2022, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ;മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ ധനസഹായം രണ്ട് ലക്ഷം രൂപ

 


പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ ധനസഹായം രണ്ട് ലക്ഷം രൂപയും ലഭിക്കും.കൂടാതെ സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാലും രണ്ട് ലക്ഷം രൂപ  നഷ്ടപരിഹാരം അനുവദിക്കും.ഇതിനായിബന്ധപ്പെട്ട ചികിത്സാ ബില്ലുകളും രേഖകളും ഫോൺ നമ്പറും സഹിതം അക്ഷയ കേന്ദ്രം വഴിയാണ് അപേക്ഷിക്കേണ്ടത്.

സർക്കാർ ഉത്തരവ് നമ്പർ: 17/2018 (വനം) തീയതി. 5.4.2018 പ്രകാരം വന്യജീവി ആക്രമണം മൂലം((ഈ ഉത്തരവിന്‍റെ പരിധിയില്‍ തന്നെയാണ് പാമ്പ് കടിയും വരിക) പരിക്കേറ്റയാൾക്ക് ചികിത്സയ്ക്ക് ചെലവായ തുക, പരമാവധി ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം അനുവദിക്കുന്നതാണ് (പട്ടിക വർഗത്തിൽപെട്ടവർക്ക് ഉയർന്ന തുക പരിധിയില്ല). സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ വരെയും നഷ്ടപരിഹാരം അനുവദിക്കും.ചികിത്സ നടത്തിയ രജിസ്റ്റേർഡ് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.

 അപേക്ഷ സമർപ്പിക്കുന്ന തീയതി വരെ ഉള്ള ബില്ലുകൾ, ആശുപത്രിയിൽ പോകാൻ ഉപയോഗിച്ച് വണ്ടിയുടെ ട്രിപ്പ് ഷീറ്റ്  എന്നിവയും പരിക്കേറ്റയാളുടെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ്, ഡിസ്ചാർജ് സമ്മതി, പാമ്പ്  കടിച്ചതാണെന്നുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെയാണ് അപേക്ഷ നൽകേണ്ടത്.എല്ലാ ബില്ലിലും ചികിത്സിച്ച ഡോക്ടറുടെ ഒപ്പും സീലും വേണം.പട്ടിക വർഗത്തിൽ പെട്ടവരാണ് എങ്കിൽ ഡിസ്ചാർജ് സമ്മറിയിൽ  പറഞ്ഞിരിക്കുന്ന ദിവസങ്ങൾക്ക് തൊഴിൽ ദിന നഷ്ടപരിഹാരവും ലഭിക്കും.ഫോൺ നമ്പർ കൃത്യമായി രേഖപ്പെടുത്താൻ മറക്കരുത്.പിന്നീട് എല്ലാ ബില്ലുകളുടെയും ഒർജിനൽ കോപ്പി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ  സമർപ്പിക്കേണ്ടി വരും.പാമ്പ് കടിയേറ്റ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ ധനസഹായം രണ്ട് ലക്ഷം രൂപ വരേയും ലഭിക്കുന്നതാണ്.

 


0 comments: