2022, മാർച്ച് 10, വ്യാഴാഴ്‌ച

വായ്പ തട്ടിപ്പ് : ആകർഷകം, നൂലാമാലകൾ ഒന്നുമില്ല, പേപ്പർ ഇടപാടുകൾ ഒന്നുമില്ല ഇത്തരത്തിലുള്ള വായ്പ ചതിക്കുകൾ നിങ്ങൾ സൂക്ഷിക്കണം

                                         


   

ആകർഷകം, നൂലാമാലകൾ ഒന്നുമില്ല, പേപ്പർ ഇടപാടുകൾ ഒന്നുമില്ല ഇത്തരത്തിലുള്ള വായ്പ ചതിക്കുകൾ നിങ്ങൾ സൂക്ഷിക്കണം. സാധാരണ ബാങ്കിൽ നിന്നും വായ്പ എടുക്കുന്നതിന്റെ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ആധാർ കാർഡും പാൻ കാർഡും ഉണ്ടെങ്കിൽ അനായാസമായി പണം ലഭിക്കും - ഇങ്ങനെയാണ് തട്ടിപ്പുകാരുടെ വാഗ്ദാനങ്ങൾ. ഇത്തരത്തിൽ

വ്യക്തിഗത വിവരങ്ങൾ ചോർത്തുക എന്ന ഉദ്ദേശത്തോടെ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്. ഇവർ ആളുകളുടെ അജ്ഞത മുതലാക്കുകയാണ്. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കുക, സൂക്ഷിക്കുക. 

റിസർവ് ബാങ്ക് നിഷ്കർഷിക്കുന്ന സ്ഥാപനങ്ങളിൽ നിന്നു മാത്രം വായ്പയെടുത്ത് സുരക്ഷിതത്വം ഉറപ്പാക്കുക. ഇത്തരത്തിൽ എന്തെങ്കിലും തട്ടിപ്പ് ശ്രദ്ധയിൽപ്പെടുകയോ ഇരയാവുകയോ ചെയ്താൽ റിസർവ് ബാങ്കിന്റെ ഈ സൈറ്റിൽ പരാതി നൽകാം. https://cms.rbi.org.in . പോലീസിന്റെ സഹായവും തേടാം

0 comments: