2022, ഫെബ്രുവരി 16, ബുധനാഴ്‌ച

ഒരു ലക്ഷം യുഎസ് ഡോളർ വരെ ലഭിക്കുന്ന സ്കോളർഷിപ്പുകൾ; അപേക്ഷിക്കാം മാർച്ച് 30 വരെ                                                                                                                                                                      വിദേശ ഉപരിപഠനത്തിനും സാമൂഹിക സേവനത്തിനും സാമ്പത്തികസഹായം നൽകുന്നു.  

എ) ഇൻലാക്‌സ് സ്‌കോളർഷിപ്പുകൾ (ഒരു ലക്ഷം യുഎസ് ഡോളർ വരെ)

ബിസിനസ് & ഫിനാൻസ്, കംപ്യൂട്ടർ സയൻസ്, എൻജിനീയറിങ്, ഫാഷൻ ഡിസൈൻ, ഹോസ്പിറ്റാലിറ്റി & ടൂറിസം, മാനേജ്മെന്റ്, മെഡിസിൻ / ഡെന്റിസ്ട്രി / ബന്ധപ്പെട്ട വിഷയങ്ങൾ, സംഗീതം, പബ്ലിക് ഹെൽത്ത് തുടങ്ങിയവയൊഴികെ വിഷയങ്ങളിൽ വിദേശത്ത് മാസ്റ്റേഴ്സ്, എംഫിൽ, പിഎച്ച്ഡി പഠനത്തിന് സഹായം. അപേക്ഷ മാർച്ച് 30 വരെ.

ബി) ഇൻലാക്‌സ് ഫെലോഷിപ്സ് ഫോർ സോഷ്യൽ എൻഗേജ്മെന്റ്

സാമൂഹികക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനത്തിനാണു സഹായം. 30 വയസ്സു തികയാത്ത ബിരുദധാരികൾക്കും 3 വർഷത്തെ സേവനപരിചയമുള്ള 35 തികയാത്തവർക്കും 2 വർഷത്തേക്കു സഹായം ലഭിക്കും. 

കൂടുതൽ വിവരങ്ങൾക്ക് inlaksfoundation.org

0 comments: