എസ്എസ്എൽസി, പ്ലസ്ടു: അടുത്ത അധ്യയന വർഷം മുതൽ ഫോക്കസ് ഏരിയ ഇല്ല
കോവിഡ് കാലത്ത് സ്കൂളുകളിലെ അധ്യയനം മുടങ്ങിയതിനെത്തുടർന്ന് എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകളിൽ ഏർപ്പെടുത്തിയ ഫോക്കസ് ഏരിയ സമ്പ്രദായം അടുത്ത അധ്യയന വർഷം മുതൽ ഉണ്ടാകില്ല. ഇത്തവണ ജൂണിൽ നടക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്കും ഫോക്കസ് ഏരിയ ഉണ്ടാകില്ല. ഇനി മുൻകാലങ്ങളിലെ പോലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കണം. സ്കൂളുകളിലെ അധ്യയനം സാധാരണ നിലയിലായതിനെത്തുടർന്നാണു നിശ്ചിത ശതമാനം പാഠഭാഗങ്ങൾക്കു മാത്രം മുൻതൂക്കം നൽകി പഠിക്കുന്ന ഫോക്കസ് ഏരിയ സമ്പ്രദായം അവസാനിപ്പിക്കുന്നത്. ഇന്നലെ അധ്യാപകരുടെ യാത്രയയപ്പു യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കി.
മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ (NEET) ഉയർന്ന പ്രായപരിധി നീക്കി
മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ (NEET) ഉയർന്ന പ്രായപരിധി നീക്കി. ഒക്ടോബര്‍ 21 ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും നാഷണല്‍ മെഡിക്കല്‍ കൌണ്‍സിലും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. ഇത് പ്രാബല്യത്തിൽ വന്നതോടെ പ്രായപരിധിയില്ലാതെ ആര്‍ക്കും നീറ്റ് പരീക്ഷ എഴുതാം.നിലവിൽ പൊതുവിഭാഗത്തിന് 25 ഉം സംവരണ വിഭാഗങ്ങൾക്ക് 30 ഉം ആയിരുന്നു പരിക്ഷ എഴുതാനുള്ള ഉയർന്ന പ്രായപരിധി. ഇനിമുതല്‍ സയസന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു പാസായവര്‍ക്ക് പ്രായപരിധി ഇല്ലാതെ നീറ്റ് പരീക്ഷ എഴുതാം.
ഹയർസെക്കൻഡറി രജിസ്‌ട്രേഷൻ: ഓറിയന്റേഷൻ ക്ലാസ്
സ്‌കോൾ കേരള മുഖേന ഹയർസെക്കൻഡറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2021-23 ബാച്ചിലെ ഒന്നാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വിശദാംശങ്ങൾക്ക് അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
എല്ലാ സ്‌കൂളുകളിലും കൈറ്റിന്റെ ഇ-ലാംഗ്വേജ് ലാബുകൾ: ഉദ്ഘാടനം മാർച്ച് 11ന്
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ‘ഇ-ക്യൂബ് ഇംഗ്ലീഷ്’ പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിത ഇ-ലാംഗ്വേജ് ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് മാര്‍ച്ച് 11ന് തുടക്കമാകും. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഇ-ലാംഗ്വേജ് ലാബ് പദ്ധതി എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം പൂജപ്പുര ജി.യു.പി എസ്-ല്‍ വൈകിട്ട് 3.30ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും.ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് നാലു വ്യത്യസ്ത തലങ്ങളിലുള്ള ഉള്ളടക്കവുമായാണ് ഇ-ലാംഗ്വേജ് ലാബിന്റെ ആദ്യഘട്ടം. വിദ്യാര്‍ത്ഥികള്‍ക്ക് ശബ്ദം, വീഡിയോ എന്നിവ റെക്കോര്‍ഡ് ചെയ്യാനും എഡിറ്റിംഗിനും ഒരു കമ്പ്യൂട്ടര്‍ ഗെയിം പോലെ മിക്ക പ്രവര്‍ത്തനങ്ങളും കളികളിലൂടെ പൂര്‍ത്തിയാക്കാനും സോഫ്റ്റ്വെയറില്‍ സൗകര്യമുണ്ട്.
ലാര്‍സന്‍ ആന്‍ഡ് ട്യൂേബ്രാ ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിഷിപ്പിന് അപേക്ഷ ക്ഷണിച്ചു
എന്‍ജിനിയറിങ് പശ്ചാത്തലമുള്ളവരെ മികച്ച കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി മാനേജര്‍മാരാക്കി മാറ്റിയെടുക്കാന്‍ ലക്ഷ്യമിടുന്ന ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പ്പദ്ധതിയിലേക്ക്, ലാര്‍സന്‍ ആന്‍ഡ് ട്യൂേബ്രാ (എല്‍ ആന്‍ഡ് ടി) കണ്‍സ്ട്രക്ഷന്‍ ഡിവിഷന്‍ അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍ 70 ശതമാനം മാര്‍ക്ക്/7.0 സി.ജി.പി.എ.യോടെ, കോര്‍ സിവില്‍/കോര്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ അന്തിമ വര്‍ഷത്തില്‍ പഠിക്കുന്ന, 2022 ജൂണ്‍ ഓഗസ്റ്റ് കാലയളവില്‍ ബി.ഇ./ബി.ടെക്. ബിരുദം നേടുന്നവരാകണം.അപേക്ഷ മാര്‍ച്ച് 31 വരെ www.lntecc.com/ വഴി (കരിയേഴ്‌സ്> ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് ലിങ്കുകള്‍ വഴി) നല്‍കാം.
2020-21-ലെ യുഡിഐഎസ്ഇ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കുന്നു
ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷനെപ്പറ്റി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (MoE) വിശദമായ റിപ്പോർട്ട് ഉടൻ പുറത്തിറങ്ങുന്നു.ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷനെപ്പറ്റി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (MoE) വിശദമായ റിപ്പോർട്ട് ഉടൻ പുറത്തിറങ്ങുന്നു. 2018-19 വർഷത്തിൽ, വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സ്‌കൂളുകൾക്കായാണ് UDISE+ ഡാറ്റാ ശേഖരണ സംവിധാനം വികസിപ്പിച്ചെടുത്തത്.
അവിടെ എസ്.എസ്.എൽ.സി പരീക്ഷ; ഇവിടെ വാർഷിക പരീക്ഷ; അധ്യാപകരെ നെട്ടോട്ടമോടിക്കും ഈ ടൈംടേബിൾ
സ്കൂൾ വാർഷിക പരീക്ഷകൾ എസ്.എസ്.എൽ.സിക്കിടയിലേക്ക് നീണ്ടത് വിദ്യാർഥികൾക്കും അധ്യാപകർക്കും ദുരിതമാകും. മാർച്ച് 31നാണ് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുന്നത്. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ട് വരെയായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിയുള്ള അധ്യാപകർ തലേദിവസം തന്നെ മാതൃസ്കൂളിൽനിന്ന് വിടുതൽ വാങ്ങി ഡ്യൂട്ടിയുയുള്ള സ്കൂളിൽ റിപ്പോർട്ട് ചെയ്യണം.രാവിലെ മറ്റൊരു സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അധ്യാപകർ അതേദിവസം തന്നെ ഉച്ചക്കുശേഷം വാർഷിക പരീക്ഷ നടത്തിപ്പിനായി മാതൃസ്കൂളിലേക്കും ഓടണം.
പ്രാദേശിക ഭാഷയിലും നിയമപഠനം
നിയമ പഠനത്തിനുള്ള കോഴ്സുകൾ പ്രാദേശിക ഭാഷയിലും അവതരിപ്പിക്കാൻ യുജിസി ശ്രമം തുടങ്ങി. എൽഎൽബി, എൽഎൽഎം കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുമായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചുവെന്നു യുജിസി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാദേശിക ഭാഷകളിൽ ഉന്നതവിദ്യാഭ്യാസ കോഴ്സുകൾ ലഭ്യമാക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദേശമുണ്ട്.പ്രാദേശിക ഭാഷകളിൽ ബിരുദ, പിജി കോഴ്സുകൾ നടത്താനുള്ള നടപടികൾ യുജിസി ആരംഭിച്ചിരുന്നു.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 മാര്‍ച്ച് 23 ന് ആരംഭിക്കുന്ന ഒന്നും രണ്ടും വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്), 2022 ഏപ്രില്‍ 8 ന് ആരംഭിക്കുന്ന മൂന്നും നാലും വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്), ജനുവരി 2022 പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ., മാര്‍ച്ച് 2022 (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി കോഴ്‌സിന്റെ കോവിഡ് സ്‌പെഷ്യല്‍ ബോട്ടണി ബയോടെക്‌നോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 11 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി മാര്‍ച്ച് 10 മുതല്‍ 17 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.എസ്‌സി. റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ.കക (രണ്ട്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.
സമ്പര്‍ക്ക ക്ലാസ്
കേരളസര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡിസറ്റന്‍സ് എഡ്യൂക്കേഷന്‍ ഒന്നാം സെമസറ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുളള (2021 അഡ്മിഷന്‍) സമ്പര്‍ക്ക ക്ലാസുകള്‍ മാര്‍ച്ച് 12 ന് ആരംഭിക്കുന്നതാണ്.
സി.എ.സി.ഇ.ഇ. – വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25.
പി.ജി. ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സ്: യോഗ്യത:കേരളസര്‍വകലാശാല അംഗീകൃത ബിരുദം, കോഴ്‌സ്‌കാലാവധി: ഒരു വര്‍ഷം, ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍, കോഴ്‌സ് ഫീസ്:16500/-, ഉയര്‍ന്ന പ്രായപരിധി ഇല്ല.
സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആന്റ് പബ്ലിക് സ്പീക്കിംഗ് കോഴ്‌സ്: യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി:4 മാസം, കോഴ്‌സ് ഫീസ്:6000/-, ഉയര്‍ന്ന പ്രായപരിധി ഇല്ല.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍: യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി:6 മാസം, കോഴ്‌സ് ഫീസ്:7000/- (പരീക്ഷാഫീസ് ഉള്‍പ്പെടെ), ക്ലാസുകള്‍: കാര്യവട്ടം ക്യാമ്പസില്‍, ഉയര്‍ന്ന പ്രായപരിധി ഇല്ല.
പി.ജി.ഡിപ്ലോമ ഇന്‍ യോഗ തെറാപ്പി: യോഗ്യത: കേരളസര്‍വകലാശാല അംഗീകൃത ബിരുദം, കോഴ്‌സ്‌കാലാവധി: ഒരു വര്‍ഷം, കോഴ്‌സ് ഫീസ്:19500/-, ക്ലാസുകള്‍: രാവിലെ 7 മുതല്‍ 9 വരെ, ഉയര്‍ന്ന പ്രായപരിധി ഇല്ല.
സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്: യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി:4 മാസം, കോഴ്‌സ് ഫീസ്:6000/-, ക്ലാസുകള്‍: കാര്യവട്ടം ക്യാമ്പസില്‍, ഉയര്‍ന്ന പ്രായപരിധി ഇല്ല.
ടീച്ചേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്റ് മെഡിറ്റേഷന്‍: യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി: 6 മാസം, കോഴ്‌സ് ഫീസ്:15000/-, അപേക്ഷാഫീസ്: 100 രൂപ, ക്ലാസുകള്‍: വൈകുന്നേരം 5 മുതല്‍ 7 വരെ, ഉയര്‍ന്ന പ്രായപരിധി ഇല്ല.
താല്‍പ്പര്യമുളളവര്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ (www. keralauniversity.ac.in) നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് എസ്.ബി.ഐ.യില്‍ അ/ര.ചീ.57002299878 ല്‍ 100 രൂപ അടച്ച രസീതും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം പി.എം.ജി. ജംഗ്ഷന്‍ സ്റ്റുഡന്‍സ് സെന്റര്‍ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസില്‍ എത്തിക്കേണ്ടതാണ്.
എംജി സർവകലാശാല
പരീക്ഷാ ഫലം
2021 സെപ്റ്റംബറിൽ നടന്ന സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി എൻവയോൺമെന്റൽ സയൻസ് ആൻഡ് മാനേജ്‌മെന്റ് / എൻവയോൺമെന്റൽ സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (എൻവയോൺമെന്റൽ ആൻഡ് അറ്റ്മോസ്‌ഫെറിക് സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്. – 2020-2022 ബാച്ച്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി
2021 സെപ്റ്റംബർ മുതൽ 2022 ജനുവരി വരെ മാസങ്ങളിൽ നടന്ന ഒന്ന് മുതൽ എട്ട് വരെ സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി / മേഴ്‌സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ മാർച്ച് 21 മുതൽ ഏപ്രിൽ എട്ട് വരെയുള്ള തീയതികളിൽ തീയറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾക്ക് വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടണം.
കാലിക്കറ്റ് സർവകലാശാല
പരീക്ഷ
ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 26-നും ഏപ്രില്‍ 2021 രണ്ടാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 31-നും തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 1-ന് തുടങ്ങും.
രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 26-ന് തുടങ്ങും.
നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകളും 18-ന് തുടങ്ങും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
0 comments: