍ ഫോറം പൂരിപ്പിച്ചു submit ചെയ്യേണ്ടതാണ്.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

സ്റ്റഡിമെറ്റീരിയല്‍സ് വിതരണം

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസറ്റര്‍ ബിരുദ പ്രോഗ്രാമുകളുടെ (2019 അഡ്മിഷന്‍) സ്റ്റഡിമെറ്റീരിയല്‍സ് ജനുവരി 29 മുതല്‍ ഫെബ്രുവരി 1 വരെയുളള തീയതികളില്‍ കാര്യവട്ടം ക്യാമ്പസിലെ ഓഫീസില്‍ നിന്നും നേരിട്ട് സ്വീകരിക്കാവുന്നതാണ്. നേരിട്ട് സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ഫെബ്രുവരി 2 ന് ശേഷം തപാല്‍ മാര്‍ഗ്ഗം അയച്ചു തരുന്നതായിരിക്കും. 

.പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല ബിടെക് പാര്‍ട്ട്‌ടൈം റീസ്ട്രക്‌ചേഡ് അഞ്ച് ,ആറ് (2008 സ്‌കീം ) ഏഴ് ( 2008 & 2013 സ്‌കീം സെമസ്റ്ററുകളുടെ പരീക്ഷ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി 3വരെയും 150 രൂപ പിഴയോടുകൂടി ഫെബ്രുവരി 5വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 7വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

ടൈം ടേബിള്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ട് ( 2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2014 മുതല്‍ 2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2011 സ്‌കീം മേഴ്‌സി ചാന്‍സ്). നാല് (2019 അഡ്മിഷന്‍ റെഗുലര്‍ , 2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് ,2014 മുതല്‍ 2017 അഡ്മിഷന്‍ സപ്ലിമെന്ററി) ആറ് (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി ബി.എച്ച്.എം /ബി.എച്ച്.എം.സി.റ്റി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു വിശദവിവരം വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്‌

പരീക്ഷാഫലം

2021 ആഗസ്റ്റിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (2020 അഡ്മിഷൻ – റെഗുലർ / 2018-2019 അഡ്മിഷൻ – സപ്ലിമെന്ററി / 2009-2017 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസ് അടച്ച രേഖയും ഹാൾ ടിക്കറ്റ് / മാർക്ക് ലിസ്റ്റിന്റെ പകർപ്പും സഹിതം ഫെബ്രുവരി അഞ്ച് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

കാലിക്കറ്റ് സർവകലാശാല

എസ്.ഡി.ഇ. – പി.ജി. അസൈന്‍മെന്റ്

എസ്.ഡി.ഇ. 2019 പ്രവേശനം പി.ജി. 1, 2 സെമസ്റ്ററുകളില്‍ ഓഡിറ്റ് കോഴ്‌സ് പ്രകാരം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കേണ്ട ബുക്ക് റിവ്യു, അസൈന്‍മെന്റ്, റിപ്പോര്‍ട്ട് എന്നിവ നിര്‍ദ്ദിഷ്ട രൂപത്തില്‍ എസ്.ഡി.ഇ. ഓഫീസില്‍ നേരിട്ടോ, എസ്.ഡി.ഇ. ഡയറക്ടര്‍ക്ക് തപാല്‍ വഴിയോ ഫെബ്രുവരി 20-ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ – 0494 2407494.

കോണ്‍ടാക്ട് ക്ലാസ്സ് റദ്ദാക്കി

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജനുവരി 30, ഫെബ്രുവരി 5 തീയതികളിലെ കോണ്‍ടാക്ട് ക്ലാസ്സുകള്‍ റദ്ദാക്കി.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2020 റഗുലര്‍ പരീക്ഷക്കും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഫെബ്രുവരി 10 വരെയും 170 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 16 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എം.എം.സി., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകളും ഫെബ്രുവരി 8-ന് തുടങ്ങും.

ഹാള്‍ടിക്കറ്റ്

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബിരുദ പ്രോഗ്രാമുകളുടെ നവംബര്‍ 2019, 2020, 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ടുമെന്റ് നടത്തുന്ന 2021 2022 ബാച്ചിലേക്കുള്ള പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്റ്റീസ് ഇന്‍ അറബിക് (ഫുള്‍ ടൈം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് (പാര്‍ട്ട് ടൈം) എന്നീ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 28-ന് (വെള്ളി) രാവിലെ 10.15 മണിക്ക് അറബിക് വിഭാഗം ഓഫീസില്‍ നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ രാവിലെ 10.15-ന് മതിയായ രേഖകള്‍ സഹിതം ഹാജരാകണം.

ബി.കോം.-ബി.ബി.എ. പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.കോം./ബി.ബി.എ. (സി.ബി.സി.എസ്.എസ്.) നവംബര്‍ 2021 യു.ജി. റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈം ടേബിള്‍ പ്രകാരം ഫെബ്രുവരി അഞ്ചിനും സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ (സി.യു.സി.ബി.സി.എസ്.എസ്.) ഫെബ്രുവരി എട്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

പഠന സഹായി വിതരണം മാറ്റിവെച്ചു

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൻ കീഴിൽ , എം ജി കോളേജ് ഇരിട്ടി ,പി ആർ .എൻ എസ് എസ് കോളേജ് മട്ടന്നൂർ, നിർമലഗിരി കോളേജ് കൂത്തുപ്പറമ്പ ,എസ് ഇ എസ് കോളേജ് ശ്രീകണ്ഠപുരം എന്നീ കോളേജുകൾ പരീക്ഷ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ള മൂന്നാം വർഷ ബിരുദ (B.Com/BA/BBA) വിദ്യാർത്ഥികൾക്ക് വേണ്ടി ഇരിട്ടി, എം ജി കോളേജിൽ 31.01.2022 (തിങ്കൾ), 01.02.2022 (ചൊവ്വ) ദിവസങ്ങളിൽ നടത്താനിരുന്ന സ്വയം പഠന സഹായി വിതരണം മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്

പരീക്ഷ പുനഃക്രമീകരിച്ചു

02.02.2022, 04.02.2022 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം. സി. എ./ എം. സി. എ. (ലാറ്ററൽ എൻട്രി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2021 പരീക്ഷകൾ യഥാക്രമം 14.02.2022, 16.02.2022 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചക്ക് 01:30 മുതൽ 04:30 വരെയാണ്.

ടൈംടേബിൾ

24.02.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (2019 അഡ്മിഷൻ) റെഗുലർ (നവംബർ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.


0 comments: