2022, ഫെബ്രുവരി 6, ഞായറാഴ്‌ച

(FEBRUARY 6) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

നാളെ മുതൽ 10 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക് ഓഫ് ലെെൻ ക്ലാസുകൾ വെെകീട്ടുവരെ

സംസ്ഥാനത്ത് നാളെ മുതല്‍ സംസ്ഥാനത്തെ സ്കൂളുകളിലെ 10,11,12 വിദ്യാർത്ഥികൾക്ക് വൈകുന്നേരം വരെ ക്ലാസ് ആരംഭിക്കും. പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പരീക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാ​ഗമായാണിത്.1 മുതല്‍ 9 വരെ ക്ലാസുകളും വൈകീട്ട് വരെയാക്കുന്ന കാര്യം പരിഗണനയിലുണ്ട്. 

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം പരിഗണിച്ചു; നീറ്റ് പി.ജി പരീക്ഷ മേയ് 21 ന്

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ (2022) മേയ് 21-ന് നടക്കുമെന്ന് ദേശീയ പരീക്ഷാബോര്‍ഡ് അറിയിച്ചു.  രാവിലെ ഒമ്പതുമുതല്‍ 12.30 വരെയാണ് പരീക്ഷ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം മാര്‍ച്ച് 25-ന് രാത്രി 11.55 വരെയാക്കി പുനഃക്രമീകരിച്ചു.നീറ്റ് പി.ജി കൗണ്‍സിലിങ് നടക്കുന്നതിനാല്‍ പരീക്ഷ മാറ്റിവെക്കണമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം പരിഗണിച്ചാണ് മാറ്റിയത്. ഇതുമായി ബന്ധപ്പെട്ട കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.

ആയുഷ് കേന്ദ്ര കൗണ്‍സലിങിന്റെ ആദ്യ റൗണ്ട് ഫലം പ്രഖ്യാപിച്ചു

ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി (എ.എ.സി.സി.സി.) ബി.എ.എം.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്., ബി.എച്ച്.എം.എസ്. കോഴ്‌സുകളിലേക്കു നടത്തുന്ന ദേശീയതല അലോട്ട്‌മെന്റിന്റെ ആദ്യറൗണ്ട് ഫലം aaccc.gov.in -ല്‍ പ്രസിദ്ധപ്പെടുത്തി.മൊത്തം 3094 പേര്‍ക്കാണ് അലോട്ട്‌മെന്റ്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് പ്രൊവിഷണല്‍ അലോട്ട്‌മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

ക്ലാസുകള്‍ വൈകി; എം.ബി.ബി.എസ്. 11 മാസമായി ചുരുക്കിയതായി മെഡിക്കല്‍ കമ്മീഷന്‍

ക്ലാസുകള്‍ വൈകി ആരംഭിച്ചതിനാല്‍ ഇക്കൊല്ലത്തെ (2021-22) എം.ബി.ബി.എസ്. ഒന്നാംവര്‍ഷ കോഴ്സ് കാലയളവ് 11 മാസമായി ചുരുക്കുന്നതായി ദേശീയ മെഡിക്കല്‍ കമ്മിഷന്‍ .13 മാസത്തെ കോഴ്സാണ് അവധിക്കാലംകുറച്ച് ചുരുക്കിയത്. 2022 ഫെബ്രുവരി 14-ന് ആരംഭിക്കുന്ന ക്ലാസ് ജൂണ്‍ 2027-ല്‍ അവസാനിക്കും. നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും ഇതിനുള്ളില്‍ പൂര്‍ത്തിയാക്കണം.

സ​ഫ​യ​ർ ടാ​ല​ന്‍റ്​ ടെ​സ്റ്റ് 20ന്

എ​ഞ്ചി​നീ​യ​റിം​ഗ് മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് കോ​ച്ചി​ങ്​ രം​ഗ​ത്ത് 24 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള സ​ഫ​യ​ർ, സി​ൽ​വ​ർ ജൂ​ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ മെ​ഡി​ക്ക​ൽ (നീ​റ്റ്) എ​ഞ്ചി​നീ​യ​റിം​ഗ് (IIT,NIIT, IIST, IISER), KEAM, KVPY, NTSE, OLYMPIADS ല​ക്ഷ്യം വെ​ക്കു​ന്ന 7,8, 9, 10, 11, 12 ക്ലാ​സ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കായി വി​പു​ല​മാ​യ രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ടാ​ല​ന്‍റ്​ ടെ​സ്റ്റ്ഫെ​ബ്രു​വ​രി 20ന്.. ഓ​ൺ​ലൈ​നാ​യി അ​പ്ലെ ചെ​യ്യാ​ൻ www.zephyrentrance.in സ​ന്ദ​ർ​ശി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471-2574080, 3040, 9048473040, 9072453.

50 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ്; മെഡിക്കല്‍ ഫീസ് നിയന്ത്രിച്ച്‌ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ മാര്‍ഗരേഖ

സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ്, മെഡിക്കല്‍ പിജി കോഴ്‌സുകളിലെ 50 ശതമാനം സീറ്റുകളുടെ ഫീസ് നിര്‍ണയിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ പുറത്തിറക്കി.സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും എം.ബി.ബി.എസ്, പി.ജി കോഴ്സുകളിലെ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേതിന് തുല്യമായ ഫീസ് നിശ്ചയിച്ച്‌ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ മാര്‍ഗരേഖ പുറത്തിറക്കി.

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം - ഫെബ്രു. 15 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന യോഗസര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. യോഗദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഫോണ്‍:04712325101, https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. 

ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള പ്രോഗ്രാമിന് പ്ലസ് ടു ആണ് യോഗ്യത. ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325101, 2325102, wvvw.srccc.in

അധ്യാപക കോഴ്സ് സീറ്റൊഴിവ്

കേരള ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.പി.എസ്.സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. 04734296496, 8547126028.


0 comments: