2022, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

(FEBRUARY 25)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

1-12 ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണം: കരിക്കുലം കമ്മിറ്റിക്ക് രൂപമായി

പത്തുവർഷത്തിനുശേഷം സംസ്ഥാന സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിലേക്ക് സർക്കാർ കടക്കുന്നു. ഇതിനു മുന്നോടിയായി സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗങ്ങളുടെ പട്ടികയ്ക്ക് വിദ്യാഭ്യാസവകുപ്പ് രൂപംനൽകി. നയപരമായ കാര്യമായതിനാൽ സി.പി.എം. സംസ്ഥാന നേതൃത്വവും പട്ടിക പരിശോധിച്ച് അംഗീകരിച്ചു. കമ്മിറ്റി രൂപവത്കരിച്ചുള്ള ഉത്തരവ് ഉടനിറങ്ങും. ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസിലെ പാഠ്യപദ്ധതിയാണ് പരിഷ്കരിക്കുക.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽപോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഗാർമെന്റ്‌ മേക്കിംഗ് ആൻഡ് ഡിസൈനിംഗ്, മൊബൈൽ ഫോൺ ടെക്‌നോളജി (ആൻഡ്രോയിഡ്), ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് (ഡി.റ്റി.പ്പി), ഓട്ടോകാഡ് എന്നീ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 0471-2360611, 8075289889, 9495830907.

 കേരള സർവകലാശാലയിൽ സൈക്കളോജിക്കൽ കൗൺസലിങ് പഠിക്കാം

കേരള സർവകലാശാലയിലെ സൈക്കോളജി വകുപ്പ് നടപ്പാക്കുന്ന 12 മാസത്തെ പിജി ഡിപ്ലോമ ഇൻ സൈക്കളോജിക്കൽ കൗൺസലിങ്പ്രവേശനത്തിന് നിർദിഷ്ട ഫോമിൽ, 100 രൂപയുടെ ഡ്രാഫ്റ്റ് സഹിതം The Director, Center for Geriatric Studiees, Department of Psychology, University of Kerala, Kariavattom Campus, Thiruvananthapuram-695581 (മൊബൈൽ 9447221421) എന്ന വിലാസത്തിൽ 28ന് അകം അപേക്ഷിക്കണം. Center for Geriatric Studies എന്ന പേരിൽ  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്യവട്ടം ശാഖയിൽ മാറാവുന്ന വിധം വേണം ഡ്രാഫ്റ്റ്.വെബ്സൈറ്റ്: www.keralauniversity.ac.in 

ഗ്രേസ് മാർക്ക് പ്രത്യേകം രേഖപ്പെടുത്തും; 90 ശതമാനത്തിന് മുകളിൽ ഇനി ഗ്രേസ് മാർക്കില്ല

കേരള സിലബസിൽ പൊതു പരീക്ഷയെഴുതുന്നവരുടെ ഗ്രേസ് മാർക്ക് സർട്ടിഫിക്കറ്റിൽ ഇനി തിയറി മാർക്കിനൊപ്പം ചേർക്കാതെ പ്രത്യേകം രേഖപ്പെടുത്തും.എ പ്ലസിന് അർഹമായ 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ച വിദ്യാർഥിക്ക് ഗ്രേസ് മാർക്ക് നൽകുകയുമില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2022ലെ ഹയർ സെക്കൻഡറി പരീക്ഷ മാന്വലിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിയന്ത്രണങ്ങളില്ലാതെ ഗ്രേസ് മാർക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള ഹരജി സർക്കാറിന്‍റെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ ഹൈകോടതി തീർപ്പാക്കി.

ബിരുദ വിദ്യാർഥികൾക്ക്​ ഇനി 'ദുരന്ത'പഠനവും

പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും മ​ഹാ​മാ​രി​ക​ളും തു​ട​ർ​ക്ക​ഥ​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത ല​ഘൂ​ക​ര​ണ​വും നി​യ​ന്ത്ര​ണ​വും ബി​രു​ദ​ത​ല​ത​ല​ത്തി​ൽ പ​ഠി​പ്പി​ക്കാ​നാ​യി യു.​ജി.​സി ക​രി​ക്കു​ലം പു​റ​ത്തി​റ​ക്കി. ഡി​സാ​സ്റ്റ​ർ റി​സ്​​ക്​ റി​ഡ​ക്ഷ​ൻ മാ​നേ​ജ്​​മെ​ന്‍റ്​ എ​ന്ന പേ​രി​ൽ ഒ​രു വ​ർ​ഷ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ.ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ – 2016 അഡ്മിഷന്‍ ആന്വല്‍ സ്‌കീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 8 വരെ അപേക്ഷിക്കാം. 

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളശര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ ഫെബ്രുവരി 2022 വിജ്ഞാപന പ്രകാരമുളള ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എല്‍.ഐ.എസ്‌സി. (എസ്.ഡി.ഇ. – റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷന്‍) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 3 ന് ആരംഭിക്കുന്ന നാല്, ആറ് സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. സ്‌പെഷ്യല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല മാര്‍ച്ച് 2022 ന് നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. (2020 അഡ്മിഷന്‍) റെഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ മാര്‍ച്ച് 4 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 8 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി

2021 മാർച്ചിൽ നടന്ന ഒന്ന് മുതൽ ആറ് വരെ സെമസ്റ്റർ ബി.സി.എ. (അദാലത്ത് – 2018 സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ മാർച്ച് മൂന്നിന് കോന്നി, എസ്.എ.എസ്. എസ്.എൻ.ഡി.പി. യോഗം കോളേജിൽ നടക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഒന്ന്, നാല് വർഷ ബി.എഫ്.എ. മാർച്ച് – 2022 ന്റെ പ്രായോഗിക പരീക്ഷകൾ മാർച്ച് രണ്ട് മുതൽ 26 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ആഗസ്റ്റിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ – എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ – റെഗുലർ / 2016 അഡ്മിഷൻ – സപ്ലിമെന്ററി ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച രേഖകൾ സഹിതം മാർച്ച് 14 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം’.

2021 ജൂലൈ മാസത്തിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എ. / ബി.എസ്.സി. / ബി.കോം. (സി.ബി.സി.എസ്. – മോഡൽ I, II, III – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് മാർച്ച് 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2012 പ്രവേശനം 1, 2, 4, 6, 8 സെമസ്റ്ററുകള്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക് എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. മാര്‍ച്ച് 5-ന് മുമ്പായി അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 8-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷ, രജിസ്‌ട്രേഷന്‍ ഫീസുകളെക്കുറിച്ചുള്ള വിവരങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. എപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാര്‍ച്ച് 4-ന് തുടങ്ങും.

പുനഃപരീക്ഷ

എസ്.ഡി.ഇ., റഗുലര്‍ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2020 പരീക്ഷയുടെ പുനഃപരീക്ഷ മാര്‍ച്ച് 4-ന് നടക്കും. പുനഃപരീക്ഷക്ക് ഹാജരാകേണ്ടവരുടെ വിവരങ്ങളും കേന്ദ്രവും സമയവും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. സംസ്‌കൃത സാഹിത്യ (സ്‌പെഷ്യല്‍), സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍), ഇംഗ്ലീഷ് നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 14 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 16 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

നാലാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 8 വരെയും 170 രൂപ പിഴയോടെ 10 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കോവിഡ് പ്രത്യേക പരീക്ഷ

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2018 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷയുടെ കോവിഡ് പ്രത്യേക പരീക്ഷ ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കൊപ്പം മാര്‍ച്ച് 4-ന് തുടങ്ങും. പരീക്ഷക്ക് യോഗ്യരായവരുടെ പട്ടികയും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

 കണ്ണൂർ സർവകലാശാല

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ തളാപ്പിലുള്ള ഹൃദയാരാം കമ്മ്യൂണിറ്റി കോളജ് ഓഫ് കൌൺസിലിംഗിലെ 2022-23 അധ്യയന വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൌൺസലിംഗ് സൈക്കോളജി (പി.ജി.ഡി.സി.പി- പാർടൈം) കോഴ്സിലേക്ക് യോഗ്യരായ വിദ്യാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മർക്കോടെ ബിരുദമാണ് യോഗ്യത. അവസാന തീയതി 2022 മാർച്ച് 15. കൂടുതൽ വിവരങ്ങൾ സർവലാശാലാ വെബ്സൈറ്റിൽ.

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 മാർച്ച് 01 ന് (ചൊവ്വ -10 am to 4 pm ) സെൻറ് ജോസഫ്സ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

ഇന്റേണൽ മാർക്ക്

അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 26.02.2022 മുതൽ 07.03.2022 വരെ ഓൺലൈനായി സമർപ്പിക്കാം. സാക്ഷ്യപ്പെടുത്തിയ പ്രിന്റൌട്ട് 14.03.2022 നകം സർവകലാശാലയിൽ എത്തിക്കണം.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി. എ., ബി. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷമപരിശോധനക്കും 09.03.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

0 comments: