(വൈദ്യുതി ഉപഭോഗം ഉളള വീടുകളായിരിക്കും പരിഗണിക്കുക). വ്യാവസായിക ഉപഭോക്താക്കള്‍ക്ക് അവരുടെ ഉപഭോഗം പീക്ക് സമയത്ത് (വൈകീട്ട് 6 മണി മുതല്‍ 10 മണി വരെ) കുറയ്ക്കുകയാണെങ്കില്‍ ജില്ലയിലെ പത്ത് വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡും നല്‍കും. മുന്‍വര്‍ഷത്തെ (2019-20) സമാന മാസങ്ങളിലെ ഉപഭോഗത്തോടായിരിക്കും താരതമ്യം ചെയ്യുക. ഫോണ്‍ – 04994 230382
പുതിയ സമ്മാന പദ്ധതിയുമായി കെ.എസ്.ഇ.ബി
കെ.എസ്.ഇ.ബി. ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ‘ ഊര്‍ജ്ജം കരുതി വയ്ക്കാം നാളേയ്ക്ക് ‘ എന്ന പേരില്‍ പുതിയ സമ്മാനപദ്ധതി ആവിഷ്‌കരിക്കുന്നു.ഗാര്‍ഹിക ഉപഭോക്താക്കളുടെ ഫെബ്രുവരി മുതല്‍ മെയ് വരെയുളള മാസങ്ങളിലെ ഊര്‍ജ്ജ ഉപഭോഗം പോയ വര്‍ഷങ്ങളിലെ (2019-2020) ഉപഭോഗവുമായി താരതമ്യം ചെയ്ത് കൂടുതല്‍ ശതമാനം വൈദ്യുതി ഉപഭോഗം കുറച്ച് ഓരോ ഇലക്‌ട്രിക്കല്‍ സെക്ഷനിലെ അഞ്ച് ഉപഭോക്താക്കള്‍ക്ക് ഓരോ എല്‍.ഇ.ഡി. ട്യൂബ് ലൈറ്റ് സമ്മാനമായി നല്‍കും.
0 comments: