2022, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിനായി ജനങ്ങളുടെ നെട്ടോട്ടം; പിഴയില്‍ വിട്ടുവീഴ്ചയില്ലാതെ എം.വി.ഡി

 സംസ്ഥാനത്ത് പെട്രോള്‍, സി.എന്‍.ജി., എല്‍.പി.ജി. ഇന്ധനത്തിലോടുന്ന നാലുചക്രവാഹന ഉടമകള്‍ പുകപരിശോധനാസര്‍ട്ടിഫിക്കറ്റിനായി നെട്ടോട്ടത്തില്‍. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നിര്‍ബന്ധമാക്കിയ 'ലാംഡ' ടെസ്റ്റ് നടത്താന്‍ പുകപരിശോധനാകേന്ദ്രങ്ങളില്‍ ഗുണമേന്മയുള്ള യന്ത്രങ്ങളില്ലാത്തതാണ് പ്രശ്‌നം.

ഈമാസം എട്ടിന് കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്‌സൈറ്റില്‍ വരുത്തിയ മാനദണ്ഡപ്രകാരം ബി.എസ്.-4 വാഹനങ്ങള്‍ക്കും 'ലാംഡ' ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു.. ബി.എസ്.-6 വാഹനങ്ങള്‍ക്ക് ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്പതിന് ഇത് നിര്‍ബന്ധമാക്കിയിരുന്നു. 

പലരും ലക്ഷങ്ങള്‍ മുടക്കി നേരത്തേ മെഷീനുകള്‍ വാങ്ങിയിട്ടുണ്ട്.പരിശോധനാഫലം ശരിയല്ലാത്തതുകൊണ്ട് പലരും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. പുകപരിശോധനായന്ത്രങ്ങള്‍ക്ക് നിലവാരമില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയുംചെയ്തു

0 comments: