2022, ജനുവരി 6, വ്യാഴാഴ്‌ച

(January 6) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


വാക്‌സിനേഷൻ വേഗത്തിലാക്കാൻ സ്‌കൂൾ മേധാവികൾക്ക്​ നിർദേശം

കു​ട്ടി​ക​ൾ​ക്കു​ള്ള കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ എ​ല്ലാ പ്രാ​ഥ​മി​ക, സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്‌​സി​നേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ക​ല​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ പ​റ​ഞ്ഞു.ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഏ​റെ സ​ഹാ​യ​ക​മാ​കു​ന്ന​​തി​നാ​ലാ​ണ് അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ ശ​നി​യും ഞാ​യ​റും ജി​ല്ല​യി​ലെ എ​ല്ലാ പ്രാ​ഥ​മി​ക, സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്‌​സി​നേ​ഷ​ന് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.

ബിഎസ്‌സി നഴ്സിങ് പ്രവേശനം നീളുന്നു

സംസ്ഥാനത്ത് ബിഎസ്‍സി നഴ്സിങ് പ്രവേശന നടപടികൾ നീളുന്നു. സർക്കാർ സീറ്റുകളിലേക്കു 2 അലോട്മെന്റ് നടത്തിയെങ്കിലും വിദ്യാർഥികളോടു കോളജിൽ ചേരാൻ നിർദേശിച്ചിട്ടില്ല. എംബിബിഎസ്, ബിഡിഎസ് പ്രവേശന നടപടികൾ തുടങ്ങിയ ശേഷം ഇതു പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.എന്നാൽ ഈ അനിശ്ചിതത്വം മൂലം ഒട്ടേറെ വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലേക്കു പോകുകയാണെന്നു മാനേജ്മെന്റുകൾ പറയുന്നു.

സി-ഡാക് പിജി ഡിപ്ലോമ: അപേക്ഷ 13 വരെ

സി–ഡാക് തിരുവനന്തപുരവും കൊച്ചിയും ഉൾപ്പെടെ 31 കേന്ദ്രങ്ങളിൽ നടത്തുന്ന 12 പൂർണസമയ പിജി ഡിപ്ലോമ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 13 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 30 ആഴ്‌ച (900 മണിക്കൂർ) നീളുന്ന പഠനം മുഖ്യമായും ഓൺലൈനിലാണ്.  ലാബും പ്രോജക്ടുമുണ്ട്.സിലബസ് സൈറ്റിലുണ്ട്. www.cdac.in / acts.cdac.in.

ആന്ധ്രയില്‍ മെഡിക്കല്‍ പി.ജി. മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം

ആന്ധ്രാപ്രദേശിലെ സ്വകാര്യ അണ്‍എയ്ഡഡ് മൈനോറിറ്റി/നോണ്‍മൈനോറിറ്റി മെഡിക്കല്‍ കോളേജുകളിലെ 2021- 22 വര്‍ഷത്തെ മെഡിക്കല്‍ പി.ജി. ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.വിശദമായ വിജ്ഞാപനവും പ്രവേശന പ്രോസ്‌പെക്ട്‌സും http://tnruhs.ap.nic.inല്‍ 'വാട്ട് ഈസ് ന്യൂ' എന്ന ലിങ്കില്‍ കിട്ടും. 

പി.ജി. ഡിപ്ലോമ ഇന്‍ ഡെവലപ്‌മെന്റല്‍ ന്യൂറോളജി, അഡോളസെന്റ് പീഡിയാട്രിക്‌സ്

കേരള സര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററുമായി സഹകരിച്ചു നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ ഡെവലപ്‌മെന്റല്‍ ന്യൂറോളജി (പി.ജി.ഡി.ഡി.എന്‍.), പി.ജി. ഡിപ്ലോമ ഇന്‍ അഡോളസെന്റ് പീഡിയാട്രിക്‌സ് (പി.ജി.ഡി.എ.പി.) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.. കോഴ്‌സ് ഫീസ്: 25,000. www.keralauniverstiy.ac.inല്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോറം ബന്ധപ്പെട്ട രേഖകള്‍ സഹിതം ജനുവരി 31നുമുമ്പ് ഡയറക്ടര്‍, സി.എ.സി.ഇ.ഇ., യൂണിവേഴ്‌സിറ്റി ഓഫ് കേരള, സ്റ്റുഡന്റ്‌സ് സെന്റര്‍ കാമ്പസ്, പി.എം.ജി. ജങ്ഷന്‍, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: 0471 2302523.

കുസാറ്റില്‍ നാനോ ഐക്കണ്‍ അന്താരാഷ്ട്ര സമ്മേളനം 11 മുതല്‍

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നാനോ ഐക്കൺ -2022 അന്താരാഷ്ട്ര സമ്മേളനം 11 മുതൽ 15 വരെ നടക്കും.  ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ മെറ്റീരിയൽസ് ആൻഡ്‌ ഡിവൈസസാണ്‌ സംഘാടകർ. യുഎസ്, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്‌, സൗത്ത് കൊറിയ, തയ്‌വാൻ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർ  അവരുടെ ഗവേഷണഫലങ്ങൾ അവതരിപ്പിക്കും.

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് 15 വരെ അപേക്ഷിക്കാം

പോസ്റ്റ്‌ മെട്രിക് സ്‌കോളർഷിപ് സ്കോളർഷിന് 15 വരെ അപേക്ഷിക്കാം. പോസ്റ്റ്‌ മെട്രിക് സ്‌കോളർഷിപ്ഫോർ മൈനോറിറ്റി സ്റ്റുഡന്റ്സ് സ്‌കീം, ഭിന്നശേഷി വിഭാഗക്കാർക്കുള്ള പോസ്റ്റ് മെട്രിക്, സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പുകൾ എന്നിവയ്ക്കുള്ള അപേക്ഷ അയക്കാനുള്ള സമയമാണ് 15 വരെ. സ്‌കോളർഷിപ്പിന്റെ മാനദണ്ഡങ്ങളും മറ്റ്  ബന്ധപ്പെട്ട വിവരങ്ങളും www.dcescholarship.kerala.gov.in എന്ന വെബ്സെെറ്റിൽ ലഭ്യമാണ്.  

CSIR UGC NET June 2021 : അപേക്ഷയിൽ തിരുത്തൽ വരുത്താൻ ഇപ്പോൾ അവസരം

CSIR UGC NET ജൂൺ 2021 പരീക്ഷയ്ക്കായുള്ള അപേക്ഷ സമർപ്പിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ഇപ്പോൾ അവസരമുണ്ട് (Csir Ugc Net June 2021 Application Correction). തിരുത്തലുകൾ വരുത്താൻ നാഷമൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ csir.nta.nic.in സന്ദർശിക്കുക. ജനുവരി 9 ആണ് ഇതിനുള്ള അവസാന തീയതി.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഫെബ്രുവരി 3 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജനുവരി 11 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം. (എഫ്.ഡി.പി) – (മേഴ്‌സിചാന്‍സ് – 2010, 2011 & 2012 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് (കരിയര്‍ റിലേറ്റഡ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ 2022 ജനുവരി 18 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ 2022 ജനുവരി 11 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ.മ്യൂസിക്, വീണ, വയലിന്‍, ഡാന്‍സ് (കേരളനടനം) എന്നീ പരീക്ഷകളുടെ പ്രാക്ടിക്കല്‍ 2022 ജനുവരി 10 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 ജനുവരി 12, 13 തീയതികളിലും എം.എസ്‌സി. കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ 2022 ജനുവരി 11 മുതല്‍ 20 വരെയും അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയര്‍ കെമിസ്ട്രി, സി.ബി.സി.എസ്.എസ്. ബി.എസ്‌സി. (2019 അഡ്മിഷന്‍ റെഗുലര്‍, 2018, 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ അഡീഷണല്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) എന്നീ പ്രോഗ്രാമുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 ജനുവരി 11 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.കോം. (സി.ബി.സി.എസ്.) ജനുവരി 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍2022 ജനുവരി 10 മുതല്‍ 12 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ./ബി.കോം./ബി.ബി.എ. ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2022 ജനുവരി 7, 10, 11 തീയതികളില്‍  ഹാജരാകേണ്ടതാണ്.

മാത്തമാറ്റിക്‌സ്, ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ – റിഫ്രഷര്‍ കോഴ്‌സ്

കേരളസര്‍വകലാശാലയിലെ യു.ജി.സി. ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ സര്‍വകലാശാല/കോളേജ് അദ്ധ്യാപകര്‍ക്കു വേണ്ടി 2022 ഫെബ്രുവരി 4 മുതല്‍ 17 വരെ നടത്തുന്ന മാത്തമാറ്റിക്‌സ്, 2022 ഫെബ്രുവരി 8 മുതല്‍ 21 വരെ നടത്തുന്ന ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ എന്നീ റിഫ്രഷര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

 എംജി സർവകലാശാല

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ എം.കോം (സി.എസ്.എസ്. – 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ ജനുവരി 21 ന് ആരംഭിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ്./എം.സി.ജെ/എം.എസ്.ഡബ്ല്യു/എം.റ്റി.എ/എം.എച്ച്.എം./എം.എം.എച്ച്, എം.റ്റി.റ്റി.എം. (സി.എസ്.എസ്. 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ ജനുവരി 21 ന് ആരംഭിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ്.സി. (സി.എസ്.എസ്. – 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ ജനുവരി 21 ന് ആരംഭിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ഓപ്പറേഷൻസ് റിസർച്ച് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റെഗുലർ/ സപ്ലിമെന്ററി/ ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (2019 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഓൺലൈനായി ജനുവരി 20 വരെ അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി (ഓണേഴ്‌സ്) – 2017 അഡ്മിഷൻ – റെഗുലർ / 2016 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 19 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സ്വീകരിക്കും.

2020 മാർച്ചിൽ നടന്ന നാലാം സമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. സൈബർ ഫോറൻസിക് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. – 2019 അഡ്മിഷൻ – റെഗുലർ /2018 അഡ്മിഷൻ – സപ്ലിമെന്ററി / എൽ.എൽ.ബി. (ത്രിവത്സരം) / 2013-2017 അഡ്മിഷൻ – സപ്ലിമെന്ററി / 2012 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ്/ 2011 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ് / 2011 ന് മുൻപുള്ള അഡ്മിഷൻ – തേർഡ് മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 20 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സ്വീകരിക്കും.

2021 ഒക്ടോബർ / നവംബർ മാസങ്ങളിൽ നടന്ന രണ്ട്, മൂന്ന് വർഷ ബി.എസ്.സി നേഴ്‌സിങ് (2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 20 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സ്വീകരിക്കും.

കാലിക്കറ്റ് സർവകലാശാല

ഇന്റഗ്രേറ്റഡ് പി.ജി. റാങ്കലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ പഠന വിഭാഗങ്ങളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രവേശനം വിഭാഗം വെബ്‌സൈറ്റില്‍ പ്രസി ദ്ധീകരിച്ചു. ഫിസിക്‌സ്, കെമിസ്ട്രി ജനുവരി 11-നും ബയോസയന്‍സ് 12-നും ഡവലപ്‌മെന്റ് സ്റ്റഡീസ് 14-നും സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ വെച്ച് പ്രവേശനം നടത്തും. വിദ്യാര്‍ത്ഥികള്‍ പഠനവകുപ്പുകകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പ്രവേശനം നേടേണ്ടതാണ്.

പി.എച്ച്.ഡി. പ്രവേശനം – ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തനുള്ള ചുരുക്കപ്പട്ടിക പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. യോഗ്യരായവര്‍ 21-നകം റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ്/സെന്ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. സീറ്റൊഴിവ് വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ – അപേക്ഷ നീട്ടി

2004 മുതല്‍ 2010 വരെ പ്രവേശനം ബി.ആര്‍ക്ക്. ഒന്ന് മുതല്‍ 10 വരെ സെമസ്റ്ററുകളില്‍ എല്ലാ അവസരങ്ങളും കഴിഞ്ഞവര്‍ക്കായി നടത്തുന്ന സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 20 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും 25-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. പരീക്ഷാ ഫീസ്, തീയതി തുടങ്ങി മറ്റു വിവരങ്ങള്‍ പീന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി. ക്ലാസ്സ്

കേരള പി.എസ്.സി. പ്ലസ് ടു ലെവല്‍ പ്രിലിമിനറി പരീക്ഷ പാസായി മെയിന്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ബ്യൂറോ നടത്തുന്ന ഒരു മാസത്തെ സൗജന്യ ഓണ്‍ലൈന്‍ ക്ലാസിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. . ഫോണ്‍ – 0494 2405540

എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എല്ലാ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0495 2761335, 9895843272, 8893280055 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ മാത്തമറ്റിക്‌സ് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഒക്‌ടോബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 17-ന് തുടങ്ങും.

പരീക്ഷാ ഫലം

ഏഴാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളുടെയും കമ്പ്യൂട്ടര്‍ സയന്‍സ് ഒഴികെയുള്ള നവംബര്‍ 2019 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല

പരീക്ഷാവിജ്ഞാപനം

2020 അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ ബി. എ./ ബി. എ. അഫ്സൽ ഉൽ ഉലമ/ ബി.കോം./ ബി. ബി. എ. റെഗുലർ (നവംബർ 2020) പരീക്ഷകൾക്ക് 07.01.2022 മുതൽ 15.01.2022 വരെ പിഴയില്ലാതെയും 18.01.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 21.01.2022 നകം സർവകലാശാലയിൽ (വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ) സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

12.01.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2021) പരീക്ഷകളുടെ ഹോൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാം. ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത ഹാൾടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണ്.

ടൈംടേബിൾ

11.01.2022 മുതൽ ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി./ ബി. പി. എഡ്. റെഗുലർ, മെയ് 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി നവംബർ 2020), അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (കോവിഡ് സ്പെഷ്യൽ നവംബർ 2019), ഒന്നാം സെമസ്റ്റർ എൽ.എൽ. എം. (റെഗുലർ – നവംബർ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മ പരിശോധനയ്ക്കും 18.01.2022 വരെ അപേക്ഷിക്കാം.

സർവ്വകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം എസ് സി ക്ലിനിക്കൽ & കൗൺസിലിംഗ് സൈക്കോളജി (റഗുലർ-നവംബർ 2020) പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 19.01.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.


0 comments: