പ്രചരിക്കുന്ന വ്യാജ പരീക്ഷ തീയതി പട്ടികയ്ക്കെതിരെ സി.ബി.എസ്.സി
സി.ബി.എസ്.സിയുടേതെന്ന പേരില്‍ സാമുഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരീക്ഷ തീയതി പട്ടിക വ്യാജം.ഇതിനെതിരെ സി.ബി.എസ്.സി നോട്ടീസ് നല്‍കി. പത്ത്, പ്ലസ്ടു ക്ലാസുകളിലെ ടേം 2 ബോര്‍ഡ് പരീക്ഷ ഡേറ്റ് ഷീറ്റ് എന്ന പേരിലാണ് വാര്‍ത്ത പ്രചരിക്കുന്നത്.വ്യാജ ടൈംടേബിള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സി.ബി.എസ്.സി ട്വിറ്ററില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്
ഓൾ ഇന്ത്യ മെഡിക്കൽ യുജി : സമയക്രമം വീണ്ടും മാറ്റി ; വിദ്യാർഥികൾ മുൾമുനയിൽ
ഓൾ ഇന്ത്യ മെഡിക്കൽ യുജി 2021-22 ആദ്യ റൗണ്ട് കൗൺസലിങ്ങിന്റെ സമയക്രമം വീണ്ടും പരിഷ്കരിച്ചതായി എംസിസി അറിയിച്ചു. അതനുസരിച്ച് ഇന്നു രാവിലെ 10 മുതൽ അലോട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്ത്,റിപ്പോർട്ടിങ് തുടങ്ങാം. ഇന്നലെ അലോട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്തവർ, അതുപേക്ഷിച്ച് പുതിയത് ഡൗൺലോഡ് ചെയ്തവർ, അതുപേക്ഷിച്ച് പുതിയത് ഡൗൺലോഡ് ചെയ്യണം. അലോട്മെന്റ് ഫലവും ഇന്നലെ വൈകിട്ട് വീണ്ടും പരിഷ്കരിച്ചതിനാൽ അതും വീണ്ടും ഡൗൺലോഡ് ചെയ്യണം.അലോട്മെന്റ് ഫലം പ്രസിദ്ധപ്പെടുത്തിയത് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ്. ചുരുക്കം ചിലർക്ക് അലോട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞു. പക്ഷേ, വൈകാതെ ആ സൗകര്യം പിൻവലിച്ചു.
ഗേറ്റ് 2022 മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
ഈ വര്‍ഷത്തെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് എക്‌സാം (ഗേറ്റ്) മാറ്റിവയ്ക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പരീക്ഷ ഫെബ്രുവരി അഞ്ച്, ആറ്, 12, 13 തീയതികളില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ നടത്തും.കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണു പരീക്ഷ മാറ്റിവയ്ക്കണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പരീക്ഷ ആരംഭിക്കുന്നതിനു 48 മണിക്കൂര്‍ മുമ്പ് ഹര്‍ജികളില്‍ എന്തെങ്കിലും നടപടിയെടുക്കുന്നത് അനിശ്ചിതത്വത്തിലേക്കു നയിക്കുമെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ട്യൂഷന്‍ ഫീസില്ല. പ്രതിമാസ ഫെലോഷിപ്പോടെ റോഹ്തക് ഐ.ഐ.എമ്മില്‍ ഗവേഷണം
റോഹ്തക്കിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഫുള്‍ടൈം പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.നാലുവര്‍ഷത്തെ പ്രോഗ്രാമാണ്. ട്യൂഷന്‍ ഫീസില്ല. പ്രതിമാസ ഫെലോഷിപ്പ്, കണ്ടിന്‍ജന്‍സി ഗ്രാന്റ് എന്നിവ ലഭിക്കും. അപേക്ഷ https://admission.iimrohtak.ac.in/dpm/ വഴി നല്‍കണം.
എ.ഐ.സി.ടി.ഇ. പി.ജി. സ്‌കോളര്‍ഷിപ്പ്; മാസം 12,400 രൂപ
ഗേറ്റ്/ജിപാറ്റ്/സീഡ് യോഗ്യതയോടെ ബന്ധപ്പെട്ട മേഖലയില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനം നേടിയവര്‍ക്ക് അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സിലിന്റെ പി.ജി. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. രണ്ടുവര്‍ഷത്തേക്ക് മാസം 12,400 രൂപ നിരക്കില്‍ സ്‌കോളര്‍ഷിപ്പ് കിട്ടും.പ്രവേശനസമയത്ത് സാധുവായ ഗേറ്റ്/ജിപാറ്റ്/സീഡ് സ്‌കോര്‍ ഉണ്ടായിരിക്കണം. ഡ്യുവല്‍ ഡിഗ്രി ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ അന്തിമവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 10-ല്‍ എട്ടോ കൂടുതലോ സി.ജി.പി.എ. വേണം.വിദ്യാര്‍ഥികള്‍ ഫെബ്രുവരി 28-നകം https://pgscholarship.aicte-india.org-ല്‍ അപേക്ഷ നല്‍കണം.
പരീക്ഷാ ഫലം പ്രഖ്യാപിച്ചു
2020 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഹിന്ദി (പ്രൈവറ്റ് പഠനം – (റെഗുലർ / സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 2015 അഡ്മിഷൻ മുതലുള്ളവർക്ക് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡ്മിഷനു മുൻപുള്ളവർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ളവർ യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് അപേക്ഷകൾ ഫെബ്രുവരി 18 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നൽകണം.
പരീക്ഷാ ഫലം
2020 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഹിന്ദി (പ്രൈവറ്റ് പഠനം – (റെഗുലർ / സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
സ്‌പോട്ട് അഡ്മിഷൻ
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ നടക്കുന്ന ഫൈബർ റീഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക്ക് സർട്ടിഫിക്കറ്റ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഫെബ്രുവരി നാലിനു രാവിലെ 11ന് പോളിടെക്‌നിക്കിൽ നടക്കും.താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റ്, റ്റി സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2360391
സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് ഇന്നു മുതൽ അപേക്ഷിക്കാം
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നടത്തുന്ന സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) പ്രിലിമിനറി പരീക്ഷകൾക്കുള്ള അപേക്ഷാ പ്രക്രിയ ഇന്ന് ആരംഭിക്കും. അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22 ആണ്.ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം . അയക്കേണ്ട വിലാസം upsconline.nic.in. റിക്രൂട്ട്‌മെന്റ് പ്രിലിമിനറി പരീക്ഷകൾ 2022 ജൂൺ 5-ന് നടത്തും. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത.
ഇന്ത്യൻ സർവ്വകലാശാലകൾക്ക് വിദേശത്തും ക്യാമ്പസ്; ഉന്നതതല സമിതി രൂപീകരിച്ചു
വിദേശത്തേക്കു കൂടി ഇന്ത്യൻ സർവ്വകലാശാലകൾ വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. ഇന്ത്യൻ സർവകലാശാലകൾക്ക് വിദേശത്ത് കാമ്പസുകൾ തുറക്കുന്നതിനെ കുറിച്ച് പഠിക്കാൻ രൂപരേഖ തയ്യാറാക്കാനായി ഉന്നതതല സമിതിക്ക് കേന്ദ്രം രൂപം നൽകി. ഏഴ് ഐഐടികളുടെ ഡയറക്ടർമാരും നാല് കേന്ദ്ര സർവകലാശാലകളുടെ വൈസ് ചാൻസലർമാരും അടങ്ങുന്ന 16 അംഗ സമിതിയാണ് ഇതിനായി സർക്കാർ നിയോഗിച്ചിട്ടുള്ളത്.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 മെയ് മാസം നടത്തിയ നാലാം സെമസ്റ്റര്‍ എം.എ.എസ്.എല്‍.പി (സി.ബി.സി.എസ്.എസ് സ്ട്രീം) ഡിഗ്രി പരീക്ഷയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് 2022 ഫെബ്രുവരി 11 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല ബി. കോം (എസ്.ഡി.ഇ) മൂന്നാം സെമസ്റ്റര്‍ ഒക്ടോബര്‍ 2020, അഞ്ചാം സെമസ്റ്റര്‍ ഏപ്രില്‍ 2021, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി ബി.കോം റീവാല്യുവേഷന്‍ സെക്ഷനില്‍ ഫെബ്രുവരി 4 മുതല്‍ 8 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.
എംജി സർവകലാശാല
അപേക്ഷാ തീയതി
2011 – 2016 ബാച്ച് ബി.ആർക്ക് വിദ്യാർത്ഥികളുടെ ഏഴ്, എട്ട് സെമസ്റ്റർ സപ്ലിമെൻററി പരീക്ഷയ്ക്കുള്ള അപേക്ഷ പിഴയില്ലാതെ ഫെബ്രുവരി ഏഴ് വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി എട്ടിനും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി ഒൻപതിനും സ്വീകരിക്കും.
പരീക്ഷാ ഫലം
2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. എക്കണോമിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ) (റെഗുലർ / സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് / പ്രൈവറ്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
2021 ജൂലൈയിൽ മഹാത്മാഗാന്ധി സർവ്വകലാശാല – സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (കോൺസ്റ്റിറ്റ്യൂഷണൽ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് ലോ), എൽ.എൽ.എം. (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ്) (ലോ ഫാക്കൽറ്റി – സി.എസ്.എസ്. – 2020-21 ബാച്ച് – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
2022 ജനുവരിയിൽ സ്‌കൂൾ ഓഫ് ബയോസയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ബയോസയൻസസ് (2019 അഡ്മിഷൻ – സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
കാലിക്കറ്റ് സർവകലാശാല
ഹാള്‍ടിക്കറ്റ്
അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.കോം പ്രൊഫഷണല്‍, ബി.കോം. ഓണേഴ്‌സ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പി.ആര്‍. 164/2022
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും നവംബര്‍ 2020 റഗുലര്‍ പരീക്ഷയും 14-ന് തുടങ്ങും.
അഞ്ചാം സെമസ്റ്റര്‍ ഓപ്പണ്‍ കോഴ്‌സുകളുടെ നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 5-ന് തുടങ്ങും.
ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) പത്താം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് തുടങ്ങും.
കണ്ണൂർ സർവകലാശാല
സമ്പർക്ക ക്ലാസുകൾ
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 ഫെബ്രുവരി 05 നു (Saturday -10 am to 4 pm ) എസ് എൻ കോളേജ് കണ്ണൂർ, സെൻറ് ജോസഫ്സ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, എൻ എ എസ് കോളേജ് കാഞ്ഞങ്ങാട് എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തുന്നു. വിശദാംശങ്ങൾക്കായി സർവകലാശാല വെബ് സൈറ്റ് സന്ദർശിക്കുക.
പുനഃക്രമീകരിച്ച പരീക്ഷകൾ
01.02.2022, 03.02.2022 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി. ജി. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2021 പരീക്ഷകൾ യഥാക്രമം 14.02.2022, 16.02.2022 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തിൽ മാറ്റമില്ല.
പരീക്ഷാഫലം
ഒന്നും മൂന്നും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 11.02.2022 വരെ അപേക്ഷിക്കാം.
ഇന്റേണൽ മാർക്ക്
മൂന്നാം സെമസ്റ്റർ ബി. എഡ്. (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 03.02.2022 മുതൽ 07.02.2022 വരെ സമർപ്പിക്കാം.
പുനർമൂല്യനിർണയഫലം
മുന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. സി. എ., ബി. എസ് സി., ബി. ബി. എ. (മാർച്ച് 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. മൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണ്ണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും. ഗ്രേഡ് / ഗ്രേഡ് പോയിന്റ് മാറ്റമുള്ളപക്ഷം വിദ്യാർഥികൾ റിസൾട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും മാർക്‌ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കണം.
പ്രായോഗിക/വാചാ പരീക്ഷ
രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ എം. എ. അറബിക് (ജൂൺ 2021) പ്രയോഗിക/ വാചാ പരീക്ഷകൾ 09.02.2022, 10.02.2022, 14.02.2022 തീയതികളിൽ താവക്കര ക്യാംപസിലെ യു. ജി. സി. എച്ച്. ആർ. ഡി. സി. സെന്ററിൽ വച്ച് നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
0 comments: