ഒരു ജില്ല ഒരു ഉല്പന്നം ( ODOP ) എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയിട്ടുള്ള യൂണിറ്റുകൾ തുടങ്ങാനാണ് പദ്ധതി ചെലവിന്റെ 35% (പരമാവധി 10 ലക്ഷം രൂപ) ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി നൽകുന്നത്. പദ്ധതി ചെലവിന്റെ 10% ഗുണഭോക്താക്കൾ വഹിക്കണം. ബാക്കിയുള്ള തുക ബാങ്ക് വായ്പയായി അനുവദിക്കും.
മാത്രമല്ല നിലവിലുള്ള ഭക്ഷ്യ സംസ്കരണ യൂണിറ്റുകളുടെ വിപുലീകരണത്തിനും ഇതുപോലെ വായ്പയും സബ്സിഡിയും ലഭിക്കും. അപേക്ഷകന് 18 വയസ്സിനുമേൽ പ്രായവും കുറഞ്ഞത് എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം.
കർഷക ഉല്പാദക സംഘങ്ങൾക്കും സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്കും പദ്ധതി തുടങ്ങാൻ പ്രത്യേക പരിഗണന ലഭിക്കും.പരിശീലനവും സാങ്കേതിക പിന്തുണയും ഉണ്ടായിരിക്കും.ജില്ലാ കലക്ടർ ചെയർമാനായുള്ള ജില്ലാതല കമ്മിറ്റി പരിശോധിച്ച് അർഹമായ അപേക്ഷകൾ വായ്പ ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട ബാങ്കുകളിലേക്ക് ശുപാർശ ചെയ്യും.തുടർന്ന് വായ്പ അനുവദിക്കുന്ന മുറയ്ക്ക് സബ്സിഡി തുക അക്കൗണ്ടിലേക്ക് കൈമാറും.അപേക്ഷ സമർപ്പിക്കേണ്ടത് www.pmfme.mof pi.gov.in എന്ന വെബ് പോർട്ടലിലൂടെയാണ്. കേന്ദ്ര സർക്കാർ 2020-21 മുതൽ 2024-25 വരെ ഈ പദ്ധതിയിലൂടെ 2 ലക്ഷത്തിലധികം മൈക്രോ ഫുഡ് പ്രോസസിങ് യൂണിറ്റുകൾക്ക് ആനുകൂല്യം നൽകും.ഫോൺ: 01302281089. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് വ്യവസായ കേന്ദ്രങ്ങളുമായോ ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്.
0 comments: