എച്ച്ഡിഎഫ്സി ബാങ്കിലെ, പിഒ, ക്ലർക്ക്, അസിസ്റ്റന്റ് മാനേജർ, എക്‌സിക്യൂട്ടീവ്, തുടങ്ങി വിവിധ തസ്തികകളിലെ നിയമനത്തിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ 1367 ഒഴിവുകളാണുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത:
- കുറഞ്ഞത് 50% മാർക്കോടുകൂടി ബിരുദം നേടിയവരായിരിക്കണം.
- ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും കോടതിയിൽ തീർപ്പാക്കാത്ത നിയമപരമായ കേസുകളൊന്നും ഉണ്ടാകരുത്
- എച്ച്ഡിഎഫ്‌സി ബാങ്കിലോ ഫ്യൂച്ചർ ബാങ്കേഴ്‌സ് പ്രോഗ്രാമിലോ പ്രവർത്തിക്കുന്ന ബന്ധുക്കളാരും ഉണ്ടാകരുത്.
- നിലവിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിലോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല.
- ഫ്യൂച്ചർ ബാങ്കേഴ്‌സ് പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്തവർക്ക് 6 മാസത്തേക്ക് വീണ്ടും രജിസ്റ്റർ ചെയ്യാൻ കഴിയില്ല.
പ്രായപരിധി
അപേക്ഷകന് 01.06.2021-ന് 21 വയസ്സോ 27 വയസ്സിൽ താഴെയോ ആയിരിക്കണം.
ശമ്പളം
58,200/ പ്രതിമാസം
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക https://www.hdfcbank.com/ futurebankers.myamcat.com,
- "Apply Now" ക്ലിക്ക് ചെയ്യുക.
- നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിച്ചതിനുശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക.
- Proceed ക്ലിക്ക് ചെയ്ത് അപേക്ഷാ ഫീസ് സമർപ്പിക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഈ റിക്രൂട്ട്‌മെന്റിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം വായിച്ചിരിക്കണം.
അപേക്ഷ ഫീസ്
അപേക്ഷകർ അസ്സസ്മെന്റ് ഫീ ആയി 550 രൂപ അടയ്ക്കണം.
0 comments: