2022, ഫെബ്രുവരി 19, ശനിയാഴ്‌ച

എൻട്രൻസ് പരിശീലനത്തിന് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം

 

പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്ലസ്ടു കഴിഞ്ഞ  വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരിശീലനത്തിനുള്ള ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 

യോഗ്യത 

  • 2021ൽ പ്ലസ് ടു പാസായ വിദ്യാർത്ഥികളിൽ കെമിസ്ട്രി, ഫിസിക്സ് , ബയോളജി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയവർ
  • കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയരുത്

അപേക്ഷ സമർപ്പിക്കുന്നതെങ്ങനെ ?

യോഗ്യതയുള്ള വിദ്യാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം അസൽ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, പ്ലസ് ടു മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, സ്ഥാപനത്തിൽ ഫീസ് അടച്ചതിന്റെ അസൽ രശീത് സഹിതം ബ്ലോക്ക് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് ഫെബ്രുവരി28 ന് വൈകീട്ട് 5 മണിക്ക് മുമ്പ് സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്  ബ്ലോക്ക് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും ബന്ധപ്പെടാം. ഫോൺ: 04994 256162

0 comments: