2022, ഫെബ്രുവരി 28, തിങ്കളാഴ്‌ച

(FEBRUARY 28)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 പ്ലസ്​ വണ്‍ പരീക്ഷ അടുത്ത അധ്യയന വര്‍ഷത്തേക്ക്​ നീളും

ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് നീളും. ജൂണ്‍ അവസാനം പരീക്ഷ നടത്താനാണ് ആലോചന.പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് സമാന രീതിയില്‍ ഫോക്കസ് ഏരിയ നിശ്ചയിച്ച്‌ പരീക്ഷ നടത്താനാണ് ശിപാര്‍ശയെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. എങ്കിലും പ്ലസ് വണ്‍ പരീക്ഷക്കുള്ള കരട് ഫോക്കസ് ഏരിയ ആഴ്ചകള്‍ക്ക് മുമ്ബ് എസ്.സി.ഇ.ആര്‍.ടി തയാറാക്കി നല്‍കിയിട്ടുണ്ട്.

വേനലവധിക്കാലം പതിവുപോലെ രണ്ടുമാസം 

അഞ്ചു മുതല്‍ ഒന്‍പതു വരെ ക്‌ളാസുകാര്‍ക്ക് ഏപ്രിലില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച വാര്‍ഷിക പരീക്ഷ മാര്‍ച്ചില്‍ത്തന്നെ നടത്തും.ഇതോടെ, വേനലവധിക്കാലം പതിവുപോലെ രണ്ടുമാസം തികച്ച്‌ ലഭിക്കും.മാര്‍ച്ച്‌ 31 മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എസ്.എസ്.എല്‍.സി, പ്‌ളസ് ടു പരീക്ഷകള്‍ നടത്തേണ്ടതിനാല്‍ മറ്റ് പരീക്ഷകള്‍ സാദ്ധ്യമല്ല. വിഷു, ഈസ്റ്റര്‍ അവധികളും വരുന്നുണ്ട്. ഇതാണ് കാരണം.

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി  സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ 2021 ൽ നടന്ന ഏഴാമത് ബാച്ചിന്റെ പ്രൊവിഷണൽ പരീകഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം നിയമസഭയുടെ വെബ്‌സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. ഫോൺ: 9496551719, 0471-2512662 / 2512453.

അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2021-22 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് എസ്.സി/ എസ്.ടി സ്‌പെഷ്യൽ അലോട്ട്‌മെന്റിലേക്ക് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അടുത്ത സ്‌പെഷ്യൽ അലോട്ട്‌മെന്റിലേക്കുള്ള  രജിസ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും മാർച്ച് 4,5 തീയതികളിൽ ഓൺലൈനായി ചെയ്യാം. എല്ലാ വിഭാഗക്കാർക്കും അലോട്ട്‌മെന്റിൽ പങ്കെടുക്കാം. എൽ.ബി.എസ്സ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയവർ എൻ.ഒ.സി നിർബന്ധമായും ഓപ്ഷൻ സമർപ്പിക്കുമ്പോൾ അപ്‌ലോഡ് ചെയ്യണം.  കൂടുതൽ വിവരങ്ങൾക്ക്:  0471-2560363, 64.

ഡി.സി.എ അഡ്മിഷൻ

കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിച്ച ഡി.സി.എ (എസ്) കോഴ്‌സിനുള്ള അഡ്മിഷൻ തുടരുന്നു. താല്പര്യമുള്ളവർക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം: മാർച്ച് 10 വരെ ആശയങ്ങൾ സമർപ്പിക്കാം

വിദ്യാർഥികളിലെ നൂതന ആശയങ്ങളെ നാടിന്റെ വികസനത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ നടത്തുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ ആശയങ്ങൾ സമർപ്പിക്കാനുള്ള അവസാന തിയതി മാർച്ച് 10 വരെ നീട്ടി.ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 8000 ടീമുകൾക്ക് 25000 രൂപ വീതവും അതിൽ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന 2000 ടീമുകൾക്ക് 50000 രൂപ വീതവും ലഭിക്കും. മൂന്നാം ഘട്ടത്തിലെത്തുന്ന 900 ടീമുകൾക്ക് മൂന്നുവർഷത്തിനുള്ളിൽ ആശയത്തെ വികസിപ്പിച്ച് ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള മെന്ററിംഗും സാമ്പത്തിക സഹായവും നൽകും. കർശനമായ പരിശോധനകളും പരിശീലനവും വഴിയാണ് ഓരോ ഘട്ടത്തിലുംമികച്ചതും പ്രായോഗികവും പ്രയോജനപ്രദവുമായ ആശയങ്ങൾ കണ്ടെത്തുക. വിശദവിവരങ്ങൾക്കും    രജിസ്‌ട്രേഷനും  yip.kerala.gov.in സന്ദർശിക്കുക.

ഗുണഭോക്തൃ പട്ടിക

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്‌സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിന് നടപ്പാക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ 2021-22 വർഷത്തെ മെഡിക്കൽ എൻജിനിയറിങ് വിഭാഗത്തിന്റെ അന്തിമ ഗുണഭോക്തൃ പട്ടിക www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചതായി ഡയറക്ടർ അറിയിച്ചു.

വിക്ടേഴ്‌സ് ചാനൽ, മാർച്ച് 01 ചൊവ്വാഴ്ച വിക്ടേഴ്സ് ക്ലാസിന് അവധി

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾക്ക് മാർച്ച് ഒന്ന് ചൊവ്വാഴ്ച അവധി. ശിവരാത്രിയോട് അനുബന്ധിച്ചാണ് അവധി.

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ എംറ്റിഎസ് പരീക്ഷ ഒന്നാംഘട്ടഫലം ഇന്ന് പ്രസിദ്ധീകരിക്കും

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തിയ  മൾട്ടി-ടാസ്കിംഗ് (നോൺ-ടെക്‌നിക്കൽ) പരീക്ഷയുടെ ഫലം ഫെബ്രുവരി 28-ന് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിക്കും.  ssc.nic.in എന്ന  വെബിസെെറ്റിലൂടെ ഫലം പരിശോധിക്കാം. SSC MTS ടയർ 1 ഫലങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്ക് വിവരങ്ങൾ വെബ്സെെറ്റിലൂടെ അറിയാൻ കഴിയും. കോവിഡ് വ്യാപനം ശക്തമായ സമയത്താണ് പരീക്ഷ നടന്നത്. 2021 ഒക്ടോബർ 5 മുതൽ 2021 നവംബർ 2 വരെ SSC MTS പരീക്ഷ നടത്തിയത്.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

മഹാത്മാഗാന്ധി സർവ്വകലാശാല
പരീക്ഷ മാറ്റി

നാളെ (മാർച്ച രണ്ടിന്) നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എ. /ബി.കോം. (സി.ബി.സി.എസ്. 2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017 അഡ്മിഷൻ – റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷ മാർച്ച് 18 ലേക്ക് മാറ്റി. അന്ന് ഉച്ചയ്ക്ക് 2 മണി മുതൽ അഞ്ച് മണി വരെ യായിരിക്കും പരീക്ഷാ സമയം. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

അപേക്ഷാ തീയതി

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം 2020 അഡ്മിഷൻ – റെഗുലർ, 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ – റീഅപ്പിയറൻസ് / 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ്), മൂന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് (സി.ബി.സി.എസ്. 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, സി.ബി.സി.എസ്.എസ് – 2014-2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് നാല് മുതൽ എട്ട് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് ഒൻപതിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് പത്തിനും അപേക്ഷിക്കാം. .

നാല്, അഞ്ച് സെമസ്റ്റർ ബി.വോക്ക് (2015 – 2018 അഡ്മിഷൻ -സപ്ലിമെന്ററി / 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് ഏഴ് മുതൽ എട്ട് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് ഒൻപതിനും 1050 രൂപ സൂപ്പർ ഫൈനോടു കൂടി മാർച്ച് പത്തിനും അപേക്ഷിക്കാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്‌സൈറ്റ് (www. mgu.ac.in) സന്ദർശിക്കുക.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2019 അഡ്മിഷൻ – റെഗുലർ / 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 18 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് എട്ട് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് ഒൻപതിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് പത്തിനും അപേക്ഷിക്കാം. 

അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ – റെഗുലർ / 2017 അഡ്മിഷൻ – സപ്ലിമെന്ററി) / ഡി.ഡി.എം.സി.എ. (2014 – 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 17 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് ഏഴ് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് എട്ടിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് ഒൻപതിനും അപേക്ഷിക്കാം. 

പരീക്ഷാ ഫലം

2021 ആഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ എം.സി.എ. (റെഗുലർ / സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 14 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

കാലിക്കറ്റ് സർവകലാശാല

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ – പുതുക്കിയ പട്ടിക

മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പുതുക്കിയ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി., പുനഃപ്രവേശനം നേടിയവര്‍ക്കും സ്ട്രീം ചെയ്ഞ്ച് ചെയ്തവര്‍ക്കുമുള്ള ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മാര്‍ച്ച് 8 വരെയും 170 രൂപ പിഴയോടെ 10 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാസിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുന:പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ പുനഃപരീക്ഷകള്‍ മാര്‍ച്ച് 4-ന് തുടങ്ങും. ഹാജരാകേണ്ടവരുടെ രജിസ്റ്റര്‍ നമ്പറും കോളേജും മറ്റ് വിശദവിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.ടെക്., ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

പുനർമൂല്യനിർണയഫലം

അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നും (ഒക്റ്റോബർ 2020), നാലും (ഏപ്രിൽ 2021) സെമസ്റ്റർ എം. ബി. എ. പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. ബി. എ./ ബി. കോം., ഏപ്രിൽ 2020 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഗ്രേഡ്/ ഗ്രേഡ് പോയിന്റ് മാറ്റമുള്ള പക്ഷം വിദ്യാർഥികൾ റിസൽറ്റ് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കണം.

പ്രായോഗിക പരീക്ഷ

മൂന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഒക്റ്റോബർ 2021 പ്രായോഗിക പരീക്ഷകൾ 04.03.2022 ന് അതാത് കേന്ദ്രങ്ങളിൽ വച്ച് നടക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി. എഡ്. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 14.03.2022 വരെ അപേക്ഷിക്കാം.




0 comments: