2022, ഫെബ്രുവരി 3, വ്യാഴാഴ്‌ച

പിതാവ് മരണപ്പെട്ട കുട്ടികൾക്ക് UAE റെഡ്ക്രസൻറ് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

 

പിതാവ് മരണപ്പെട്ട 14 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് UAE റെഡ്ക്രസൻറ് നൽകുന്ന(മാസന്തോറും  2300 രൂപ )സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.മുക്കം മുസ്ലിം യത്തീംഖാനയുടെ ഹോം കെയർ യൂണിറ്റ് മുഖേന  4225 അനാഥമക്കൾക്ക് വീട്ടിൽ നിന്ന് പഠിക്കുവാൻ ഒരു കുട്ടിക്ക് മാസന്തോറും 2300 രൂപ എമിറേറ്റ്സ് റെഡ്ക്രസന്റ് ഗ്രാന്റ് ഇപ്പോൾ നൽകി വരുന്നുണ്ട് .അപേക്ഷ സമർപ്പിക്കുവാനുള്ള പ്രായപരിധി 14 വയസ് ആണ് .യോഗ്യരായ അപേക്ഷകർ  താഴെ പറയുന്ന രേഖകളുമായി മുക്കം ഓർഫനേജ് ഓഫീസിൽ ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചാൽ മതി.

എമിറേറ്റ്സ് റെഡ് ക്രസന്റ് അനാഥ സംരക്ഷണ അപേക്ഷസമർപ്പിക്കാൻ ആവശ്യമായ രേഖകൾ

  1.  കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്
  2. (അക്ഷയ സെന്ററിൽ നിന്ന് ലഭിക്കുന്ന ഇംഗ്ലീഷ് പ്രിന്റഡ് സർട്ടിഫിക്കറ്റ്)
  3.  പിതാവിന്റെ മരണ സർട്ടിഫിക്കറ്റ്
  4. (അക്ഷയ സെന്ററിൽ നിന്ന് ലഭിക്കുന്ന പ്രിന്റഡ് സർട്ടിഫിക്കറ്റ്)
  5. കുട്ടിയുടെയും രക്ഷിതാവിന്റെയും 1 കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ 
  6. രക്ഷിതാവിന്റെ ആധാർ കാർഡ് കോപ്പി
  7. കുട്ടിയുടെ ഫുൾ സൈസ് ഫോട്ടോ ഒരു കോപ്പി (6x4 സൈസ്)
  8. സ്കൂളിലെ അവസാന പരീക്ഷയുടെ മാർക്ക് ലിസ്റ്റ്
  9. ഉമ്മയല്ല രക്ഷിതാവ് എങ്കിൽ രക്ഷിതാവും കുട്ടിയുമായുള്ള ബന്ധം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്
  10. കുട്ടിയുടെ ആധാർ കോപ്പി
  11. മഹല്ലിന്റെ കത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഫോൺ നമ്പർ സഹിതം)

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലും പിതാവിന്റെ മരണ സർട്ടിഫിക്കറ്റിലും പിതാവിന്റെ പേര് ഒന്നുതന്നെ എന്ന് ഉറപ്പ് വരുത്തുക. അക്ഷര വ്യത്യാസം പാടില്ല.അപേക്ഷ നൽകുന്നതിന് മുമ്പായി കേരളത്തിലെ മറ്റു റെഡ് ക്രസന്റ് ഏജൻസികളിൽ അപേക്ഷ നൽകിയിട്ടില്ല എന്ന് ഉറപ്പ് വരുത്തുക. അത്തരം അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.കൂടുതൽ വിവരങ്ങൾക്കു താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടുക 

പ്രസിഡന്റ്

വി.ഉമർകോയ ഹാജി 

ജനറൽ സെക്രട്ടറി

വി. ഇ. മോയിഹാജി  

സെന്റർ മാനേജർ

മരക്കാർ മാസ്റ്റർ 

ഫോൺ നമ്പർ  

0495 2297522, 

8547177172 

9746995303


0 comments: