2022, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

17 വർഷങ്ങൾക്കു ശേഷം സംസ്ഥാനത്തെ ഹയര്‍ സെക്കൻഡറി പരീക്ഷ മാനുവല്‍ പുതുക്കി

 സംസ്ഥാനത്തെ പുതിയ ഹയര്‍ സെക്കൻഡറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചു. റീ വാല്യുവേഷന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകള്‍ ഇരട്ട മുല്യനിര്‍ണയത്തിന് വിധേയമാക്കും.പ്രായോഗിക പരീക്ഷകള്‍ കുറ്റമറ്റതാക്കാന്‍ നിരീക്ഷണ സ്‌ക്വാഡ് രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.2005ല്‍ തയ്യാറാക്കിയ ഹയര്‍സെക്കണ്ടറി പരീക്ഷ മാനുവലാണ് കാലോചിതമായ മാറ്റങ്ങളോടെ പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചത്.റീ വാലുവേഷന്‍ സംബന്ധിച്ച് സമഗ്രമായ മാറ്റം വരുത്തിയിട്ടുണ്ട്. പുനര്മൂല്യ നിര്‍ണയത്തിന് വിധേയമാക്കുന്ന ഉത്തരക്കടലാസുകളില്‍ 10 ശതമാനം മാര്‍ക്കില്‍ താഴെയാണ് ലഭിക്കുന്നതെങ്കില്‍ ഇരട്ടമൂല്യനിര്‍ണയത്തിന്റെ ശരാശരിയെടുക്കും.

പരമാവധി മാര്‍ക്കിറെ 10 ശതമാനത്തില്‍ കൂടുതല്‍ വ്യത്യാസം വന്നാല്‍ മൂന്നാമതും മൂല്യ നിര്‍ണയത്തിന് വിധേയമാക്കും .അതില്‍ ലഭിക്കുന്ന സ്‌കോറും, ഇരട്ട മൂല്യ നിര്‍ണയത്തിലെ സ്‌കോറിന്റേയും ശരാശരി നല്‍കും.പുനര്‍ മൂല്യനിര്‍ണയത്തില്‍ ആദ്യം ലഭിച്ച മാര്‍ക്കിനേക്കാല്‍ കുറവാണെങ്കില്‍ ,ആദ്യം ലഭിച്ചത് നിലനിര്‍ത്തും.

ഹയര്‍സെക്കണ്ടറി പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് അധ്യാപകരുടെ പൂള്‍ രൂപീകരിക്കും.പരീക്ഷക്കു ശേശം ചോദ്യപേപ്പറും ഉത്തരസൂചികയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. രണ്ടാംവര്‍ഷ തിയറി പരീക്ഷ എഴുതിയവിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും സാഹചര്യത്തില്‍ പ്രായോഗിക പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നാല്‍, സേ പരീക്ഷയില്‍ പ്രായോഗിക പരീക്ഷ മാത്രമായി എഴുതാന്‍ അനുവദിക്കും.

പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തും, മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്നതിന്റെ കാലവധി രണ്ട വര്‍ഷത്തില്‍ ഒരുവര്‍ഷമായി കുറച്ചു.ഹയര്‍സെക്കണ്ടറി പരീക്ഷ മാനുവല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനൊപ്പം, പകര്‍പ്പ് എല്ലാ സ്‌കൂളുകള്‍ക്കും ലഭ്യമാക്കും


0 comments: