നിങ്ങള്‍ ഭാരത് സീരിസില്‍ വരുന്ന ബിഎച്ച് നമ്ബര്‍ പാറ്റേണിലേക്ക് വാഹനനമ്ബര്‍ മാറ്റാന്‍ ഒരുങ്ങുകയാണോ? എങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ സമയമിതാണ്.
ഉപഭോക്താവിന് ബിഎച്ചിലേക്ക് മാറുന്നതിലൂടെ ലഭിക്കുന്നത് വെറുതെ ഒരു സീരിസ് മാറ്റം മാത്രമല്ല. അതെന്തെല്ലാമെന്ന് കൂടി അറിഞ്ഞിരിക്കാം.
ഭാരത് സീരിസ് നമ്ബര്‍ പ്ളേറ്റ് പദ്ധതി 2021 ഓഗസ്‌റ്റ് 21ന് ആണ് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം ആവിഷ്‌കരിച്ചത്. ഇത് രാജ്യത്തെ വാഹന ഗതാഗതം സുഗമമാക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ഇങ്ങനെ സെപ്‌തംബര്‍ 15ന് പദ്ധതിക്ക് തുടക്കമാവുകയും, ആദ്യ ബിഎച്ച് സീരിസ് നടപ്പാക്കുന്ന സംസ്ഥാനമായി ഒഡീഷ മാറുകയും ചെയ‌്തു.
ഇന്ത്യയിലെ മോട്ടാര്‍വാഹന നിയമമനുസരിച്ച് ഒരു സംസ്ഥാനത്ത് രജിസ്‌റ്റര്‍ ചെയ്യുന്ന വാഹനം, മറ്റൊരു സംസ്ഥാനത്ത് കൂടി 12 മാസത്തില്‍ കൂടുതല്‍ ഓടാന്‍ പാടില്ല. അല്ലെങ്കില്‍ നിങ്ങൾ പുതിയ രജിസ്‌ട്രേഷന്‍ എടുക്കേണ്ടി വരും. പക്ഷേ ബിഎച്ച് നമ്ബര്‍ സീരിസില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ഇത് ബാധകമല്ല. ഇത്തരം വാഹനങ്ങൾക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയും. കൂടാതെ ടാക്‌സ് ഓണ്‍ലൈന്‍ ആയി അടയ‌്ക്കാമെന്ന സൗകര്യവും ബിഎച്ച് നമ്ബര്‍ വാഹനങ്ങള്‍ക്കുണ്ട്.
പക്ഷേ അങ്ങനെ എല്ലാവര്‍ക്കും ലഭ്യമാകുന്നതല്ല ഭാരത് സീരിസ്. അതായത് സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുക. കൂടാതെ ഇതില്‍ തന്നെ സേനാവിഭാഗങ്ങള്‍ക്കും, ബാങ്ക് ജീവനക്കാര്‍ക്കും മുന്‍ഗണനയുണ്ട്. എന്നാൽ പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ പൂര്‍ണമായി ഒഴിവാക്കി എന്നല്ല ഇതിനര്‍ത്ഥം. നാല് സംസ്ഥാനങ്ങളില്‍ കൂടുതല്‍ ബ്രാഞ്ചുകളുള്ള സ്വകാര്യ സ്ഥാപനത്തിലാണ് നിങ്ങള്‍ ജോലി ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്കും ഇതിനുള്ള യോഗ്യതയുണ്ട്.
0 comments: